വെല്ലിങ്‌ടണ്‍ : ഒരു ഇന്നിങ്സില്‍ 10 വിക്കറ്റ് നേടിയ മത്സരത്തിൽ ധരിച്ച ജഴ്‌സി ലേലത്തിന് വച്ച് ന്യൂസിലാൻഡ് സ്‌പിന്നർ അജാസ് പട്ടേൽ. ന്യൂസിലാൻഡിലെ നാഷണൽ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ സ്റ്റാർഷിപ്പ് റേഡിയോളജി ഡിപ്പാർട്ട്‌മെന്‍റിന് വേണ്ടി പണം കണ്ടെത്താനാണ് ലേലമെന്ന് അജാസ് അറിയിച്ചു.
തന്‍റെ ജഴ്‌സി ലേലം ചെയ്യുന്നതിലൂടെ കുട്ടികളേയും അവരുടെ കുടുംബങ്ങളേയും സഹായിക്കാന്‍ ആവശ്യമായ പണം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിയെന്നും 33കാരനായ അജാസ് ഇൻസ്റ്റഗ്രാമില്‍ കുറിച്ചു. ഇന്ത്യൻ പര്യടനത്തിൽ കളിച്ച ടെസ്റ്റ് സ്ക്വാഡിലെ മുഴുവൻ അംഗങ്ങളും ഒപ്പുവച്ച ജഴ്‌സിയാണിത്.
- " class="align-text-top noRightClick twitterSection" data="
">
also read: 'അമ്മയ്‌ക്ക് നൽകിയ വാക്ക്'; പ്രതിസന്ധികളെ നേരിട്ട കരുത്ത്, 'പവറാണ് പവൽ'
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇന്ത്യയ്‌ക്കെതിരെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ടെസ്റ്റ് മത്സരത്തിലാണ് അജാസ് പട്ടേൽ ഒരു ഇന്നിങ്സില്‍ 10 വിക്കറ്റുകളും വീഴ്ത്തിയത്. ഇംഗ്ലണ്ടിന്‍റെ ജിം ലേക്കറിനും ഇന്ത്യയുടെ അനിൽ കുംബ്ലെയ്ക്കും ശേഷം ഈ അപൂർവ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം താരമാണ് അജാസ് പട്ടേൽ.