ETV Bharat / sports

ODI WC Qualifier 2023 | കലാശപ്പോരാട്ടത്തില്‍ 'ലങ്ക'ത്തിളക്കം; വീഴ്‌ത്തിയത് നെതര്‍ലന്‍ഡ്‌സിനെ - ശ്രീലങ്ക vs നെതര്‍ലന്‍ഡ്‌സ്

ലോകകപ്പ് യോഗ്യത ടൂര്‍ണമെന്‍റെ ഫൈനലില്‍ ശ്രീലങ്കയ്‌ക്ക് ജയം

ODI WC Qualifier 2023  ODI WC Qualifier  Srilanka vs Netherlands  ODI WC Qualifier Srilanka vs Netherlands  ODI World Cup Qualifier 2023  ഏകദിന ക്രിക്കറ്റ് ലോകകപ്പ് യോഗ്യത  ശ്രീലങ്ക  നെതര്‍ലന്‍ഡ്‌സ്  ശ്രീലങ്ക vs നെതര്‍ലന്‍ഡ്‌സ്  സഹന്‍ അരച്ചിഗെ
ODI WC Qualifier 2023
author img

By

Published : Jul 10, 2023, 7:21 AM IST

ഹരാരെ: ഏകദിന ക്രിക്കറ്റ് ലോകകപ്പ് യോഗ്യത (ODI World Cup Qualifier 2023) ടൂര്‍ണമെന്‍റില്‍ ചാമ്പ്യന്‍മാരായി ശ്രീലങ്ക (Srilanka). ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ (Netherlands) 128 റണ്‍സിന്‍റെ വമ്പന്‍ ജയമാണ് ലങ്ക സ്വന്തമാക്കിയത്. ടൂര്‍ണമെന്‍റില്‍ അപരാജിത കുതിപ്പ് നടത്തിയാണ് ശ്രീലങ്ക ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്.

ഹരാരെ സ്പോര്‍ട്‌സ് ക്ലബ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ശ്രീലങ്ക 47.5 ഓവറില്‍ 233 റണ്‍സില്‍ പുറത്തായിരുന്നു. സഹന്‍ അരച്ചിഗെയുടെ (71 പന്തില്‍ 57) അര്‍ധസെഞ്ച്വറിയാണ് ഏഷ്യന്‍ സംഘത്തിന് മത്സരത്തില്‍ ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്യാനെത്തിയ ശ്രീലങ്കയ്‌ക്കായി ഓപ്പണര്‍മാരായ പാതും നിസങ്കയും സധീര സമരവിക്രമയും ചേര്‍ന്ന് തരക്കേടില്ലാത്ത തുടക്കം നല്‍കി.

ആദ്യ വിക്കറ്റില്‍ 39 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. 19 റണ്‍സ് നേടിയ സമരവിക്രമയെ മടക്കി വിക്രംജിത് സിങ് ഈ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടുപിന്നാലെ പാതും നിസങ്കയേയും അവര്‍ക്ക് നഷ്‌ടപ്പെട്ടു. 44 റണ്‍സായിരുന്നു ഓപ്പണര്‍മാരെ നഷ്‌ടപ്പെടുമ്പോള്‍ ലങ്കന്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്.

മൂന്നാം വിക്കറ്റില്‍ ഒന്നിച്ച കുശാല്‍ മെന്‍ഡിസും അരച്ചിഗെയും ചേര്‍ന്ന് ലങ്കന്‍ സ്‌കോര്‍ ഉയര്‍ത്തി. 72 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. സ്‌കോര്‍ 116ല്‍ നില്‍ക്കെ മെന്‍ഡിസിനെ (43) ലങ്കയ്‌ക്ക് നഷ്‌ടമായി. പിന്നാലെയെത്തിയവരില്‍ ചരിത് അസലങ്ക (36), വാനിഡു ഹസരങ്ക (29) എന്നിവരൊഴികെ മറ്റാര്‍ക്കും അധികം റണ്‍സ് കണ്ടെത്താനായില്ല.

Also Read : IND W vs BAN W | മിന്നുവും ഹര്‍മനും മിന്നി ; ആദ്യ ടി20യില്‍ ബംഗ്ലാദേശിനെ തരിപ്പണമാക്കി ഇന്ത്യന്‍ വനിതകള്‍

ധനഞ്ജയ ഡി സില്‍വ (4), നായകന്‍ ദസുന്‍ ഷനക (1), മഹീഷ് തീക്ഷ്‌ണ (13), മതീഷ പതിരാണ (4) എന്നിവരാണ് പുറത്തായ മറ്റ് ലങ്കന്‍ ബാറ്റര്‍മാര്‍. നെതര്‍ലന്‍ഡ്‌സിനായി ലോഗന്‍ വാന്‍ ബീക്ക്, റായന്‍ ക്ലെയ്‌ന്‍, സഖിബ് സുല്‍ഫിഖര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് തുടക്കത്തിലെ പാളി. സ്‌കോര്‍ 25ല്‍ നില്‍ക്കെയാണ് അവര്‍ക്ക് ആദ്യ വിക്കറ്റ് നഷ്‌ടമാകുന്നത്. വിക്രംജിത് സിങ്ങിനെ മടക്കി ദില്‍ഷന്‍ മധുഷനകയാണ് ഡച്ച് പടയ്‌ക്ക് ആദ്യ പ്രഹരമേല്‍പ്പിക്കുന്നത്. അവിടെ നിന്നുമൊരു കൂട്ടത്തകര്‍ച്ചയിലേക്കാണ് പിന്നീട് നെതര്‍ലന്‍ഡ്‌സ് വീണത്.

അവരുടെ എട്ട് ബാറ്റര്‍മാര്‍ രണ്ടക്കം കണ്ടില്ല. 33 റണ്‍സ് നേടിയ മാക്‌സ് ഒഡൗഡായിരുന്നു അവരുടെ ടോപ്‌ സ്‌കോറര്‍. ലോഗന്‍ വാന്‍ ബീക്ക് 20 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഫൈനലില്‍ ലങ്കയോട് തോറ്റെങ്കിലും നേരത്തെ തന്നെ ലോകകപ്പ് യോഗ്യത ഉറപ്പിക്കാന്‍ നെതര്‍ലന്‍ഡ്‌സിനായിട്ടുണ്ടായിരുന്നു. മത്സരത്തില്‍ ലങ്കയ്‌ക്ക് വേണ്ടി മഹീഷ് തീക്ഷണ നാലും ദില്‍ഷന്‍ ഷനുക മൂന്നും വിക്കറ്റ് വീഴ്‌ത്തിയിരുന്നു. വാനിഡു ഹസരങ്ക രണ്ട് വിക്കറ്റാണ് മത്സരത്തില്‍ സ്വന്തമാക്കിയത്.

Also Read : ODI World Cup| ഇന്ത്യയ്‌ക്ക് നിഷ്‌പക്ഷ വേദിയെങ്കില്‍ ഞങ്ങള്‍ക്കും വേണം; വീണ്ടും മലക്കം മറിഞ്ഞ് പാകിസ്ഥാന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.