ETV Bharat / sports

ODI WC 2023 | സഞ്ജു സാംസണ്‍ വേണ്ട, 'നാലാം നമ്പറില്‍ ഈ താരത്തിന്‍റെ പരിചയസമ്പത്ത് ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടാകും'; ശിഖര്‍ ധവാന്‍ - സഞ്ജു സാംസണ്‍

ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പറില്‍ കളിക്കാന്‍ അര്‍ഹനായ താരത്തെ തെരഞ്ഞെടുത്ത് ശിഖര്‍ ധവാന്‍.

ODI WC 2023  Shikhar Dhawan  Suryakumar Yadav  Sanju Samson  ODI World Cup  Team India  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ശിഖര്‍ ധവാന്‍  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  സഞ്ജു സാംസണ്‍  സൂര്യകുമാര്‍ യാദവ്
ODI WC 2023
author img

By

Published : Aug 11, 2023, 7:08 AM IST

മുംബൈ: ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (ODI World Cup) ടീം ഇന്ത്യയുടെ നാലാം നമ്പറില്‍ ആര് കളിക്കണം എന്നതാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച. നേരത്തെ, ശ്രേയസ് അയ്യരായിരുന്നു (Shreyas Iyer) ഈ സ്ഥാനത്തേക്ക് എല്ലാവരുടെയും ഫസ്റ്റ് ചോയിസ്. എന്നാല്‍, പരിക്കേറ്റ് ടീമിന് പുറത്തുള്ള താരത്തിന്‍റെ തിരിച്ചുവരവ് അനിശ്ചിതത്തിലായിരിക്കുന്ന സാഹചര്യത്തില്‍ പകരക്കാരന്‍ ആരായിരിക്കണമെന്നുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ തകൃതിയായി നടക്കുന്നുണ്ട്.

നിലവിലെ സാഹചര്യത്തില്‍, ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് (Suryakumar Yadav) ബാറ്റ് ചെയ്യാനെത്തണമെന്നാണ് ഇന്ത്യന്‍ വെറ്ററന്‍ ബാറ്റര്‍ ശിഖര്‍ ധവാന്‍റെ (Shikhar Dhawan) അഭിപ്രായം. അന്താരാഷ്‌ട്ര ക്രിക്കറ്റിലെ പരിചയസമ്പത്തും പ്രകടനങ്ങളും പരിഗണിച്ചാണ് സൂര്യകുമാറിനെ നാലാം നമ്പറിലേക്ക് ധവാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. സൂര്യയ്‌ക്ക് പുറമെ സഞ്ജു സാംസണ്‍ (Sanju Samson), തിലക് വര്‍മ (Tilak Varma) എന്നിവരുടെ പേരുകളും ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്‍റെ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലൂടെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരമാണ് തിലക് വര്‍മ. ഐപിഎല്ലില്‍ മുബൈ ഇന്ത്യന്‍സിനായെല്ലാം തകര്‍പ്പന്‍ പ്രകടനം നടത്തുന്ന യുവ താരത്തെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാമെന്ന് ഇന്ത്യന്‍ ഓഫ്‌ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ (Ravichandran Ashwin) ആയിരുന്നു നേരത്തെ അഭിപ്രായപ്പെട്ടത്. നാലാം നമ്പറിലേക്ക് തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന മികച്ച ബാറ്റര്‍ തിലക് വര്‍മയാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് ശിഖര്‍ ധവാന്‍ ഇക്കാര്യത്തില്‍ തന്‍റെ ചോയിസ് വ്യക്തമാക്കിയത്.

'നാലാം നമ്പറില്‍ ഞാന്‍ സൂര്യകുമാര്‍ യാദവിനെ തെരഞ്ഞെടുക്കും. കാരണം, അന്താരാഷ്‌ട്ര ക്രിക്കറ്റ് കളിച്ച് പരിചയ സമ്പന്നനായ താരമാണ് സൂര്യ' -വാര്‍ത്ത ഏജന്‍സിയായ പടിഐയോട് ശിഖര്‍ ധവാന്‍ പറഞ്ഞു. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ ശുഭ്‌മാന്‍ ഗില്‍ (Shubman Gill), ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) എന്നിവരുടെ ബാറ്റിങ് പ്രകടനം കാണാന്‍ താന്‍ കാത്തിരിക്കുകയാണെന്നും ധവാന്‍ കൂട്ടിച്ചേര്‍ത്തു.

Also Read : 'യുവിക്ക് ശേഷം ആർക്കും സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞില്ല'; നാലാം നമ്പർ വർഷങ്ങളായുള്ള വെല്ലുവിളിയെന്ന് രോഹിത് ശർമ

'ശുഭ്‌മാന്‍ ഗില്‍ ലോകകപ്പില്‍ എങ്ങനെ കളിക്കുമെന്ന് കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. അതുപോലെ തന്നെയാണ് രോഹിത് ശര്‍മയുടെ കാര്യവും' -ധവാന്‍ പറഞ്ഞു. ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതകളെ കുറിച്ചും വെറ്ററന്‍ ബാറ്റര്‍ സംസാരിച്ചിരുന്നു.

'പരിചയസമ്പത്തും യുവത്വവും നിറഞ്ഞ കളിക്കാരാണ് ഇപ്പോള്‍ നമുക്കൊപ്പം ഉള്ളത്. ഇന്ത്യയില്‍ കളിക്കുന്നു എന്നത് കൊണ്ട് തന്നെ ഹോം ആനുകൂല്യവും ഞങ്ങള്‍ക്കുണ്ടാവും. ഇവിടുത്തെ സാഹചര്യങ്ങളെ കുറിച്ചെല്ലാം തന്നെ താരങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ടാകും' -ശിഖര്‍ ധവാന്‍ വ്യക്തമാക്കി.

Also Read : Suryakumar Yadav| 'ഏകദിനത്തിലും സൂര്യകുമാര്‍ യാദവ് ക്ലിക്കാവും, പക്ഷെ കുറച്ച് സമയം നല്‍കണം..'; ആകാശ് ചോപ്ര

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.