ETV Bharat / sports

New Zealand vs Netherlands Toss Report ഹൈദരാബാദില്‍ നെതര്‍ലന്‍ഡ്‌സിന് ടോസ്; കിവീസിന് ബാറ്റിങ് - സ്‌കോട്ട് എഡ്വേർഡ്‌സ്

New Zealand vs Netherlands Toss Report : ഏകദിന ലോകകപ്പില്‍ ന്യസിലന്‍ഡിനെതിരെ ടോസ് ജയിച്ച് നെതര്‍ലന്‍ഡ്‌സ് ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേർഡ്‌സ്.

New Zealand vs Netherlands  New Zealand vs Netherlands Toss Report  Scott Edwards  Tom Latham  ടോം ലാഥം  ന്യൂസിലന്‍ഡ് vs നെതര്‍ലന്‍ഡ്‌സ്  സ്‌കോട്ട് എഡ്വേർഡ്‌സ്  Cricket World Cup 2023
New Zealand vs Netherlands Toss Report
author img

By ETV Bharat Kerala Team

Published : Oct 9, 2023, 1:57 PM IST

Updated : Oct 9, 2023, 2:05 PM IST

ഹൈദരാബാദ്: ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്യും (New Zealand vs Netherlands Toss Report). ടോസ് നേടിയ നെതര്‍ലന്‍ഡ്‌സ് ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേർഡ്‌സ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.

കഴിഞ്ഞ മത്സരത്തിലെ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഡച്ച് ടീം ഇറങ്ങുന്നത്. സിബ്രാൻഡ് എംഗൽബ്രെക്റ്റും റയാൻ ക്ലീനും പ്ലേയിങ് ഇലവനിലെത്തി. ടോം ലാഥത്തിന് കീഴിലിറങ്ങുന്ന ന്യൂസിലന്‍ഡും കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ജയിംസ് നീഷാം പുറത്തായപ്പോള്‍ ലോക്കി ഫെര്‍ഗൂസന്‍ ടീമിലെത്തി.

ന്യൂസിലൻഡ് (പ്ലേയിങ്‌ ഇലവൻ): ഡെവൺ കോൺവേ, വിൽ യങ്, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ലാഥം (ക്യാപ്റ്റന്‍), ഗ്ലെൻ ഫിലിപ്‌സ്, മാർക്ക് ചാപ്മാൻ, മിച്ചൽ സാന്‍റ്‌നർ, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ, ട്രെന്‍റ് ബോൾട്ട്.

നെതര്‍ലന്‍ഡ്‌സ് പ്ലെയിങ് ഇലവന്‍: വിക്രംജീത് സിങ്, മാക്സ് ഒഡൗഡ്, കോളിൻ അക്കർമാൻ, സ്കോട്ട് എഡ്വേർഡ്‌സ് (ക്യാപ്റ്റന്‍), ബാസ് ഡി ലീഡ്, തേജ നിടമാനൂര്‍, സിബ്രാൻഡ് ഏംഗൽബ്രെക്റ്റ്, റോലോഫ് വാൻ ഡെർ മെർവെ, റയാൻ ക്ലീൻ, ആര്യൻ ദത്ത്, പോൾ വാൻ മീകെരെൻ.

ഈ ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിനാണ് ന്യൂസിലന്‍ഡും നെതര്‍ലന്‍ഡ്‌സും ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനോട് ന്യൂസിലന്‍ഡ് ഒമ്പത് വിക്കറ്റിന്‍റെ വിജയം നേടിയപ്പോള്‍, നെതര്‍ലന്‍ഡ്‌സ് പാകിസ്ഥാനോട് 81 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയിരുന്നു.

ഇതോടെ ജയം തുടരാന്‍ ടോം ലാഥത്തിന്‍റെ സംഘവും തിരിച്ചുവരവ് മനസിലുറപ്പിച്ച് ഡച്ച് ടീമും ഇറങ്ങുമ്പോള്‍ ഹൈദരാബാദില്‍ പോരാട്ടം കനക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ ചരിത്രത്തില്‍ ഡച്ച് ടീമിനെതിരെ വലിയ ആധിപത്യമുള്ള ടീമാണ് കിവീസ്. ഏകദിന ക്രിക്കറ്റില്‍ ഇതുവരെ നാല് മത്സരങ്ങളാണ് ന്യൂസിലന്‍ഡും നെതര്‍ലന്‍ഡ്‌സും കളിച്ചിട്ടുള്ളത്.

നാല് മത്സരങ്ങളിലും വിജയം ബ്ലാക്ക് ക്യാപ്സിനൊപ്പമായിരുന്നു. 1996-ലെ ലോകകപ്പിലായിരുന്നു ചരിത്രത്തിലാദ്യമായി ന്യൂസിലന്‍ഡും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍ എത്തിയത്. അന്ന് 119 റണ്‍സിനായിരുന്നു കിവീസിന്‍റെ വിജയം. തുടര്‍ന്ന് ഏറെ നീണ്ട ഇടവേളയ്‌ക്ക് ശേഷം 2022 ഏപ്രിലില്‍ നടന്ന മൂന്ന് മത്സര പരമ്പരയിലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്.

ആദ്യ മത്സരത്തില്‍ ഏഴ്‌ വിക്കറ്റുകള്‍ക്കും തുടര്‍ന്ന് 118, 115 റണ്‍സുകള്‍ക്കായിരുന്നു വിജയം കിവീസിനൊപ്പം നിന്നത്. ഇന്ന് ഹൈദരാബാദില്‍ ഈ ചരിത്രം കൂടി തിരുത്താനാവും സ്‌കോട്ട് എഡ്വേർഡ്‌സും സംഘവും ലക്ഷ്യം വയ്‌ക്കുക.

മത്സരം ലൈവായി കാണാന്‍ (Where to watch New Zealand vs Netherlands Cricket World Cup 2023 match): ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കുകളിലൂടെയാണ് ഏകദിന ലോകകപ്പിലെ ന്യൂസിലന്‍ഡ് vs നെതര്‍ലന്‍ഡ്‌സ് മത്സരം തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍ ആപ്പിലും വെബ്‌സൈറ്റിലും ഈ മത്സരം കാണാം.

ALSO READ: Virat Kohli Breaks Sachin Tendulkar Run Chase Record : രാജാധിരാജ...! കോലി തന്നെ ചേസ് മാസ്റ്റര്‍; ഏകദിന ക്രിക്കറ്റില്‍ മറ്റൊരു റെക്കോഡും

Last Updated : Oct 9, 2023, 2:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.