ക്യൂൻസ് ടൗണ്‍: ന്യൂസിലൻഡിനെതിരായ ടി20 മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് തോല്‍വി. ഏകദിന പരമ്പരക്ക് മുന്നോടിയായുള്ള ഏക ടി20 മത്സരത്തിൽ 18 റണ്‍സിന്‍റെ തോൽവിയാണ് ഇന്ത്യൻ വനിതകൾ വഴങ്ങിയത്. കിവീസിന്‍റെ 156 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യൻ വനിതകൾക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 137 റണ്‍സേ നേടാനായുള്ളു.
-
New Zealand beat India by 18 runs in their one-off T20I. Lea Tahuhu's quick-fire 27 (14) earned her the Player of the Match 👏
— ICC (@ICC) February 9, 2022 " class="align-text-top noRightClick twitterSection" data="
A replay of the T20I is available on https://t.co/CPDKNxoJ9v (in select regions) 👉 https://t.co/7qnsN1kLDW pic.twitter.com/FJpRlTg11r
">New Zealand beat India by 18 runs in their one-off T20I. Lea Tahuhu's quick-fire 27 (14) earned her the Player of the Match 👏
— ICC (@ICC) February 9, 2022
A replay of the T20I is available on https://t.co/CPDKNxoJ9v (in select regions) 👉 https://t.co/7qnsN1kLDW pic.twitter.com/FJpRlTg11rNew Zealand beat India by 18 runs in their one-off T20I. Lea Tahuhu's quick-fire 27 (14) earned her the Player of the Match 👏
— ICC (@ICC) February 9, 2022
A replay of the T20I is available on https://t.co/CPDKNxoJ9v (in select regions) 👉 https://t.co/7qnsN1kLDW pic.twitter.com/FJpRlTg11r
ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലൻഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 155 റണ്‍സ് നേടുകയായിരുന്നു. ഓപ്പണർമാരായ സൂസി ബേറ്റ്സിന്‍റെയും (36), സോഫി ഡിവിന്‍റെയും (31) മികച്ച കൂട്ടുകെട്ടാണ് കിവീസിന് മികച്ച സ്കോർ സമ്മാനിച്ചത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 60 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.
-
A solid opening partnership and a blistering finish helped New Zealand seal a comfortable win against India.
— ICC (@ICC) February 9, 2022 " class="align-text-top noRightClick twitterSection" data="
A replay of the T20I is available on https://t.co/CPDKNxoJ9v (in select regions) 👉 https://t.co/7qnsN1kLDWhttps://t.co/YqG9BBm4uO
">A solid opening partnership and a blistering finish helped New Zealand seal a comfortable win against India.
— ICC (@ICC) February 9, 2022
A replay of the T20I is available on https://t.co/CPDKNxoJ9v (in select regions) 👉 https://t.co/7qnsN1kLDWhttps://t.co/YqG9BBm4uOA solid opening partnership and a blistering finish helped New Zealand seal a comfortable win against India.
— ICC (@ICC) February 9, 2022
A replay of the T20I is available on https://t.co/CPDKNxoJ9v (in select regions) 👉 https://t.co/7qnsN1kLDWhttps://t.co/YqG9BBm4uO
പിന്നാലെയെത്തിയ ലിയ താഹുഹു (27), മാഡി ഗ്രീൻ (26) എന്നിവരും സ്കോർ ഉയർത്തുന്നതിന് മികച്ച പിന്തുണ നൽകി. പൂജ വസ്‌ട്രാക്കർ, ദീപ്‌തി ശർമ്മ എന്നിവർ ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
ALSO READ: COPPA ITALIA: റോമക്കെതിരെ തകർപ്പൻ ജയം; ഇന്‍റർ മിലാൻ കോപ്പ ഇറ്റാലിയ സെമി ഫൈനലിൽ
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണർമാരായ ഷഫാലി വർമ്മയും (13), യാസ്‌തിക ഭാട്ടിയയും (26) മികച്ച കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 41 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉണ്ടാക്കി. എന്നാൽ ഏഴാം ഓവറിൽ ഇരുവരും പുറത്തായതോടെ ഇന്ത്യ തോൽവി മണത്തു.
പിന്നാലെയെത്തിയ സബ്ബിനേനി മേഘ്‌നയും (37) റിച്ച ഘോഷും ചേർന്ന് പൊരുതി. അവസാന അഞ്ച് ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ 55 റണ്‍സാണ് വേണ്ടിയിരുന്നത്. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ പൊഴിഞ്ഞുകൊണ്ടിരുന്നതിനാൽ വിജയം ഇന്ത്യൻ കൈകളിൽ നിന്ന് അകന്ന് പോകുകയായിരുന്നു.