ETV Bharat / sports

ODI World Cup 2023 India Squad finalized ഏകദിന ലോകകപ്പ് സ്‌ക്വാഡ് അന്തിമമായി ?; സഞ്‌ജുവും തിലകുമില്ല, രാഹുല്‍ ടീമില്‍

KL Rahul included in ODI World Cup squad ഏകദിന ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുന്നതിനായി കെഎല്‍ രാഹുലിന്‍റെ ഫിറ്റ്‌നസില്‍ ബിസിസിഐ മെഡിക്കല്‍ ബോര്‍ഡ് സെലക്‌ടര്‍മാര്‍ക്ക് ഗ്രീന്‍ സിഗ്‌നല്‍ നല്‍കിയതായി റിപ്പോര്‍ട്ട്.

ODI World Cup 2023 India Squad finalized  ODI World Cup 2023  India Squad for ODI World Cup  Rohit Sharma  Rahul Dravid  KL Rahul included in ODI World Cup squad  KL Rahul  ഏകദിന ലോകകപ്പ്  ഏകദിന ലോകകപ്പ് 2023  ഏകദിന ലോകകപ്പ് ഇന്ത്യ സ്‌ക്വാഡ്  രോഹിത് ശര്‍മ  അജിത് അഗാര്‍ക്കര്‍  കെഎല്‍ രാഹുല്‍
ODI World Cup 2023 India Squad finalized
author img

By ETV Bharat Kerala Team

Published : Sep 4, 2023, 8:27 PM IST

മുംബൈ: ഏകദിന ലോകകപ്പിനുള്ള (ODI World Cup 2023) ഇന്ത്യന്‍ ടീമിന്‍റെ അന്തിമ പട്ടിക തയ്യാറായതായി റിപ്പോര്‍ട്ട് (ODI World Cup 2023 India Squad finalized). അജിത് അഗാര്‍ക്കറിന്‍റെ (Ajit Agarkar) നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ടീം തെരഞ്ഞെടുത്തിരിക്കുന്നത്. ടീമിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി ക്യാപ്റ്റൻ രോഹിത് ശർമ (Rohit Sharma), പരിശീലകന്‍ രാഹുൽ ദ്രാവിഡ് (Rahul Dravid) എന്നിവരുമായി അജിത് അഗാർക്കര്‍ ശ്രീലങ്കയിലെത്തി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

പാകിസ്ഥാനെതിരെ സെപ്‌റ്റംബര്‍ രണ്ടിന് നടന്ന മത്സരത്തിന് പിന്നാലെയാണ് മൂവരും തമ്മില്‍ ഇതു സംബന്ധിച്ച ചര്‍ച്ച നടത്തിയത്. പരിക്കുമായി ബന്ധപ്പെട്ട് ഏഷ്യ കപ്പിലെ ആദ്യ മത്സരങ്ങള്‍ നഷ്‌ടമായ കെഎല്‍ രാഹുലിനെ (KL Rahul) ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം (KL Rahul included in ODI World Cup squad). രാഹുലിന്‍റെ ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയ്‌ക്ക് ഗ്രീൻ സിഗ്നൽ നല്‍കിയിട്ടുണ്ട്.

രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷന്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മലയാളി താരം സഞ്‌ജു സാംസണ് (Sanju Samson) ടീമില്‍ ഇടം ലഭിച്ചില്ല. സഞ്‌ജുവിനെ കൂടാതെ ഏഷ്യ കപ്പിനായി നിലവിൽ ശ്രീലങ്കയിലുള്ള തിലക് വർമ്മ, പ്രസിദ്ധ് കൃഷ്ണ എന്നിവരെയും ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ക്യാപ്റ്റൻ രോഹിത് ശർമ്മയെക്കൂടാതെ ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ് എന്നിവരാണ് ടീമിലെ പ്രധാന ബാറ്റര്‍മാര്‍. ഓൾറൗണ്ടർമാരായ ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ശാർദുൽ താക്കൂർ എന്നിവരെയാണ് പരിഗണിച്ചിരിക്കുന്നത്.

ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലെ പേസ് ആക്രമണത്തെ നയിക്കുക. സ്‌പെഷ്യലിസ്റ്റ്‌ സ്‌പിന്നറായി കുല്‍ദീപ് യാദവ് സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. നാളെയാണ് ലോകകപ്പ് സ്‌ക്വഡ് പ്രഖ്യാപിക്കാനുള്ള അവസാന തിയതി.

ഏകദിന ലോകകപ്പ് ഇന്ത്യ സ്‌ക്വാഡ് (India Squad for ODI World Cup): രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, ശുഭ്‌മാന്‍ ഗില്‍, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്.

ALSO READ: Virat Kohli Fangirl From Pakistan Viral On Social Media : 'അയല്‍ക്കാരെ സ്‌നേഹിക്കുന്നത് മോശം കാര്യമല്ല' ; കോലിയുടെ പാക് ആരാധിക പറയുന്നു

അതേസമയം ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 17 വരെ നടക്കുന്ന ഏകദിന ലോകകപ്പിന് ഇന്ത്യയാണ് ആതിഥേയരാവുന്നത്. ആതിഥേയര്‍ക്ക് പുറമെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, നെതർലൻഡ്‌സ് ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത്. അഹമ്മദാബാദ്, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ, ലഖ്‌നൗ, പൂനെ, മുംബൈ, ധർമ്മശാല, ഡൽഹി, കൊൽക്കത്ത എന്നീ പത്ത് വേദികളിലായാണ് ടൂര്‍ണമെന്‍റ് അരങ്ങേറുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.