ലോര്‍ഡ്‌സ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കനത്ത വെല്ലുവിളി ഉയർത്തി ന്യൂസിലൻഡ് ഓപ്പണർ ഡെവോണ്‍ കോണ്‍വെ. ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റില്‍ സെഞ്ച്വറി നേടിയാണ് കോൺവെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് വരവ് അറിയിച്ചത്. അത് അരങ്ങേറ്റ ടെസ്റ്റിലാകുമ്പോൾ ന്യൂസിലൻഡ് ടീമിന് ആകെ ആത്മവിശ്വാസം വർധിക്കും.
ക്രിക്കറ്റിന്‍റെ മെക്കയായ ലോര്‍ഡ്‌സില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ 25 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ത്താണ് ന്യൂസിലന്‍ഡ് യുവ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള വരവ് ഗംഭീരമാക്കിയത്. അരങ്ങേറ്റ ടെസ്റ്റില്‍ ലോർഡ്‌സ് മെെതാനത്തെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന ഗാംഗുലിയുടെ റെക്കോഡാണ് 29കാരനായ ഡെവോണ്‍ കോണ്‍വെ മറികടന്നത്. 1996-ല്‍ ലോര്‍ഡ്‌സിലെ അരങ്ങേറ്റത്തില്‍ 131 റണ്‍സായിരുന്നു അന്ന് 23കാരനായ ഗാംഗുലി നേടിയത്. ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോള്‍ 136 റണ്‍സ് കണ്ടെത്താന്‍ ഡെവോണിന് കഴിഞ്ഞിരുന്നു.
also read:ധോണിയെങ്ങനെ ഇന്ത്യന്‍ ടീമില്‍ കീപ്പറായി ?; വെളിപ്പെടുത്തലുമായി കിരൺ മോറെ
അരങ്ങേറ്റ ടെസ്റ്റില്‍ ലോര്‍ഡ്‌സില്‍ സെഞ്ചുറി കണ്ടെത്തിയ ആറാമത്തെ താരവും, ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ചുറിയടിച്ച 11-ാമത്തെ കിവീസ് താരവും കൂടിയാണ് ഡെവോണ്‍ കോണ്‍വെ. ഓസ്‌ട്രേലിയയുടെ ഹാരി ഗ്രഹാം, സൗരവ് ഗാംഗുലി എന്നിവര്‍ക്കുശേഷം ലോര്‍ഡ്‌സിലെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന ഇംഗ്ലിഷുകാരനല്ലാത്ത ആദ്യ താരവും കൂടിയാണ് കോണ്‍വെ. ഒരു ജൂണ്‍ മാസത്തില്‍ തന്നെയായിരുന്നു ഗാംഗുല ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. മറ്റൊരു ആകസ്മികതയെന്തെന്നാല്‍ കോൺവേയുടേയും ഗാംഗുലിയുടേയും ജനന തിയതി ജൂലൈ എട്ടാണ്.