ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ സഹതാരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ വേറിട്ടതെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പാര്‍ഥിവ് പട്ടേല്‍. വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരങ്ങളിൽ മോശം പ്രകടനം പുറത്തെടുത്ത ആവേശ് ഖാനെ ഉറച്ച പിന്തുണയിലൂടെ രോഹിത് മാച്ച് വിന്നറാക്കിയതായും പാര്‍ഥിവ് പറഞ്ഞു. തന്‍റെ യൂട്യൂബ് ചാനലിലാണ് പാർഥിവിന്‍റെ പ്രതികരണം.
"ഞാൻ മുംബൈ ഇന്ത്യൻസിൽ രോഹിത് ശർമയുടെ ക്യാപ്‌റ്റൻസിക്ക് കീഴിൽ കളിച്ചിട്ടുണ്ട്. മികച്ച പ്രകടനം നടത്താന്‍ കഴിയാത്തപ്പോഴും കളിക്കാര്‍ക്ക് നല്‍കുന്ന ഉറച്ച പിന്തുണയാണ് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്നത്. വാര്‍ത്താസമ്മേളനങ്ങളിലും, പൊതുവേദികളില്‍ പോലും അദ്ദേഹം അവര്‍ക്ക് വേണ്ടി ശബ്‌ദിക്കും.
ആവേശ് ഖാന്‍റെ കാര്യത്തില്‍ നമ്മള്‍ ഇത് കണ്ടതാണ്. നാല് പരാജയങ്ങള്‍ സംഭവിച്ചിട്ടും ആവേശിനെ രോഹിത് പിന്തുണച്ചു. തൊട്ടടുത്ത മത്സരങ്ങളില്‍ മാന്‍ ഓഫ് ദി മാച്ച് പ്രകടനമാണ് അവന്‍ പുറത്തെടുത്തത്.
സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തീരുമാനമെടുക്കുന്ന ക്യാപ്‌റ്റനാണ് രോഹിത്. ഇക്കാരണത്താലാണ് മുംബൈ ഇന്ത്യന്‍സിനൊപ്പം അദ്ദേഹം അഞ്ച് കിരീടങ്ങള്‍ നേടിയത്. ഏഷ്യ കപ്പ്, നിദാഹാസ് ട്രോഫി തുടങ്ങിയ മൾട്ടി നാഷണൽ ടൂർണമെന്‍റുകളിലും രോഹിതിന്‍റെ ക്യാപ്‌റ്റൻസിയിൽ ഇന്ത്യ ജേതാക്കളായിട്ടുണ്ട്", പാർഥിവ് പട്ടേല്‍ പറഞ്ഞു.