ETV Bharat / sports

നെതർലൻഡ്‌സ് പരിശീലകൻ റയാൻ കാംബെൽ ഐസിയുവിൽ

author img

By

Published : Apr 19, 2022, 6:03 PM IST

ഓസ്‌ട്രേലിയയുടെ മുൻ വിക്കറ്റ് കീപ്പറായ കാംബെലിനെ പ്രവേശിപ്പിച്ചത് ലണ്ടനിലെ ആശുപത്രിയില്‍

Ryan Campbell suffers heart attack  Ryan Campbell in ICU  Netherlands coach in ICU  World Cricket updates  നെതർലൻഡ്‌സ് പരിശീലകൻ റയാൻ കാംബെൽ ഐസിയുവിൽ  റയാൻ കാംബെൽ  റയാൻ കാംബെലിന് ഹൃദയാഘാതം
ഹൃദയാഘാതം: നെതർലൻഡ്‌സ് പരിശീലകൻ റയാൻ കാംബെൽ ഐസിയുവിൽ

ദുബായ് : നെതർലൻഡ്‌സ് പുരുഷ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ റയാൻ കാംബെല്‍ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയില്‍. ലണ്ടനിലെ ആശുപത്രിയിലെ തീവ്രവപരിചണ വിഭാഗത്തിലാണ് ഓസ്‌ട്രേലിയയുടെ മുൻ വിക്കറ്റ് കീപ്പറായ കാംബെലിനെ പ്രവേശിപ്പിച്ചത്. ഐസിസി വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന വിവരപ്രകാരം ശനിയാഴ്ച കുടുംബത്തോടൊപ്പം പുറത്തുപോയപ്പോഴാണ് 50 കാരനായ കാംബെലിന് നെഞ്ചുവേദനയും ശ്വസിക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെട്ടത്.

സ്വന്തമായി ശ്വസിക്കാൻ ശ്രമിച്ചുവെങ്കിലും പ്രയാസം നേരിട്ടെന്ന് പെർത്തില്‍ നിന്നുള്ള ജേണലിസ്റ്റും കാംബെൽ കുടുംബത്തിന്‍റെ അടുത്ത സുഹൃത്തുമായ ഒരാള്‍ ഞായറാഴ്ച രാത്രി പറഞ്ഞു. ഡച്ച് ടീമിന്‍റെ ന്യൂസിലാൻഡ് പര്യടനം കഴിഞ്ഞ് യൂറോപ്പിലേക്ക് മടങ്ങുകയായിരുന്നു കാംബെൽ. ഒരാഴ്ച മുമ്പ് സ്വന്തം നഗരമായ പെർത്തിൽ സുഹൃത്തുക്കളെയും മറ്റ് കുടുംബാംഗങ്ങളേയും അദ്ദേഹം സന്ദർശിച്ചിരുന്നു.

2017 ജനുവരിയിലാണ് അദ്ദേഹം ഡച്ച് ടീമിന്‍റെ പരിശീലകനായി നിയമിതനായത്. ഒരു കളിക്കാരനെന്ന നിലയിൽ, ഓസ്‌ട്രേലിയയെയും ഹോങ്കോങ്ങിനെയും കാംബെൽ പ്രതിനിധീകരിച്ചിട്ടുണ്ട്. 2016ലെ ടി20 ലോകകപ്പില്‍ ഹോങ്കോങ്ങിനായാണ് കാംബെല്‍ കളത്തിറങ്ങിയത്.

also read: IPL 2022 | ഡൽഹി ക്യാപിറ്റൽസ് - പഞ്ചാബ് കിങ്സ് മത്സരത്തിന്‍റെ വേദി മാറ്റി

അന്താരാഷ്ട്ര ടി20യില്‍ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കൂടിയ താരമാണ് കാംബെല്‍. 44 വയസും 30 ദിവസവും പ്രായമുള്ളപ്പോഴാണ് അദ്ദേഹം ടി20യിലെ അന്താരാഷ്‌ട്ര അരങ്ങേറ്റം നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.