ETV Bharat / sports

ODI World Cup official anthem Dil Jashn Bole launched പാട്ട് വന്നു, ഇനി അടിച്ചുതകർക്കാം: ഏകദിന ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനം പുറത്തുവിട്ട് ഐസിസി

author img

By ETV Bharat Kerala Team

Published : Sep 20, 2023, 3:49 PM IST

ICC launches official anthem Dil Jashn Bole for the Cricket World Cup 2023 ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനം പുറത്തുവിട്ട് ഐസിസി.

ODI World Cup 2023  Dil Jashn Bole  Ranveer Singh  Dhanashree Verma  ODI World Cup official anthem Dil Jashn Bole  ഏകദിന ലോകകപ്പ്  ദിൽ ജഷൻ ബോലെ  രൺവീർ സിങ്  ഏകദിന ലോകകപ്പ് ഗാനം
ODI World Cup official anthem Dil Jashn Bole launched

മുംബൈ: ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിന്‍റെ (ODI World Cup 2023) ഔദ്യോഗിക ഗാനം പുറത്ത് (ICC launches official anthem Dil Jashn Bole for the Cricket World Cup 2023). 'ദിൽ ജഷൻ ബോലെ' 'Dil Jashn Bole' എന്ന് പേരിട്ടിരിക്കുന്ന ഗാനം തങ്ങളുടെ എക്‌സ് അക്കൗണ്ടിലൂടെയാണ് ഐസിസി ആരാധകരുടെ മുന്നില്‍ എത്തിച്ചിരിക്കുന്നത്. ബോളിവുഡ് താരം രൺവീർ സിങ്ങാണ് (Ranveer Singh) ലോകകപ്പിന്‍റെ അവേശം പരകോടിയിലെത്തിക്കുന്ന ഗാനത്തിലെ പ്രധാന ആകര്‍ഷങ്ങളിലൊന്ന്.

  • DIL JASHN BOLE! #CWC23

    Official Anthem arriving now on platform 2023 📢📢

    Board the One Day Xpress and join the greatest cricket Jashn ever! 🚂🥳

    Credits:
    Music - Pritam
    Lyrics - Shloke Lal, Saaveri Verma
    Singers - Pritam, Nakash Aziz, Sreerama Chandra, Amit Mishra, Jonita… pic.twitter.com/09AK5B8STG

    — ICC (@ICC) September 20, 2023 " class="align-text-top noRightClick twitterSection" data=" ">

ഇന്ത്യൻ ക്രിക്കറ്റര്‍ യുസ്‌വേന്ദ്ര ചാഹലിന്‍റെ (Yuzvendra Chahal) ഭാര്യയും സോഷ്യല്‍ മിഡിയ ഇന്‍ഫ്ലുവന്‍സറുമായ ധനശ്രീ വര്‍മയും (Dhanashree Verma) ഗാനത്തില്‍ (Cricket World Cup official anthem ) പ്രത്യക്ഷപ്പെടുന്നുണ്ട്. ധനശ്രീയെ കൂടാതെ നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ഗാനത്തിന്‍റെ ഭാഗമാണ്. പ്രീതം ചക്രവർത്തിയുടെ (Pritam Chakraborty) ഈണത്തിന് ശ്ലോക് ലാലും, സാവേരി വർമയും ചേർന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്.

പ്രീതം ചക്രവർത്തി, നകാഷ് അസീസ്, ശീരാമ ചന്ദ്ര, അമിത് മിശ്ര, ജൊനീറ്റ ഗാന്ധി, ആകാസ, ചരൺ എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. മൂന്ന് മിനിട്ട് ഇരുപത്തി രണ്ട് സെക്കന്‍റാണ് ദൈര്‍ഘ്യം. നിലവില്‍ സോഷ്യല്‍ മിഡിയില്‍ തരംഗമായി മാറുകയാണ് 'ദിൽ ജഷൻ ബോലെ'.

അതേസമയം ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് പോരാട്ടങ്ങള്‍ അരങ്ങേറുക. ഇന്ത്യയ്‌ക്ക് പുറമെ ശ്രീലങ്ക, നെതർലൻഡ്‌സ്, അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, എന്നീ ടീമുകളാണ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവുന്നത്. ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന 10 ടീമുകളും പരസ്‌പരം മത്സരിക്കുന്ന റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് ആദ്യ ഘട്ട മത്സരങ്ങള്‍ നടക്കുക.

തുടര്‍ന്ന് ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ സെമി ഫൈനലിലേക്ക് മുന്നേറും. ആദ്യ സെമിഫൈനല്‍ മത്സരം നവംബര്‍ 15-ന് മുംബൈയിലാണ്. രണ്ടാം സെമി ഫൈനല്‍ 16-ന് കൊല്‍ക്കത്തയിലാണ് നടക്കുക. 2011-ലായിരുന്നു അവസാനമായി ഇന്ത്യ ഏകദിന ലോകകപ്പിന് ആതിഥേയരായത്.

അന്ന് എംഎസ്‌ ധോണിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ കീരിടം തൂക്കിയിരുന്നു. ഇത്തവണ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ കളിക്കുന്ന ആതിഥേയര്‍ക്ക് 2011 ആവര്‍ത്തിക്കാന്‍ കഴിയുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ ബിസിസിഐ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ALSO READ: Sri Lanka Captain Dasun Shanaka ഞെട്ടിച്ചത് ഇന്ത്യ, ഞെട്ടിയത് ശ്രീലങ്ക: നായക സ്ഥാനമൊഴിയാൻ ദാസുന്‍ ഷനക

ഏകദിന ലോകകപ്പ് ഇന്ത്യ സ്‌ക്വാഡ് ODI World Cup 2023 India squad: രോഹിത് ശർമ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, കെഎൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.