ETV Bharat / sports

ഇതിഹാസ അത്‌ലറ്റ് അലിസൺ ഫെലിക്‌സ് വിരമിക്കല്‍ പ്രഖ്യാപിച്ചു - ഇതിഹാസ അത്‌ലറ്റ് അലിസൺ ഫെലിക്‌സ് വിരമിക്കല്‍ പ്രഖ്യാപിച്ചു

2022ലെ അത്‌ലറ്റിക്‌സ് സീസണോടെ താന്‍ ട്രാക്കില്‍ നിന്നും പിന്മാറുമെന്ന് താരം

Olympic Champion Allyson Felix  Allyson Felix to retire from track at end of season  ഇതിഹാസ അത്‌ലറ്റ് അലിസൺ ഫെലിക്‌സ് വിരമിക്കല്‍ പ്രഖ്യാപിച്ചു  അലിസൺ ഫെലിക്‌സ്
ഇതിഹാസ അത്‌ലറ്റ് അലിസൺ ഫെലിക്‌സ് വിരമിക്കല്‍ പ്രഖ്യാപിച്ചു
author img

By

Published : Apr 14, 2022, 8:19 PM IST

വാഷിങ്‌ടണ്‍ : അമേരിക്കയുടെ ഇതിഹാസ അത്‌ലറ്റ് അലിസൺ ഫെലിക്‌സ് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2022ലെ അത്‌ലറ്റിക്‌സ് സീസണോടെ താന്‍ ട്രാക്കില്‍ നിന്നും പിന്മാറുമെന്നാണ് താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

'എന്‍റെ പരമാവധി സമര്‍പ്പിച്ചുകഴിഞ്ഞു. ഇനിയെന്തെങ്കിലും ബാക്കിയുണ്ടോയെന്ന് അറിയില്ല' - അലിസൺ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 'എന്നെ ഞാനാക്കിയ ജനങ്ങളോടും സ്‌പോര്‍ട്‌സിനോടും വിടപറയേണ്ടത് ഒരു അവസാന ഓട്ടത്തിലൂടെ മാത്രമാണെന്ന് എനിക്കറിയാം.

എന്‍റെ ഈ സീസണ്‍ ക്ലോക്കില്‍ മികച്ച സമയം രേഖപ്പെടുത്താനല്ല. അത് സന്തോഷത്തിന്‍റെ കാര്യമാണ്. ഈ വർഷത്തെ ട്രാക്കിൽ നിങ്ങൾ എന്നെ കാണുകയാണെങ്കിൽ ഒരു നിമിഷത്തെ ഓര്‍മ പങ്കിടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്' - അലിസൺ കുറിച്ചു.

also read: ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് ഷീറോ അനിയ ഷ്രുബ്‌സോള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കി

ഒളിമ്പിക്‌സില്‍ ഏഴ്‌ സ്വര്‍ണമെടക്കം 11 മെഡലുകള്‍ നേടാന്‍ താരത്തിനായിട്ടുണ്ട്. 2004ല്‍ ഏഥൻസ് മുതല്‍ 2021ലെ ടോക്കിയോ വരെയുള്ള അഞ്ച് ഒളിമ്പിക് പതിപ്പുകളിൽ താരം ട്രാക്കിലിറങ്ങിയിട്ടുണ്ട്. നിലവില്‍ 13 ലോക ചാമ്പ്യൻഷിപ്പ് കിരീടങ്ങളും താരത്തിന്‍റെ പേരിലുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.