ETV Bharat / sports

Pat Cummins: ഓസീസ് ടെസ്റ്റ് ടീമിനെ പാറ്റ് കമ്മിൻസ് നയിക്കും, സ്റ്റീവ് സ്മിത്ത് വൈസ് ക്യാപ്‌റ്റൻ - Cummins skipper

ഓസീസ് ടെസ്റ്റ് ടീമിന്‍റെ 47-ാം ക്യാപ്‌റ്റനാണ് പാറ്റ് കമ്മിൻസ്. 64 വർഷങ്ങൾക്ക് ശേഷമാണ് ഒരു ബൗളർ ഓസീസ് ടെസ്റ്റ് ടീമിന്‍റെ നായകസ്ഥാനം ഏറ്റെടുക്കുന്നത്.

Australian Test Captain Cummins  Pat Cummins Australian Test skipper  Cummins aussies captain  പാറ്റ് കമ്മിങ്സ് ഓസീസ് നായകൻ  പാറ്റ് കമ്മിങ്സ് ടെസ്റ്റ് ക്യാപ്‌റ്റൻ  സ്റ്റീവ് സ്മിത്ത് വൈസ് ക്യാപ്‌റ്റൻ  ആഷസ് പരമ്പര  Cummins skipper  Cummins lead aus
Pat Cummins: ഓസീസ് ടെസ്റ്റ് ടീമിനെ പാറ്റ് കമ്മിങ്സ് നയിക്കും, സ്റ്റീവ് സ്മിത്ത് വൈസ് ക്യാപ്‌റ്റൻ
author img

By

Published : Nov 26, 2021, 3:54 PM IST

മെൽബണ്‍: ഓസ്ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്‌റ്റനായി പേസ് ബൗളർ പാറ്റ് കമ്മിൻസിനെ നിയമിച്ചു. മുൻ ക്യാപ്‌റ്റൻ ടീം പെയ്‌ൻ ലൈംഗിക വിവാദത്തിൽ പെട്ട് നായക സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് ടീം പുതിയ ക്യാപ്റ്റനെ കണ്ടെത്തിയത്. സ്റ്റീവ് സ്മിത്താണ് ടീമിന്‍റെ വൈസ് ക്യാപ്‌റ്റൻ.

വരാൻ പോകുന്ന ആഷസ് പരമ്പരയില്‍ പാറ്റ് കമ്മിൻസിന്‍റെ കീഴിലാകും ഓസ്ട്രേലിയ കളിക്കുക. 64 വർഷങ്ങൾക്ക് ശേഷമാണ് ഒരു ബൗളർ ഓസീസ് ടെസ്റ്റ് ടീമിന്‍റെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. ഓസീസ് ടെസ്റ്റ് ടീമിന്‍റെ 47-ാം ക്യാപ്‌റ്റനാണ് കമ്മിൻസ്. 144 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ഫാസ്റ്റ് ബൗളർ ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിന്‍റെ മുഴുവൻ സമയ നായകസ്ഥാനം ഏറ്റെടുക്കുന്നത്.

  • I feel incredibly honored, privileged and excited to be named the Australian Mens Test Captain.
    I’ll be trying my best and can’t wait to get started at the Gabba in a couple of weeks!

    Also very lucky to have my man @steve_smith49 alongside me as VC. #ashes pic.twitter.com/iVPurweQP7

    — Pat Cummins (@patcummins30) November 26, 2021 " class="align-text-top noRightClick twitterSection" data=" ">

കമ്മിൻസിന് പുറമേ മാർനസ് ലാബുഷെയ്‌ന്‍റെ പേരും ക്യാപ്‌റ്റൻ സ്ഥാനത്തേക്ക് ഉയർന്നുവന്നിരുന്നു. എന്നാൽ കമ്മിൻസിനെ നായകനാക്കാൻ ടീം മാനേജ്‌മെന്‍റ് തീരുമാനിക്കുകയായിരുന്നു. സ്മിത്തിനെ നായകനാക്കിയാൽ ഉണ്ടായേക്കാവുന്ന വലിയ വിവാദവും കമ്മിൻസിന്‍റെ നായകസ്ഥാനം ഊട്ടിയുറപ്പിച്ചു.

ALSO READ: RR retain Sanju: സഞ്ജു റോയൽസിൽ തുടരും, 14 കോടിക്ക് നിലനിർത്തിയതായി റിപ്പോർട്ട്

2017ല്‍ സഹപ്രവര്‍ത്തകയ്ക്ക് അയച്ച അശ്ലീല സന്ദേശങ്ങള്‍ ഈ അടുത്ത് പുറത്തായതോടെയാണ് ടിം പെയ്ന്‍ നായകസ്ഥാനത്ത് നിന്ന് രാജിവച്ചത്. ആഷസ് പരമ്പര തൊട്ടുമുന്‍പില്‍ നില്‍ക്കെ പെയ്ന്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത് ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടിയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.