ETV Bharat / sports

ലോക ക്രിക്കറ്റിനെ ഇനി അവര്‍ ഭരിക്കും; ഗില്ലിനൊപ്പം മറ്റൊരു പേരുമായി നാസര്‍ ഹുസൈന്‍ - ശുഭ്‌മാന്‍ ഗില്‍

Nasser Hussain on Shubman Gill: ശുഭ്‌മാന്‍ ഗില്‍ അസാമാന്യ പ്രതിഭയെന്ന് ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍.

Nasser Hussain  Shubman Gill  ശുഭ്‌മാന്‍ ഗില്‍  നാസര്‍ ഹുസൈന്‍
Nasser Hussain says Shubman Gill can become a future legend of cricket
author img

By ETV Bharat Kerala Team

Published : Dec 30, 2023, 3:49 PM IST

ദുബായ്‌: ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരങ്ങളെ പ്രവചിച്ച് ഇംഗ്ലണ്ടിന്‍റെ മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍. ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലും ന്യൂസിലന്‍ഡ‍ിന്‍റെ യുവ ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയും സമീപ ഭാവിയിലെ സൂപ്പര്‍ സ്റ്റാറുകളെന്നാണ് നാസര്‍ ഹുസൈന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഐസിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് 55-കാരന്‍റെ വാക്കുകള്‍. (Nasser Hussain on Shubman Gill and Rachin Ravindra)

"ക്രിക്കറ്റിന്‍റെ ഭാവി താരങ്ങളില്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ പേരാണ് എനിക്ക് ആദ്യം പറയാനുള്ളത്. 2023- വര്‍ഷത്തിന്‍റെ ആദ്യ മൂന്ന് പാദങ്ങളില്‍ മികച്ച പ്രകടനമായിരുന്നു ഗില്‍ നടത്തിയത്. രോഹിത് ശര്‍മയെപ്പൊലെ ഒരു താരത്തിനൊപ്പം കളിക്കുന്നതില്‍ നിന്നും അവന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടാവും. ഈ വര്‍ഷം അവസാനത്തിലേക്ക് എത്തുമ്പോള്‍ ഗില്ലിന്‍റെ ഫോം അല്‍പം കുറഞ്ഞതായി തോന്നുന്നു.

അസുഖത്തെ തുടര്‍ന്നുള്ള ഇടവേള ഒരു പക്ഷെ, അതിന് കാരണമായിട്ടുണ്ടാവാം. അസാമാന്യ പ്രതിഭയാണ് ഗില്‍. വരുന്ന വര്‍ഷങ്ങളില്‍ അവന്‍ ഇന്ത്യന്‍ ക്രിക്കറ്റ് സെന്‍സേഷനാവും. വരും വര്‍ഷവും അവന് മികച്ചതാകുമെന്നാണ് എനിക്ക് തോന്നുന്നത്" - നാസര്‍ ഹുസൈന്‍ പറഞ്ഞു.

ഈ വര്‍ഷത്തില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു 24-കാരനായ ഗില്‍ നടത്തിയത്. ഏകദിന ഫോര്‍മാറ്റില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് ഗില്‍. 29 ഏകദിനങ്ങളില്‍ നിന്നും 63.36 ശരാശരിയില്‍ 105.45 സ്‌ട്രൈക്ക് റേറ്റിലും 1584 റണ്‍സാണ് താരം അടിച്ച് കൂട്ടിയിട്ടുള്ളത്.

ALSO READ: ഓരൊറ്റ ഓസീസ് താരവുമില്ല, ഇന്ത്യന്‍ നിരയില്‍ നിന്നും 6 പേര്‍; ഈ വര്‍ഷത്തെ ഏകദിന ടീം തെരഞ്ഞെടുത്ത് ആകാശ് ചോപ്ര

ഏകദിനത്തിലെ തന്‍റെ ആദ്യ ഇരട്ട സെഞ്ചുറിയും ഗില്‍ ഈ വര്‍ഷമാണ് നേടിയത്. ഹൈദരാബാദില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ 149 പന്തുകളില്‍ നിന്നും 208 റണ്‍സായിരുന്നു ഗില്ലിന്‍റെ നേട്ടം. കൂടാതെ ടെസ്റ്റിലും ടി20 ഫോര്‍മാറ്റിലും താരം സെഞ്ചുറി നേടുകയും ചെയ്‌തു.

ഈ വര്‍ഷം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും റണ്‍സടിച്ച താരവും ഗില്‍ തന്നെയാണ്. ആകെ 47 മത്സരങ്ങളില്‍ നിന്നായി 2,126 റണ്‍സാണ് ഗില്ലിന്‍റെ അക്കൗണ്ടിലുള്ളത്. 48.31 ശരാശരിയില്‍ ഏഴ് സെഞ്ചുറിയും 10 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെയാണ് ഗില്ലിന്‍റെ പ്രകടനം. (Shubman Gill in 2023) ഒരു ഘട്ടത്തില്‍ ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്താനും ഗില്ലിനായിരുന്നു.

അതേസമയം സമീപ കാലത്ത് വലിയ താരമായി ഉയരുന്ന മറ്റൊരു കളിക്കാരനാണ് രചിന്‍ രവീന്ദ്രയെന്നും നാസര്‍ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടില്‍ ന്യൂസിലന്‍ഡിനായുള്ള പ്രകടനം കണ്ടപ്പോള്‍ തന്നെ രചിന് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ വലിയ കരിയറുണ്ടെന്ന് കരുതിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏകദിന ലോകകപ്പിലും രചിന് തിളങ്ങാനായെന്നും നാസര്‍ ഹുസൈന്‍ ചൂണ്ടിക്കാട്ടി.

ALSO READ: അവനുണ്ടായിരുന്നെങ്കില്‍..?; പ്രസിദ്ധിനോ ശാര്‍ദുലിനോ പകരം മറ്റൊരു താരത്തെ ഇറക്കാമായിരുന്നുവെന്ന് സല്‍മാന്‍ ബട്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.