ന്യൂഡൽഹി : ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങൾ പൂർത്തിയാക്കിയ ഇന്ത്യൻ താരം ചേതേശ്വർ പുജാരയ്‌ക്ക് ഓസ്‌ട്രേലിയയുടെ സ്‌നേഹ സമ്മാനം. ഓസ്‌ട്രേലിയൻ താരങ്ങൾ ഒപ്പിട്ട ജേഴ്‌സിയാണ് നായകൻ പാറ്റ് കമ്മിൻസ് പുജാരയ്‌ക്ക് സമ്മാനിച്ചത്. ഇന്ത്യൻ ഡ്രസിങ് റൂമിലെത്തിയാണ് കമ്മിൻസ് പുജാരയ്‌ക്ക് സ്‌നേഹോപഹാരം നൽകിയത്. ബിസിസിഐയാണ് ചിത്രം സഹിതം ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
നേരത്തെ 100-ാം ടെസ്റ്റിനിറങ്ങിയ പുജാരയ്‌ക്ക് ഇന്ത്യൻ ടീം ഗാർഡ് ഓഫ് ഓണറും നൂറാം ടെസ്റ്റ് മാച്ച് ക്യാപ്പും സമ്മാനിച്ചിരുന്നു. മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കറാണ് പുജാരയ്ക്ക് സമ്മാനം നൽകിയത്. ചടങ്ങിൽ താരത്തിന്‍റെ ഭാര്യയും മകളും പിതാവും സന്നിഹിതരായിരുന്നു. എന്നാൽ 100-ാം മത്സരത്തിനിറങ്ങിയ പുജാരയ്‌ക്ക് ബാറ്റിങ്ങിൽ കാര്യമായ സംഭാവന നൽകാൻ ആയില്ല. ആദ്യ ഇന്നിങ്‌സിൽ റണ്‍സൊന്നുമെടുക്കാതെ പുറത്തായ താരം രണ്ടാം ഇന്നിങ്സിൽ 31 റണ്‍സുമായി പുറത്താകാതെ നിന്നു.
-
Spirit of Cricket 👏🏻👏🏻
— BCCI (@BCCI) February 19, 2023 " class="align-text-top noRightClick twitterSection" data="
Pat Cummins 🤝 Cheteshwar Pujara
What a special gesture that was! 🇮🇳🇦🇺#TeamIndia | #INDvAUS pic.twitter.com/3MNcxfhoIQ
">Spirit of Cricket 👏🏻👏🏻
— BCCI (@BCCI) February 19, 2023
Pat Cummins 🤝 Cheteshwar Pujara
What a special gesture that was! 🇮🇳🇦🇺#TeamIndia | #INDvAUS pic.twitter.com/3MNcxfhoIQSpirit of Cricket 👏🏻👏🏻
— BCCI (@BCCI) February 19, 2023
Pat Cummins 🤝 Cheteshwar Pujara
What a special gesture that was! 🇮🇳🇦🇺#TeamIndia | #INDvAUS pic.twitter.com/3MNcxfhoIQ
ഇന്ത്യക്കായി 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന 13-ാമത്തെ താരമാണ് പുജാര. 2010-ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം തന്‍റെ 13 വർഷത്തെ കരിയറിൽ 44.15 ശരാശരിയിൽ 7,021 റൺസാണ് നേടിയത്. ഇതിൽ 19 സെഞ്ച്വറികളും മൂന്ന് ഡബിൾ സെഞ്ച്വറികളും 34 അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു. 206* ആണ് താരത്തിന്‍റെ മികച്ച സ്‌കോർ.
ഇടയ്‌ക്ക് മോശം ഫോമിനെത്തുടർന്ന് ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കപ്പെട്ട താരം ഇംഗ്ലണ്ടിൽ സസെക്‌സിനായി കൗണ്ടി ക്രിക്കറ്റ് കളിക്കാൻ പോയിരുന്നു. അവിടെ തകർപ്പൻ പ്രകടനം പുറത്തെടുത്തതിന്‍റെ ഫലമായാണ് താരത്തിന് വീണ്ടും ഇന്ത്യൻ ടീമിലേക്കുള്ള വഴിതുറന്നത്. കൗണ്ടി ചാമ്പ്യൻഷിപ്പിൽ ടീമിനായി 109.4 ശരാശരിയിൽ മൂന്ന് ഇരട്ട സെഞ്ച്വറികൾ ഉൾപ്പടെ 1000ത്തിലധികം റണ്‍സാണ് പുജാര അടിച്ചുകൂട്ടിയത്.