മുംബൈ: അന്താരാഷ്‌ട്ര ടി20യില്‍ ഏറെ നീണ്ട ഇടവേള അവസാനിപ്പിച്ചായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അഫ്‌ഗാനിസ്ഥാനെതിരെ കളിക്കാന്‍ ഇറങ്ങിയത്. എന്നാല്‍ മൊഹാലിയില്‍ നടന്ന ആദ്യ ടി20യില്‍ അക്കൗണ്ട് തുറക്കാതെ രോഹിത്തിന് മടങ്ങേണ്ടി വന്നു. രണ്ട് പന്തുകള്‍ മാത്രം നേരിട്ട താരം റണ്ണൗട്ടായാണ് പുറത്തായത്.
സഹ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലുമായുള്ള ആശയക്കുഴപ്പമാണ് രോഹിത്തിന്‍റെ ഔട്ടിന് വഴിവച്ചത്. ഫസര്‍ഹഖ് ഫാറുഖിയുടെ പന്ത് മിഡ് ഓഫിലേക്ക് കളിച്ച രോഹിത് സിംഗിളിനായി ഓടി. എന്നാല്‍ നോൺ സ്ട്രൈക്കേഴ്‌സ് എൻഡിൽ നിൽക്കുകയായിരുന്ന ശുഭ്‌മാന്‍ ഗില്‍ പന്ത് നോക്കി നില്‍ക്കുകയും ഓടാൻ കൂട്ടാക്കാതിരിക്കുകയും ചെയ്‌തു.
ഇതോടെ അവസരം മുതലെടുത്ത അഫ്‌ഗാന്‍ താരങ്ങള്‍ രോഹിത്തിന് മടക്ക ടിക്കറ്റ് നല്‍കുകയായിരുന്നു. കടുത്ത നിരാശ പ്രകടിപ്പിച്ച് ഗില്ലിനോട് രൂക്ഷ ഭാഷയിൽ സംസാരിച്ചുകൊണ്ടായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ കളിക്കളം വിട്ടത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പാർഥിവ് പട്ടേൽ. (Parthiv Patel On Rohit Sharma Run Out In India vs Afghanistan 1st T20I)
രോഹിത്തിനെ ശുഭ്‌മാന്‍ ഗില്‍ വിശ്വസിക്കണമായിരുന്നു എന്നാണ് പാർഥിവ് പട്ടേൽ പറയുന്നത്. "തീര്‍ച്ചയായും ശുഭ്‌മാന്‍ ഗില്‍ രോഹിത് ശർമ്മയെ വിശ്വസിക്കണമായിരുന്നു. അന്താരാഷ്‌ട്ര ടി20യില്‍ ഇരുവരും ആദ്യമായാണ് ഒന്നിച്ച് കളിക്കുന്നത് എന്ന് എനിക്കറിയാം.
എന്നാല്‍, ഏകദിനത്തിലും ടെസ്റ്റിലും ഒരുപാട് തവണ ഇരുവരും ഒന്നിച്ച് ഓപ്പണര്‍ ചെയ്‌തിട്ടുണ്ട്. അവിടെ ഒരു ധാരണപ്പിശകുണ്ടായി എന്നത് വ്യക്തമാണ്. ശുഭ്‌മാന്‍ ഗില്‍ പന്തിനെ വീക്ഷിക്കുകയായിരുന്നു. എന്നാല്‍ രോഹിത്തിന്‍റെ വിളിച്ചപ്പോള്‍ അവന്‍ ഒടേണ്ടതായിരുന്നു" പാർഥിവ് പട്ടേൽ പറഞ്ഞു.
ALSO READ: 'മരണമാസ് വാർണർ', മൈതാന മധ്യത്ത് ഹെലികോപ്റ്ററില്‍ പറന്നിറങ്ങി താരം
ഇതിന് മുന്നെ 2022-ലെ ടി20 ലോകകപ്പിലായിരുന്നു ഫോര്‍മാറ്റില്‍ രോഹിത് ഇന്ത്യയ്‌ക്കായി കളിച്ചത്. ജൂണില്‍ മറ്റൊരു ടി20 ലോകകപ്പിന് നീലപ്പട വീണ്ടും ഇറങ്ങിനിരിക്കെയാണ് ഫോര്‍മാറ്റിലേക്ക് ഹിറ്റ്‌മാന്‍റെ മടങ്ങിവരവെന്നത് ശ്രദ്ധേയമാണ്. അതേസമയം രോഹിത്തിന് തിളങ്ങാനായില്ലെങ്കിലും മത്സരത്തില്‍ അഫ്‌ഗാനെ ഇന്ത്യ ആറ് വിക്കറ്റുകള്‍ക്ക് തകര്‍ത്തിരുന്നു.
ALSO READ: റണ്‍ ഔട്ട് ആകുന്നതും 'കഷ്‌ടമാണ്'; അഫ്‌ഗാനെതിരായ പുറത്താകലിനെ കുറിച്ച് രോഹിത് ശര്‍മ
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാനിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 158 റണ്‍സായിരുന്നു കണ്ടെത്തിയത്. മറുപടിക്ക് ഇറങ്ങിയ ഇന്ത്യ 17.3 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 159 റണ്‍സെടുത്ത് വിജയം ഉറപ്പിക്കുകയായിരുന്നു. 40 പന്തില്‍ 60 റണ്‍സ് നേടി പുറത്താവാതെ നിന്ന ശിവം ദുബെയാണ് ഇന്ത്യയുടെ വിജയ ശില്‍പി. 40 പന്തില്‍ 60 റണ്‍സാണ് താരം നേടിയത്. അഞ്ച് ബൗണ്ടറികളും രണ്ട് സിക്‌സുകളും ഉള്‍പ്പെടുന്നതാണ് ശിവം ദുബെയുടെ ഇന്നിങ്‌സ്.
ALSO READ: ധോണിയല്ലാതെ മറ്റാര്, കളിമികവിന് പിന്നിലെ രഹസ്യം പറഞ്ഞ് ശിവം ദുബെ...