സതാംപ്ടണ്‍: പ്രഥമ ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ന്യൂസിലൻഡിന്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ഉയർത്തിയ 139 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി കിവീസ് മറികടന്നു. സ്‌കോര്‍ ഇന്ത്യ - 217,170 ന്യൂസിലൻഡ് 279, 140-2.
-
A brilliant contest between two brilliant sides 👏#WTC21 Final | #INDvNZ pic.twitter.com/cEwFCHZuoX
— ICC (@ICC) June 23, 2021 " class="align-text-top noRightClick twitterSection" data="
">A brilliant contest between two brilliant sides 👏#WTC21 Final | #INDvNZ pic.twitter.com/cEwFCHZuoX
— ICC (@ICC) June 23, 2021A brilliant contest between two brilliant sides 👏#WTC21 Final | #INDvNZ pic.twitter.com/cEwFCHZuoX
— ICC (@ICC) June 23, 2021
139 റണ്‍സെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോള്‍ ന്യൂസിലൻഡിന് മുന്നിലുണ്ടായിരുന്ന ഏക വെല്ലുവിളി കളിയിലൂടനീളം നിറഞ്ഞുനിന്ന കാലാവസ്ഥ പ്രശ്‌നങ്ങളായിരുന്നു. എന്നാല്‍ മഴയെ വെളിച്ചക്കുറവോ അവസാന ദിനത്തെ കളിക്ക് തടസമായില്ല. കരുതലോടെ ബാറ്റിങ് ആരംഭിച്ച കിവീസില്‍ സ്‌കോര്‍ ബോർഡ് 44ല്‍ എത്തിയപ്പോഴേക്കും ഓപ്പണർമാരെ നഷ്‌ടമായി. 19 റണ്‍സെടുത്ത കോണ്‍വെയും 9 റണ്‍സെടുത്ത ടോം ലഥാമും പുറത്ത്. അശ്വിനാണ് രണ്ട് വിക്കറ്റും വീഴ്‌ത്തിയത്.
also read: 'ഇതിലും നന്നായി ബാറ്റ് ചെയ്യാമായിരുന്നു'; ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തിയെന്ന് ഗവാസ്‌കര്‍
എന്നാലെ പിന്നാലെയെത്തിയ ക്യാപ്‌റ്റണ്‍ വില്യംസണും റോസ് ടെയ്‌ലറും ഉത്തരവാദിത്തത്തോടെ കളിച്ചപ്പോള്‍ 45.5 ഓവറില്‍ ന്യൂസിലൻഡ് ലക്ഷ്യം കടന്നു. 52 റണ്‍സെടുത്ത വില്യംസണും 47 റണ്‍സെടുത്ത ടെയ്‌ലറും ക്രീസില്‍ ഉറച്ചുനിന്നു.
-
A match-winning partnership 👏#WTC21 Final | #INDvNZ pic.twitter.com/FrFc7JSyX5
— ICC (@ICC) June 23, 2021 " class="align-text-top noRightClick twitterSection" data="
">A match-winning partnership 👏#WTC21 Final | #INDvNZ pic.twitter.com/FrFc7JSyX5
— ICC (@ICC) June 23, 2021A match-winning partnership 👏#WTC21 Final | #INDvNZ pic.twitter.com/FrFc7JSyX5
— ICC (@ICC) June 23, 2021
അവസാന ദിവസം അലക്ഷ്യമായി ബാറ്റ് ചെയ്‌ത് വിക്കറ്റ് വലിച്ചെറിഞ്ഞതാണ് ഇന്ത്യയ്‌ക്ക് വിനയായത്. ആറാം ദിനം രണ്ട് വിക്കറ്റിന് 64 റണ്‍സ് എന്ന നിലയിൽ രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച ഇന്ത്യ 170 റൺസിന് പുറത്തായി. 88 പന്തില്‍ 41 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ്പ് സ്കോറര്‍.
രോഹിത് ശര്‍മ 81 പന്തില്‍ 30 റണ്‍സെടുത്തു. 19 ഓവറില്‍ 48 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തി, 15 ഓവറില്‍ 39 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ട്രെന്‍റ് ബോൾട്ട് എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്.
-
Who should Virat Kohli turn to for a breakthrough? 👀#WTC21 Final | #INDvNZ pic.twitter.com/gdU7BM3wkK
— ICC (@ICC) June 23, 2021 " class="align-text-top noRightClick twitterSection" data="
">Who should Virat Kohli turn to for a breakthrough? 👀#WTC21 Final | #INDvNZ pic.twitter.com/gdU7BM3wkK
— ICC (@ICC) June 23, 2021Who should Virat Kohli turn to for a breakthrough? 👀#WTC21 Final | #INDvNZ pic.twitter.com/gdU7BM3wkK
— ICC (@ICC) June 23, 2021
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി((29 പന്തിൽ 13)യേയും ചേതേശ്വര്‍ പൂജാര (80 പന്തിൽ 15)യേയും പുറത്താക്കി കൈൽ ജാമിസണും മികച്ച പ്രകടനം കാഴ്ചവെച്ചു.
ശുഭ്മാന്‍ ഗില്‍ (33 പന്തിൽ 8), അജിൻക്യ രഹാനെ (40 പന്തിൽ 15), രവീന്ദ്ര ജഡേജ (49 പന്തിൽ 16), രവിചന്ദ്രൻ അശ്വിൻ (19 പന്തിൽ 7), മുഹമ്മദ് ഷമി (10 പന്തിൽ 13) ഇഷാന്ത് ശര്‍മ (6 പന്തിൽ 1*) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സംഭാവന.