ETV Bharat / sports

ODI WC 2023| 10 വേദികള്‍ 45 മത്സരം, ഏകദിന ലോകകപ്പ് മത്സരക്രമം പുറത്ത്; സന്നാഹ മത്സരത്തിന് കളമൊരുക്കാന്‍ കാര്യവട്ടവും - ഐസിസി

ഏകദിന ലോകകപ്പ് മത്സരക്രമം പുറത്തുവിട്ട് ഐസിസി. ഇന്ത്യയിലെ 10 നഗരങ്ങളിലാണ് മത്സരങ്ങള്‍

ODI WC 2023  WC 2023  odi wc schedule  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരക്രമം  odi world cup 2023  ഏകദിന ലോകകപ്പ്  ഏകദിന ലോകകപ്പ് മത്സരക്രമം  ഐസിസി  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം
ODI WC 2023
author img

By

Published : Jun 27, 2023, 12:37 PM IST

Updated : Jun 27, 2023, 1:40 PM IST

മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരക്രമം പുറത്തുവിട്ടു. 10 വേദികളിലാണ് മത്സരങ്ങള്‍. ആദ്യ റൗണ്ടില്‍ ആകെ 45 മത്സരങ്ങളാണ് ഉള്ളത്. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ മൂന്ന് വരെ നടക്കുന്ന സന്നാഹ മത്സരങ്ങൾ തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, ഹൈദരാബാദ്, ഗുവാഹത്തി എന്നിവിടങ്ങളിലാണ് നടക്കുക.

ഹൈദരാബാദ്, അഹമ്മദാബാദ്, ധർമ്മശാല, ഡൽഹി, ചെന്നൈ, ലഖ്‌നൗ, പൂനെ, ബെംഗളൂരു, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലായാണ് ലോകകപ്പിലെ പ്രധാന മത്സരങ്ങള്‍. നവംബര്‍ 14, 16 തീയതികളില്‍ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് എന്നിവിടങ്ങളിലാണ് സെമി ഫൈനലുകള്‍ നടക്കുക. നവംബര്‍ 19ന് അഹമ്മദാബാദില്‍ വച്ചാണ് ഫൈനല്‍.

ഒക്‌ടോബര്‍ അഞ്ചിനാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് കഴിഞ്ഞ പ്രാവശ്യത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലന്‍ഡിനെ നേരിടും. അഹമ്മദാബാദിലാണ് ഈ മത്സരം.

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ഒക്‌ടോബര്‍ 15ന് അഹമ്മദാബാദില്‍ അരങ്ങേറും. ഇന്ത്യ-പാക് പോരാട്ടം പോലെ തന്നെ ചിരവൈരികളായ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം നവംബര്‍ നാലിനാണ് നടക്കുന്നത്. ഈ മത്സരത്തിനും അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയമാണ് വേദിയാകുന്നത്. ഇന്ത്യ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ ആണ് നേരിടുന്നത്. ഒക്‌ടോബര്‍ എട്ടിന് ചെന്നൈയില്‍ ആണ് ഈ മത്സരം.

  • BREAKING: The 2023 men's ODI World Cup schedule is finally out!

    The opening match, on October 5, and the final, on November 19, will be played in Ahmedabad, with the semi-finals to be hosted by Mumbai and Kolkata https://t.co/NNIdZFHgTM pic.twitter.com/wNlNcnLdDI

    — ESPNcricinfo (@ESPNcricinfo) June 27, 2023 " class="align-text-top noRightClick twitterSection" data=" ">

10 ടീമുകള്‍ ഒരു ലക്ഷ്യം: പത്ത് ടീമുകളാണ് ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ മത്സരിക്കുന്നത്. എട്ട് ടീമുകള്‍ ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ ലീഗ് പോയിന്‍റ് പട്ടികയുടെ അടിസ്ഥാനത്തില്‍ ടൂര്‍ണമെന്‍റിന് യോഗ്യത നേടിയിട്ടുണ്ട്. ക്വാളിഫയര്‍ കളിച്ചെത്തുന്ന രണ്ട് ടീമുകളാണ് ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങളില്‍ ഇടം പിടിക്കുന്നത്.

46 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്‍റില്‍ ആകെ 48 മത്സരങ്ങളാണുള്ളത്. പ്രാഥമിക ഘട്ടത്തില്‍ ഒരു ടീം മറ്റ് ഒമ്പത് ടീമുകളോടും ഒന്‍പത് മത്സരങ്ങള്‍ വീതം കളിക്കും. പോയിന്‍റ് അടിസ്ഥാനത്തില്‍ ആദ്യ നാല് സ്ഥാനങ്ങള്‍ സ്വന്തമാക്കുന്ന ടീമുകളാണ് നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറുക.

ഇനി '100 ദിനം...' കൗണ്ട്ഡൗണ്‍ തുടങ്ങി: ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇനി 100 ദിവസങ്ങളാണ് ശേഷിക്കുന്നത്. 48 വര്‍ഷത്തിന് ശേഷം പൂര്‍ണമായും ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന ആദ്യ ലോകകപ്പ് കൂടിയാണ് ഇത്. 2011ല്‍ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ആയിട്ടായിരുന്നു ലോകകപ്പ് മത്സരങ്ങള്‍ നടന്നത്.

അതേസമയം, ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളുടെ ആവേശം വാനോളം ഉയര്‍ത്താന്‍ ട്രോഫി ടൂര്‍ ആരംഭിച്ചിട്ടുണ്ട്. 18 രാജ്യങ്ങളിലെ 40ല്‍ അധികം നഗരങ്ങളിലൂടെയാണ് വിശ്വകിരീടം പ്രയാണം നടത്തുന്നത്. ഇക്കുറി, ലോകകപ്പിന് മുന്നോടിയായി ബഹിരാകാശത്ത് ആയിരുന്നു ക്രിക്കറ്റ് ലോകകപ്പിന്‍റെ അവതരണം നടന്നത്.

ആഗോള കായിക ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു ലോകകിരീടം ബഹിരാകാശത്തേക്ക് എത്തുന്നത്. ഭൂമിയില്‍ നിന്നും 1,20,000 അടി ഉയരത്തിലുള്ള സ്ട്രാറ്റോസ്‌ഫിയറിലേക്കായിരുന്നു ക്രിക്കറ്റിന്‍റെ വിശ്വകിരീടം വിക്ഷേപിച്ചത്. ബെസ്‌പോക്ക് സ്ട്രാറ്റോസ്‌ഫെറിക് ബലൂണില്‍ ഘടിപ്പിച്ചാണ് ട്രോഫി വിക്ഷേപണം നടത്തിയത്.

More Read : ODI WC 2023| ഇത് ചരിത്രം, വിശ്വകിരീടം എത്തിയത് ബഹിരാകാശത്ത് നിന്നും..! ഏകദിന ലോകകപ്പ് ട്രോഫി ടൂര്‍ ആരംഭിച്ചു

Last Updated : Jun 27, 2023, 1:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.