കേപ്പ് ടൗണ്‍: ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ നെതർലൻഡ്- ദക്ഷിണാഫ്രിക്കൻ പര്യടനം ഉപേക്ഷിച്ചേക്കും. മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരക്കായാണ് നെതർലൻഡ് ദക്ഷിണാഫ്രിക്കയിലേക്കെത്തിയത്.
ഇന്നലെ ഇരുവരും തമ്മിൽ കളിച്ച ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ദക്ഷിണാഫ്രിക്കയുടെ 278 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നെതർലാൻഡ്‌സ് 11 റണ്‍സിൽ നിൽക്കെയാണ് മഴ വില്ലനായെത്തിയത്. തുടർന്ന് മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ മാസം 28 നാണ് രണ്ടാം ഏകദിനം നിശ്ചയിച്ചിരുന്നത്. എന്നാൽ കൊവിഡ് സാഹചര്യത്തിൽ ഇനിയുള്ള മത്സരങ്ങൾ നടത്തണോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും.
-
The first ODI between South Africa and Netherlands has been abandoned due to rain 🌧️#CWCSL | #SAvNED | https://t.co/xNTx66i4nE pic.twitter.com/Y5nXY7h4bZ
— ICC (@ICC) November 26, 2021 " class="align-text-top noRightClick twitterSection" data="
">The first ODI between South Africa and Netherlands has been abandoned due to rain 🌧️#CWCSL | #SAvNED | https://t.co/xNTx66i4nE pic.twitter.com/Y5nXY7h4bZ
— ICC (@ICC) November 26, 2021The first ODI between South Africa and Netherlands has been abandoned due to rain 🌧️#CWCSL | #SAvNED | https://t.co/xNTx66i4nE pic.twitter.com/Y5nXY7h4bZ
— ICC (@ICC) November 26, 2021
അതേസമയം ഇന്ത്യ എ യും ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം മഴമൂലം സമനിലയിൽ പിരിഞ്ഞിരുന്നു. ഇനിയുള്ള രണ്ട് മത്സരങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.
ALSO READ: Ralf Rangnick: ആറ് മാസമുണ്ട്, മാഞ്ചസ്റ്ററില്‍ അത്‌ഭുതം സൃഷ്‌ടിക്കാൻ റാൽഫ് റാങ്‌നിക്ക്
പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതോടെ അടുത്ത മാസം ആരംഭിക്കാനിരുന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനവും അനിശ്ചിതത്വത്തിലായി. മൂന്ന് വിതം ടെസ്റ്റ്- ഏകദിനങ്ങളും, നാല് ടി20 മത്സരങ്ങളും അടങ്ങുന്ന പരമ്പരക്കായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നത്. അതേസമയം പര്യടനം ഉപേക്ഷിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.