ലണ്ടന്‍ : സമനിലയില്‍ അവസാനിച്ച നോട്ടിങ്ഹാം ടെസ്റ്റിലെ ഇംഗ്ലണ്ട് ബാറ്റ്‌സ്‌മാന്‍മാരുടെ പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റന്‍ ജെഫ്രി ബോയ്കോട്ട്. മത്സരത്തില്‍ ഇംഗ്ലണ്ട് താരങ്ങളുടെ അക്ഷമയും സാങ്കേതികത്വത്തിലെ പിഴവുമാണ് ജെഫ്രിയെ ചൊടിപ്പിച്ചത്.
പ്രതിയോഗികളായ ബൗളര്‍മാരുടെ കുറച്ച് മികച്ച പന്തുകള്‍ മാത്രം മതി ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാരുടെ വിക്കറ്റ് നേടാന്‍. ക്ഷമ കൂടി പരീക്ഷിക്കപ്പെടുന്ന ടെസ്റ്റ് ക്രിക്കറ്റില്‍ എല്ലാ ബോളുകളും അടിച്ചകറ്റാന്‍ ശ്രമിക്കുന്ന ഇംഗ്ലണ്ട് ബാറ്റ്‌സ്‌മാന്‍മാരെ കാണുമ്പോള്‍ ആരാധകരായ തങ്ങള്‍ക്ക് നിരാശയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയ്ക്ക് മേല്‍ക്കൈയുണ്ടായിരുന്ന നോട്ടിങ്ഹാം ടെസ്റ്റില്‍ മഴയാണ് മത്സരം സമനിലയിലാക്കിയതെന്നാണ് വിലയിരുത്തല്‍.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായുള്ള അദ്യ മത്സരം കൂടിയായ ടെസ്റ്റിന്‍റെ അവസാന ദിനം ഒമ്പത് വിക്കറ്റുകള്‍ ശേഷിക്കെ 157 റണ്‍സായിരുന്നു വിജയത്തിനായി ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്.
also read: ആദ്യ ടെസ്റ്റിലെ പ്രകടനം ഇന്ത്യയുടെ ആത്മവീര്യം വർധിപ്പിക്കും : കാർത്തിക്
എന്നാല്‍ ഒരു പന്ത് പോലും എറിയാനാവാത്ത തരത്തില്‍ മഴ കളിച്ചത് മത്സരം സമനിലയിലാക്കി. ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ജോറൂട്ട് ഒഴികെയുള്ള താരങ്ങള്‍ക്ക് ബാറ്റിങ്ങില്‍ താളം കണ്ടെത്താനായിരുന്നില്ല.
രണ്ട് ഇന്നിങ്സിലും ജോറൂട്ട് തന്നെയാണ് അതിഥേയരുടെ ടോപ് സ്കോറര്‍. ആദ്യ ഇന്നിങ്സില്‍ അര്‍ധ സെഞ്ചുറി കണ്ടെത്തിയ താരം രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറി നേടിയിരുന്നു.