ETV Bharat / sports

ഹാമില്‍ട്ടണില്‍ മഴ തകര്‍ത്തു, ഇന്ത്യ ന്യൂസിലന്‍ഡ് രണ്ടാം ഏകദിനം ഉപേക്ഷിച്ചു

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 12.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 89 റണ്‍സില്‍ നില്‍ക്കവെയാണ് മഴ കളി തടസപ്പെടുത്തിയത്.

newzealand vs india second odi  newzealand vs india second odi called off  newzealand vs india  hamilton rain  ഇന്ത്യ ന്യൂസിലന്‍ഡ് രണ്ടാം ഏകദിനം  ഇന്ത്യ  ന്യൂസിലന്‍ഡ്  ഇന്ത്യ ന്യൂസിലന്‍ഡ് ഏകദിന പരമ്പര
ഹാമില്‍ട്ടണില്‍ മഴ തകര്‍ത്തു, ഇന്ത്യ ന്യൂസിലന്‍ഡ് രണ്ടാം ഏകദിനം ഉപേക്ഷിച്ചു
author img

By

Published : Nov 27, 2022, 2:11 PM IST

ഹാമില്‍ട്ടണ്‍: ഇന്ത്യ ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ടോസ്‌ നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 12.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 89 റണ്‍സില്‍ നില്‍ക്കേയാണ് മഴ വില്ലനായെത്തിയത്. കളിയുടെ തുടക്കത്തിലും മഴ തടസപ്പെടുത്തിയതിനെ തുടര്‍ന്ന് 29 ഓവറായി മത്സരം നേരത്തെ വെട്ടിക്കുറച്ചിരുന്നു.

ഇന്ത്യക്കെതിരെ രണ്ടാം മത്സരത്തിലും ടോസ് നേടിയ കിവീസ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ സന്ദര്‍ശകരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് പതിനഞ്ച് മിനിട്ടോളം വൈകിയാണ് മത്സരത്തില്‍ ടോസ് വീണത്. എങ്കിലും മുന്‍ നിശ്ചയിച്ച സമയത്ത് തന്നെ മത്സരം ആരംഭിച്ചത് ആരാധകരില്‍ പ്രതീക്ഷ ഉയര്‍ത്തി.

ഇന്ത്യക്കായി ശിഖര്‍ ധവാനും ശുഭ്‌മാന്‍ ഗില്ലും ഭേദപ്പെട്ട തുടക്കം നല്‍കി നില്‍ക്കുന്നതിനിടെയാണ് വില്ലനായി ആദ്യം മഴയെത്തിയത്. ഈ സമയം 4.5 ഓവറില്‍ ഇരുവരും ചേര്‍ന്ന് 22 റണ്‍സ് നേടിയിരുന്നു. മഴയെ തുടര്‍ന്ന് മൂന്നര മണിക്കൂറോളം നിര്‍ത്തിവച്ച ശേഷമാണ് ഓവര്‍ വെട്ടിച്ചുരുക്കി മത്സരം പുനരാരംഭിക്കാന്‍ തീരുമാനമായത്.

29 ഓവറായി മത്സരം പുനരാരംഭിച്ചതിന് പിന്നാലെ ക്യാപ്‌റ്റന്‍ ശിഖര്‍ ധവാന്‍ മൂന്ന് റണ്‍സുമായി മടങ്ങി. മൂന്നാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് ആണ് പിന്നീട് ഗില്ലിനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. ഇരുവരും ചേര്‍ന്ന് 12.5 ഓവറില്‍ ടീം ടോട്ടല്‍ 89ല്‍ എത്തിച്ച സാഹചര്യത്തിലാണ് വീണ്ടും മഴ കളിയെ തടസപ്പെടുത്തിയത്.

ഈ സമയം ഗില്‍ 45ഉം സൂര്യകുമാര്‍ യാദവ് 34 റണ്‍സും നേടിയിരുന്നു. തുടര്‍ന്ന് മഴ മാറി നില്‍ക്കാത്തതിനെ തുടര്‍ന്നായിരുന്നു മത്സരം ഉപേക്ഷിക്കാന്‍ തീരുമാനമായത്. അതേസമയം മത്സരം ഉപേക്ഷിച്ചത് പരമ്പരയില്‍ ഇന്ത്യക്ക് തിരിച്ചടിയാണ്.

രണ്ടാം മത്സരത്തില്‍ രണ്ട് മാറ്റങ്ങളുമായായിരുന്നു ഇന്ത്യ ഇന്ന് ഇറങ്ങിയത്. ആദ്യ മത്സരം കളിച്ച സഞ്‌ജു സാംസണ്‍, ശര്‍ദുല്‍ താക്കൂര്‍ എന്നിവരെ രണ്ടാം മത്സരത്തില്‍ ഒഴിവാക്കി. ദീപക് ഹൂഡ, ദീപക് ചഹാര്‍ എന്നിവരാണ് ഇവര്‍ക്ക് പകരക്കാരായെത്തിയത്.

നേരത്തെ ആദ്യ മത്സരം ന്യൂസിലന്‍ഡ് വിജയിച്ചിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 307 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസ്, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ടോം ലാഥമിന്‍റെ സെഞ്ച്വറിയുടെയും ക്യാപ്റ്റന്‍ കെയ്‌ന്‍ വില്യംസണിന്‍റെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തിലാണ് വിജയലക്ഷ്യം മറികടന്നത്.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന മത്സരം നവംബര്‍ 30ന് ക്രൈസ്റ്റ് ചര്‍ച്ചിലാണ് നടക്കുക. നേരത്തെ ടി20 പരമ്പരയിലെ മത്സരങ്ങളും മഴ മുടക്കിയിരുന്നു. രണ്ട് മത്സരങ്ങള്‍ മഴ തടസപ്പെടുത്തിയ പരമ്പര 1-0ന് ആണ് ഇന്ത്യ സ്വന്തമാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.