ETV Bharat / sports

ODI WC Qualifier |'റാസ'ക്കരുത്തില്‍ കരീബിയന്‍ വമ്പന്‍മാരെ മലര്‍ത്തിയടിച്ച് സിംബാബ്‌വെ, വിന്‍ഡീസിന്‍റെ തോല്‍വി 35 റണ്‍സിന് - വെസ്റ്റ് ഇന്‍ഡീസ്

ലോകകപ്പ് യോഗ്യത റൗണ്ടില്‍ സിംബാബ്‌വെയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണ് ഇത്.

ODI WC Qualifier  zimbabwe vs west indies  zimbabwe vs west indies match result  ODI World Cup Qualifier  Sikandar Raza  ഏകദിന ലോകകപ്പ്  ലോകകപ്പ് യോഗ്യത  സിംബാബ്‌വെ  വെസ്റ്റ് ഇന്‍ഡീസ്  സിക്കന്ദർ റാസ
ODI WC Qualifier
author img

By

Published : Jun 25, 2023, 7:03 AM IST

ഹരാരെ: ഏകദിന ലോകകപ്പ് ക്വാളിഫയറിൽ (ODI World Cup Qualifier) വെസ്റ്റ് ഇൻഡീസിനെ (West Indies) വീഴ്ത്തി സിംബാബ്‌വെ. ഗ്രൂപ്പ്‌ ഘട്ടത്തിലെ മൂന്നാം മത്സരത്തിൽ 35 റൺസിന്‍റെ ജയമാണ് ആതിഥേയരായ സിംബാബ്‌വെ സ്വന്തമാക്കിയത്. സിക്കന്ദർ റാസയുടെ (Sikandar Raza) ഓൾറൗണ്ട് മികവാണ് അവർക്ക് ജയം സമ്മാനിച്ചത്.

ഹരാരെ സ്പോർട്‌സ് ക്ലബ്‌ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത സിംബാബ്‌വെ 268 റൺസ് നേടി. ഈ സ്കോർ പിന്തുടർന്ന് ഇറങ്ങിയ വിൻഡീസ് 44.4 ഓവറിൽ 233 റൺസിൽ ഓൾഔട്ട്‌ ആകുകയായിരുന്നു. 56 റൺസ് നേടിയ കയിൽ മയേഴ്‌സ് (Kyle Mayers) ആണ് അവരുടെ ടോപ് സ്കോറർ.

269 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസിന് മത്സരത്തിൽ ഭേദപ്പെട്ട തുടക്കം ലഭിച്ചു. ഓപ്പണർമാരായ ബ്രാൻഡൺ കിങ്ങും (Brandon King) കയിൽ മയേഴ്‌സും ചേർന്ന് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 43 റൺസ്. 20 റൺസ് നേടിയ ബ്രാൻഡൺ കിങ്ങിനെ മടക്കി ബ്ലെസ്സിങ് മുസരാബനിയാണ് (Blessing Muzarabani) ഈ കൂട്ടുകെട്ട് പൊളിച്ചത്.

മൂന്നാമനായി ക്രീസിൽ എത്തിയ ജോൺസ് ചാൾസിനും (Johns Charles) അധികനേരം പിടിച്ചുനിൽക്കാനായില്ല. ചാൾസിനെ റിച്ചാർഡ് എന്‍ഗാരവ (Richard Ngarava) ആണ് മടക്കിയത്. ആദ്യ രണ്ട് വിക്കറ്റുകൾ നഷ്‌ടപ്പെടുമ്പോൾ 9.1 ഓവറിൽ 46 റൺസ് ആയിരുന്നു വിൻഡീസ് സ്കോർ.

കയിൽ മയേഴ്‌സിനൊപ്പം മൂന്നാം വിക്കറ്റിൽ നായകൻ ഷായ് ഹോപ്‌ (Shai Hope) ഒന്നിച്ചതോടെ അവർ പതിയെ ട്രാകിലേക്ക് എത്തി. എന്നാൽ എന്നാൽ 21-ാം ഓവർ പന്തെറിയാൻ എത്തിയ വെല്ലിങ്‌ടണ്‍ മസക്കസ (Wellington Mazakadza) അർധസെഞ്ച്വറി നേടിയ മയേഴ്‌സിനെ ബ്ലെസ്സിങ്ങിന്‍റെ കൈകളിൽ എത്തിച്ചു. അവിടെ നിന്നും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നേടി ആതിഥേയർ മത്സരത്തിൽ പിടിമുറുക്കി.

വിൻഡീസ് സ്കോർ 134-ൽ നിൽക്കെയാണ് അവർക്ക് നായകൻ ഷായ് ഹോപിനെ നഷ്‌ടമാകുന്നത്. സിക്കന്ദർ റാസയായിരുന്നു വിൻഡീസ് നായകനെ മടക്കിയത്. നിക്കോളസ് പുരാൻ (Nicholas Pooran) റോസ്റ്റൻ ചേസ് (Roston Chase) സഖ്യം രക്ഷകർ ആകുമെന്ന് തോന്നിപ്പിച്ചെങ്കിലും പക്ഷെ കാര്യമായിട്ടൊന്നും സംഭവിച്ചില്ല.

32-ാം ഓവറിൽ ആണ് പുരാൻ പുറത്താകുന്നത്. പുരാൻ മടങ്ങുമ്പോൾ 174 റൺസ് ആയിരുന്നു അവരുടെ സ്കോർ ബോർഡിൽ. പിന്നാലെ എത്തിയ റോവ്മാൻ പവൽ ഒരു റൺസ് മാത്രം നേടി തിരികെ പവലിയനിലേക്ക് നടന്നു. പിന്നാലെ ജേസണ്‍ ഹോള്‍ഡറും ചേസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചിരുന്നെങ്കിലും ഇരുവരുടെയും കൂട്ടുകെട്ടിന് അധികം ആയുസ് ഉണ്ടായിരുന്നില്ല.

40.1 ഓവറില്‍ സ്‌കോര്‍ 217-ല്‍ നില്‍ക്കെ ഹോള്‍ഡര്‍ മടങ്ങി. പിന്നീട് കാര്യങ്ങളെല്ലാം പെട്ടന്നായിരുന്നു. അടുത്തടുത്ത ഓവറുകളില്‍ കീമോ പോളും (Keemo Paul) റോസ്റ്റണ്‍ ചേസും തിരികെ കൂടാരം കയറി. 45-ാം ഓവറില്‍ അല്‍സാരി ജോസഫിനെ (Alzaari Joseph) മടക്കി ടെൻ്ഡായി ചടാര (Tendai Chatara) സിംബാബ്‌വെയെ ജയത്തിലെത്തിക്കുകയായിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത സിംബാബ്‌വെ സിക്കന്ദര്‍ റാസ (68), റയാൻ ബർൾ (Ryan Burl) എന്നിവരുടെ അര്‍ധസെഞ്ച്വറിയുടെ കരുത്തിലാണ് അവര്‍ 268 റണ്‍സിലെത്തിയത്. ഈ ജയത്തോടെ ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്ത് എത്താനും സിംബാബ്‌വെയ്‌ക്കായി. മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയം വീതമുള്ള നെതര്‍ലന്‍ഡ്‌സ്, വെസ്റ്റ് ഇന്‍ഡീസ് ടീമുകളാണ് പോയിന്‍റ് പട്ടികയിലെ രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

Also Read : Sanju Samson| സഞ്‌ജു മാച്ച് വിന്നറാണ്, തന്‍റെ കഴിവുകള്‍ അവന്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല: രവി ശാസ്‌ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.