ETV Bharat / sports

ODI World Cup 2023 Squad Submission Deadline: അക്‌സറോ, അശ്വിനോ...? ലോകകപ്പ് സ്ക്വാഡില്‍ മാറ്റം വരുത്താനുള്ള അവസാന ദിവസം ഇന്ന്

author img

By ETV Bharat Kerala Team

Published : Sep 28, 2023, 12:15 PM IST

India ODI World Cup 2023 Squad Changes : ഏകദിന ലോകകപ്പ് സ്ക്വാഡില്‍ മാറ്റം വരുത്താനുള്ള അവസാന ദിവസം. അക്‌സറിന് പകരം ടീമില്‍ രവിചന്ദ്രന്‍ അശ്വിനെ ഉള്‍പ്പെടുത്തുമോ എന്ന് ഉറ്റുനോക്കി ആരാധകര്‍.

ODI World Cup 2023 Squad Submission Deadline  ODI World Cup 2023  Axar Patel Or Ravichandran Ashwin In ODI WC squad  Rohit Sharma About India Final World Cup Squad  Axar Patel Ravichandran Ashwin  India ODI World Cup 2023 Squad Changes  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ക്രിക്കറ്റ് ലോകകപ്പ് അന്തിമ ടീം ലിസ്റ്റ്  അക്‌സര്‍ പട്ടേല്‍ രവിചന്ദ്രന്‍ അശ്വിന്‍  ഏകദിന ലോകകപ്പ് ഇന്ത്യ സ്ക്വാഡ്
ODI World Cup 2023 Squad Submission Deadline

ഏകദിന ക്രിക്കറ്റ് ലോകകപ്പ് (ICC ODI World Cup 2023) പൂരത്തിന് കൊടിയേറാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ ടീമുകള്‍ക്ക് ആദ്യം പ്രഖ്യാപിച്ച സ്ക്വാഡില്‍ മാറ്റം വരുത്താനുള്ള സമയം ഇന്ന് അവസാനിക്കും. ഈ സാഹചര്യത്തില്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് ഇന്ത്യന്‍ ടീമില്‍ അവസാന നിമിഷം എന്തെങ്കിലും സര്‍പ്രൈസ് മാറ്റം ഉണ്ടാകുമോ എന്നാണ്. ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

ലോകകപ്പില്‍ ഈ സ്ക്വാഡില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍, ഏഷ്യ കപ്പിനിടെ അക്‌സര്‍ പട്ടേലിന് പരിക്കേറ്റത് വീണ്ടും സ്‌ക്വാഡിവനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് വഴി തുറന്നു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യയുടെ ഏകദിന സ്‌ക്വാഡിലേക്ക് രവിചന്ദ്രന്‍ അശ്വിനെ തിരികെ വിളിച്ചതോടെ താരം ലോകകപ്പ് സ്ക്വാഡില്‍ ഇടം പിടിക്കുമെന്ന അഭ്യൂഹവും ശക്തമായി.

ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളും കളിച്ച താരം ഭേദപ്പെട്ട പ്രകടനവും പുറത്തെടുത്തിരുന്നു. മൂന്നാം മത്സരത്തില്‍ താരത്തിന് വിശ്രമം അനുവദിച്ചതോടെ വാഷിങ്ടണ്‍ സുന്ദറാണ് പ്ലെയിങ് ഇലവനിലേക്ക് എത്തിയത്. നേരത്തെ, അക്‌സറിന് പരിക്കേറ്റ സാഹചര്യത്തില്‍ ഏഷ്യ കപ്പ് ഫൈനലിലും വാഷിങ്ടണ്‍ സുന്ദര്‍ ഇന്ത്യയ്‌ക്കായി കളിച്ചിരുന്നു.

അക്‌സര്‍ പട്ടേലിന്‍റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ലോകകപ്പ് സ്ക്വാഡില്‍ ഓഫ്‌ സ്‌പിന്നറുടെ അഭാവം തിരിച്ചടിയാകുമോ എന്ന ആശങ്ക നിലനില്‍ക്കെ രവിചന്ദ്രന്‍ അശ്വിന്‍ സര്‍പ്രൈസായി ലോകകപ്പ് സ്ക്വാഡില്‍ ഇടം പിടിക്കുമോ എന്നറിയാന്‍ ഉറ്റുനോക്കുകയാണ് ആരാധകര്‍.

Also Read : Rohit Sharma On Jasprit Bumrah Form: 'ഒരു മോശം ദിവസം ആര്‍ക്കായാലും ഉണ്ടാകും, ബുംറയുടെ കാര്യത്തില്‍ ആശങ്കകളൊന്നുമില്ല..': രോഹിത് ശര്‍മ

'ടീം മാനേജ്‌മെന്‍റിന് ആശയക്കുഴപ്പം ഒന്നുമില്ല..': അക്‌സറോ അശ്വിനോ, ആര് ലോകകപ്പ് സ്ക്വാഡില്‍ ഇടം പിടിക്കുമെന്ന ആശങ്കയില്‍ ആരാധകര്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്ക് 15 അംഗ സ്ക്വാഡിനെ കുറിച്ച് യാതൊരു ആശയക്കുഴപ്പവുമില്ലെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് ശേഷമായിരുന്നു രോഹിതിന്‍റെ പ്രതികരണം.

'ലോകകപ്പ് സ്ക്വാഡില്‍ ആരെയാണ് വേണ്ടതെന്ന് ഞങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ട്. ഒരു ടീമെന്ന നിലയില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഞങ്ങള്‍ക്കറിയാം. ഇതൊരു ടീം സ്‌പോര്‍ട്‌സാണ്.

എല്ലാവരും അവരുടെ റോള്‍ കൃത്യമായി ചെയ്യാനാണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ 7-8 മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ ടീമിന് സാധിച്ചിട്ടുണ്ട്. വ്യത്യസ്‌ത സാഹചര്യങ്ങളിലും വ്യത്യസ്‌ത എതിരാളികള്‍ക്കെതിരെയും നല്ല പ്രകടനം നടത്താന്‍ ടീമിന് സാധിച്ചുവെന്നാണ് ഞാന്‍ കരുതുന്നത്' -രോഹിത് ശര്‍മ അഭിപ്രായപ്പെട്ടു.

Also Read : ODI World Cup 2023 India All-Rounders: 'യുവിയെ പോലൊരാൾ': പാണ്ഡ്യ റെഡി, ജഡേജ ഫോമിലാകണം.. ഇന്ത്യ കിരീടം മോഹിക്കുമ്പോൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.