ETV Bharat / sports

Pakistan vs Netherlands Toss Report ജയിച്ച് തുടങ്ങാന്‍ പാകിസ്ഥാനും നെതര്‍ലന്‍ഡ്‌സും; ഹൈദരാബാദില്‍ ടോസ് വീണു

Pakistan vs Netherlands Toss Report : ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരെ ടോസ് ജയിച്ച് നെതര്‍ലന്‍ഡ്‌സ് നായകന്‍ സ്‌കോട്ട് എഡ്വേർഡ്‌സ്.

Pakistan vs Netherlands Toss Report  Pakistan vs Netherlands  Cricket World Cup 2023  Babar Azam  Scott Edwards  പാകിസ്ഥാന്‍ vs നെതര്‍ലന്‍ഡ്‌സ്  ഏകദിന ലോകകപ്പ് 2023  Where to watch Pakistan vs Netherlands  ബാബര്‍ അസം  സ്‌കോട്ട് എഡ്വേർഡ്‌സ്
Pakistan vs Netherlands Toss Report
author img

By ETV Bharat Kerala Team

Published : Oct 6, 2023, 1:52 PM IST

Updated : Oct 6, 2023, 2:18 PM IST

ഹൈദരാബാദ്: ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ നെതര്‍ലന്‍ഡ്‌സ് നായകന്‍ സ്‌കോട്ട് എഡ്വേർഡ്‌സ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രാജീവ് ഗാന്ധി ഇന്‍റര്‍നാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. വിക്കറ്റ് മികച്ചതായി തോന്നുന്നുവെന്നും രണ്ടാമത് ബാറ്റ് ചെയ്യുന്നതായിരിക്കും ഇവിടെ എളുപ്പമെന്ന് കരുതുന്നതായും സ്‌കോട്ട് എഡ്വേർഡ്‌സ് പറഞ്ഞു.

ബാറ്റുകൊണ്ട് തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നടത്താനും 290 റണ്‍സിന് മുകളിലുള്ള സ്‌കോര്‍ നേടാന്‍ ശ്രമം നടത്തുമെന്നും പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം പ്രതികരിച്ചു. ഇതിന് മുമ്പ് ആറ് ഏകദിനങ്ങളിലാണ് പാകിസ്ഥാനും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍ എത്തിയത്. മുഴുവന്‍ മത്സരങ്ങളിലും വിജയം പാകിസ്ഥാനൊപ്പം നിന്നിരുന്നു. ഇതോടെ ചരിത്രം ആവര്‍ത്തിക്കാന്‍ പാക് ടീം ലക്ഷ്യമിടുമ്പോള്‍ അട്ടിമറി തന്നെയാവും ഓറഞ്ച് പടയുടെ മനസില്‍.

കൂടാതെ ലോകകപ്പ് ചരിത്രത്തില്‍ ഇതേവരെ കളിച്ച 15 മത്സരങ്ങളില്‍ രണ്ട് എണ്ണത്തില്‍ മാത്രമാണ് നെതര്‍ലന്‍ഡ്‌സ് വിജയിച്ചിട്ടുള്ളത്. അവസാന ജയമാവട്ടെ 2007ല്‍ സ്‌കോട്‌ലന്‍ഡിനെതിരെയുമായിരുന്നു. ഇക്കുറി ഇന്ത്യന്‍ മണ്ണില്‍ ഈ കണക്ക് കൂടെ സ്‌കോട്ട് എഡ്വേർഡ്‌സിന്‍റെ സംഘത്തിന് മെച്ചപ്പെടുത്തേണ്ടതുണ്ട്.

മറുവശത്ത് അവസാനത്തെ അഞ്ച് ലോകകപ്പില്‍ നാല് തവണയും തോല്‍വിയോടെയിരുന്നു പാകിസ്ഥാന്‍ തുടങ്ങിയത്. ഇത്തവണ വിജയത്തുടക്കമാവും ബാബര്‍ അസമിന്‍റെ സംഘം ലക്ഷ്യം വയ്‌ക്കുന്നത്.

പാകിസ്ഥാന്‍ പ്ലേയിങ് ഇലവന്‍: ഇമാം ഉള്‍ ഹഖ്, ഫഖര്‍ സമാന്‍, ബാബര്‍ അസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്‌വാന്‍, സൗദ് ഷക്കീല്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്.

നെതര്‍ലന്‍ഡ്‌സ് പ്ലേയിങ് ഇലവന്‍: വിക്രംജീത് സിങ്, മാക്സ് ഒഡൗഡ്, കോളിൻ അക്കർമാൻ, സ്കോട്ട് എഡ്വേർഡ്സ്(ക്യാപ്റ്റന്‍), ബാസ് ഡി ലീഡ്, തേജ നിടമാനൂര്‍, സാഖിബ് സുൽഫിക്കർ, ലോഗൻ വാൻ ബീക്ക്, റോലോഫ് വാൻ ഡെർ മെർവെ, ആര്യൻ ദത്ത്, പോൾ വാൻ മീകെരെൻ

ALSO READ: Asian Games 2023 Cricket India vs Bangladesh: തിലകിന്‍റെ അര്‍ധസെഞ്ച്വറി, ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യന്‍ ടീം ഫൈനലില്‍

മത്സരം ലൈവായി കാണാന്‍ (Where to watch Pakistan vs Netherlands Cricket World Cup 2023 match): ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കുകളിലൂടെയാണ് ഏകദിന ലോകകപ്പിലെ പാകിസ്ഥാന്‍ vs നെതര്‍ലന്‍ഡ്‌സ് മത്സരം തത്സമയ സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍ ആപ്പിലും വെബ്‌സൈറ്റിലും മത്സരം ലഭ്യമാണ്.

Pakistan vs Netherlands Pitch Report: ബാറ്റിങ് പറുദീസയാണ് രാജീവ് ഗാന്ധി ഇന്‍റര്‍നാഷണൽ സ്റ്റേഡിയം. ചുവന്ന മണ്ണും കറുത്ത മണ്ണും കൂടിച്ചേർന്ന പിച്ചില്‍ പേസര്‍മാര്‍ക്കും മികവ് തെളിയിക്കാനാവും. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനാണ് ഇവിടെ മികച്ച റെക്കോഡുള്ളത്.

ALSO READ: Shubman Gill Tested Positive for Dengue: ചെന്നൈയില്‍ എത്തിയത് മുതല്‍ ശുഭ്‌മാന്‍ ഗില്ലിന് പനി; പരിശോധനയില്‍ ഡെങ്കി പോസിറ്റീവ്

Last Updated : Oct 6, 2023, 2:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.