മുംബൈ: ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പ് മത്സരം കാണാനുള്ള ടിക്കറ്റ് വില്‍പ്പനയ്‌ക്കുള്ള തീയതികള്‍ പ്രഖ്യാപിച്ച് ഐസിസി. ടിക്കറ്റുകള്‍ സ്വന്തമാക്കുന്നതിനായി https://www.cricketworldcup.com/register എന്ന വെബ്‌സൈറ്റില്‍ രജിസ്ട്രേഷന്‍ നടത്താം. പേരും ഫോണ്‍ നമ്പറും ഇ-മെയില്‍ ഐഡിയും ജനന തീയതിയും നല്‍കിയാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്.
ഇതൊടൊപ്പം ഏതൊക്കെ ടീമിന്‍റെ മത്സരങ്ങളാണ് കാണേണ്ടതെന്നും ഏതു വേദിയിലാണ് കാണേണ്ടതെന്നുമുള്ള വിവരവും നല്‍കണം. രജിസ്ട്രേഷന്‍ പടപടികള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ടിക്കറ്റുകള്‍ വില്‍പനയ്‌ക്ക് എത്തുന്നത് സംബന്ധിച്ച അറിയിപ്പുകള്‍ ഫോണിലൂടെയും ഇ മെയിലായും ലഭിക്കും.
ഓര്‍ത്തുവയ്‌ക്കാം ഈ തീയതികള്‍
ഓഗസ്റ്റ് 25: ഇന്ത്യയുടേത് അല്ലാത്ത സന്നാഹ മത്സരങ്ങള്‍, ഇന്ത്യയുടേത് ഒഴികെയുള്ള മറ്റ് ടീമുകളുടെ ലോകകപ്പ് മത്സരങ്ങള്‍ എന്നിവയുടെ ടിക്കറ്റ് വില്‍പന ഓഗസ്റ്റ് 25-ന് തുടങ്ങും.
ഓഗസ്റ്റ് 30: ഇന്ത്യയുടെ തിരുവനന്തപുരത്തെയും ഗുവാഹത്തിയിലെയും സന്നാഹ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന ഓഗസ്റ്റ് 30ന് ആരംഭിക്കും.
ഓഗസ്റ്റ് 31: ഇന്ത്യയുടെ ചെന്നൈ, ഡല്‍ഹി, പൂനെ എന്നീ വേദികളിലെ മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഓഗസ്റ്റ് 31-ന് വില്‍പ്പനയ്‌ക്ക് എത്തും.
സെപ്റ്റംബര്‍ 1: ഇന്ത്യയുടെ ധര്‍മശാല, ലഖ്‌നൗ, മുംബൈ എന്നീ വേദികളുടെ മത്സരങ്ങളുടെ ടിക്കറ്റുകളുടെ വില്‍പന സെപ്റ്റംബര്‍ ഒന്നിനാണ് തുടങ്ങുക.
സെപ്‌റ്റംബര്‍ 2: ഇന്ത്യയുടെ ബെംഗളൂരു, കൊല്‍ക്കത്ത എന്നീ വേദികളിലെ മത്സരങ്ങളുടെ ടിക്കറ്റ് ഈ ദിവസമാണ് വില്‍പ്പനയ്‌ക്ക് എത്തുന്നത്.
സെപ്‌റ്റംബര്‍ 3: ഈ ദിവസത്തിലാണ് ടൂര്‍ണമെന്‍റിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്‍റെ ടിക്കറ്റുകളുടെ വില്‍പന ആരംഭിക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയമാണ് മത്സരത്തിന്‍റെ വേദിയാവുക.
സെപ്‌റ്റംബര്‍ 15: ലോകകപ്പിന്‍റെ സെമി ഫൈനല്‍ മത്സരങ്ങള്‍, ഫൈനല്‍ എന്നിവയുടെ ടിക്കറ്റുകള്‍ സെപ്‌റ്റംബര്‍ 15 മുതല്‍ക്കാണ് ലഭ്യമാവുക.
ALSO READ: odi world cup 2023| ലോകം ലോകകപ്പ് ആവേശത്തിലേക്ക്... കണ്ടിരിക്കേണ്ട അഞ്ച് മത്സരങ്ങള്‍ ഇതാ
ഇന്ത്യയില്‍ ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. അഹമ്മദാബാദ്, ചെന്നൈ, ധർമ്മശാല, ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു, ലഖ്‌നൗ, പൂനെ, മുംബൈ, കൊൽക്കത്ത എന്നീ 10 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. 10 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ പോരടിക്കുന്നത്.
ആതിഥേയരായ ഇന്ത്യയ്‌ക്ക് പുറമെ പാകിസ്ഥാൻ, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, അഫ്‌ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ എന്നീ ടീമുകൾ ടൂര്‍ണമെന്‍റിനായി നേരിട്ട് യോഗ്യത നേടിയിരുന്നു. ബാക്കി വന്ന രണ്ട് സ്ഥാനം ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് ടീമുകള്‍ യോഗ്യത മത്സരം കളിച്ചാണ് നേടിയെടുത്തത്.
ഇന്ത്യയുടെ മത്സരങ്ങള്‍
ഒക്ടോബർ 8: ഇന്ത്യ vs ഓസ്‌ട്രേലിയ, ചെന്നൈ
ഒക്‌ടോബർ 11: ഇന്ത്യ vs അഫ്‌ഗാനിസ്ഥാൻ, ഡൽഹി
ഒക്ടോബർ 14: ഇന്ത്യ vs പാകിസ്ഥാൻ, അഹമ്മദാബാദ്
ഒക്ടോബർ 19: ഇന്ത്യ vs ബംഗ്ലാദേശ്, പൂനെ
ഒക്ടോബർ 22: ഇന്ത്യ vs ന്യൂസിലൻഡ്, ധർമ്മശാല
ഒക്ടോബർ 29: ഇന്ത്യ vs ഇംഗ്ലണ്ട്, ലഖ്‌നൗ
നവംബർ 2: ഇന്ത്യ vs ശ്രീലങ്ക, മുംബൈ
നവംബർ 5: ഇന്ത്യ vs സൗത്ത് ആഫ്രിക്ക, കൊൽക്കത്ത
നവംബർ 12 : ഇന്ത്യ vs നെതര്‍ലന്‍ഡ്‌സ്, ബെംഗളൂരു