ETV Bharat / sports

താരങ്ങള്‍ക്ക് സമ്മര്‍ദം താങ്ങാനാകുന്നില്ല, ലോകകപ്പിന് ഇന്ത്യയിലേക്ക് പാക് ടീമിനൊപ്പം സൈക്കോളജിസ്റ്റിനെയും അയക്കാന്‍ പിസിബി - ഏകദിന ലോകകപ്പ്

ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്നത് കൊണ്ടും വമ്പന്‍ മത്സരങ്ങളില്‍ ടീമിന് തുടര്‍ച്ചയായി കാലിടറുന്നത് കൊണ്ടുമാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നീക്കം

PCB To Send Psychologist  PCB  Pakistan Cricket Board  Pakistan team for ODI WC  psychologist with Pakistan team for ODI WC  ഇന്ത്യ പാകിസ്ഥാന്‍  ഏകദിന ലോകകപ്പ്  പാക് ക്രിക്കറ്റ് ബോര്‍ഡ്  പിസിബി  ഏകദിന ലോകകപ്പ്  പാക് ടീം സൈക്കോളജിസ്റ്റ്
Etv Bharat
author img

By

Published : Aug 6, 2023, 12:23 PM IST

ലാഹോര്‍ : ക്രിക്കറ്റ് ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഇന്ത്യ പാകിസ്ഥാന്‍ മത്സരങ്ങള്‍ക്കായി കാത്തിരിക്കുന്നത്. ലോകത്തെവിടെ ചിരവൈരികളായ ഇന്ത്യ - പാക് ടീമുകള്‍ ഏറ്റുമുട്ടിയാലും ആ മത്സരം കാണാനായി ആരാധകര്‍ ഒഴുകിയെത്താറുണ്ട്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം വീക്ഷിക്കുന്ന മത്സരമായതുകൊണ്ടുതന്നെ താരങ്ങള്‍ക്ക് സമ്മര്‍ദമുണ്ടാകാനുള്ള സാധ്യത ഏറെയാണ്.

നിലവില്‍ ഇത്തരത്തില്‍ താരങ്ങള്‍ക്ക് സമ്മര്‍ദം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള വഴികള്‍ തേടുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇതിന്‍റെ ഭാഗമായി വരുന്ന ഏകദിന ലോകകപ്പില്‍ പാക് ടീമിനൊപ്പം ഒരു സ്‌പോര്‍ട്‌സ് മനശ്ശാസ്ത്രജ്ഞനെയും ഇന്ത്യയിലേക്ക് അയക്കാന്‍ അവര്‍ പദ്ധതിയിടുന്നുവെന്നാണ് സൂചന. വരുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് പാകിസ്ഥാന്‍ നേരിടുക.

ഈ മത്സരം കാണാന്‍ കാണികളുടെ റെക്കോഡൊഴുക്കാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, നായകന്‍ ബാബര്‍ അസം ഉള്‍പ്പടെയുള്ള താരങ്ങള്‍ ഇന്ത്യയിലേക്ക് ആദ്യമായാണ് ക്രിക്കറ്റ് മത്സരത്തിനായി എത്തുന്നത്. ഈ സാഹചര്യത്തില്‍ ഒരു മനശ്ശാസ്ത്രജ്ഞനെ ഇന്ത്യയിലേക്ക് അയക്കുന്നത് ടീമിന് ഗുണം ചെയ്യുമെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ വിലയിരുത്തല്‍.

അതേസമയം ഇക്കാര്യത്തില്‍ നായകന്‍ ബാബര്‍ അസമുമായി പിസിബി ചെയര്‍മാന്‍ സാക്ക അഷ്‌റഫ് കൂടിക്കാഴ്‌ച നടത്തിയ ശേഷമേ അന്തിമ തീരുമാനം സ്വീകരിക്കുകയുള്ളൂ. കഴിഞ്ഞ രണ്ട് ടി20 ലോകകപ്പുകളില്‍ ഫൈനലിലും സെമി ഫൈനലിലുമാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്. ഈ സാഹചര്യത്തില്‍ ഏകദിന ലോകകപ്പിനായി ഒരു സൈക്കോളജിസ്റ്റിനെയും ടീമിനൊപ്പം അയക്കണമെന്നാണ് പിസിബി ചെയര്‍മാന്‍റെ ആവശ്യം.

Also Read : ആഷസൊക്കെ ചെറുതെന്ന് ക്രിസ് ഗെയില്‍; കാത്തിരിക്കുന്നത് ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തിനായി...

2012ല്‍ ആയിരുന്നു പാക് സംഘം ഒരു ദ്വിരാഷ്‌ട്ര പരമ്പരയ്‌ക്കായി അവസാനം ഇന്ത്യയിലെത്തിയത്. അന്ന് ടീമിനൊപ്പം ഒരു മനശ്ശാസ്‌ത്രജ്ഞനും ഇന്ത്യയിലേക്ക് എത്തിയിരുന്നു. സാക്ക അഷ്‌റഫായിരുന്നു ആ സമയത്തും പിസിബിയുടെ തലപ്പത്ത്.

അതേസമയം, ഏകദിന ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം നേരത്തെ പുറത്തുവന്ന ഷെഡ്യൂളില്‍ ഒക്‌ടോബര്‍ 15ന് നടക്കുമെന്നാണ് ഉണ്ടായിരുന്നത്. എന്നാല്‍, നവരാത്രി ആഘോഷങ്ങള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ ഈ മത്സരം മാറ്റിവയ്‌ക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും മത്സരം 14-ാം തീയതി നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകകപ്പിനായി സെപ്‌റ്റംബര്‍ അവസാന വാരത്തോടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്താനാണ് സാധ്യത. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ പാകിസ്ഥാനെതിരെ വ്യക്തമായ മേധാവിത്വമാണ് ഇന്ത്യയ്‌ക്കുള്ളത്. വിശ്വകിരീട വേദിയില്‍ ഏഴ് പ്രാവശ്യം ഏറ്റുമുട്ടിയപ്പോഴും ഇന്ത്യയ്‌ക്കൊപ്പമായിരുന്നു ജയം.

Also Read : Asia Cup 2023 | 'ആരാധകരെ മാനിച്ചെങ്കിലും ഇന്ത്യ പാകിസ്ഥാനിലേക്ക് വരണമായിരുന്നു': അഹ്‌മദ്‌ ഷെഹ്സാദ്

ഇത്തവണ ഈ ചരിത്രം തിരുത്തിക്കുറിക്കാനാകും ബാബര്‍ അസമിന്‍റെയും സംഘത്തിന്‍റെയും വരവ്. ഏകദിന ലോകകപ്പിന് മുന്‍പായി വരുന്ന ഏഷ്യ കപ്പിലും ഇരു ടീമുകളും ഏറ്റുമുട്ടുന്നുണ്ട്. ഏഷ്യ കപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ സെപ്‌റ്റംബര്‍ രണ്ടിനാണ് ഈ മത്സരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.