ചെന്നൈ : തമിഴ്‌നാട് പ്രീമിയർ ലീഗിനിടെ കാണികളോട് തര്‍ക്കിച്ച് മുന്‍ ഇന്ത്യന്‍ താരം മുരളി വിജയ്. തര്‍ക്കത്തെ തുടര്‍ന്ന് ബൗണ്ടറി ലൈനിലെ പരസ്യ സ്ക്രീനുകൾ മറികടന്ന് കാണികള്‍ക്ക് അരികിലെത്തിയ താരത്തെ സുരക്ഷ ഉദ്യോഗസ്ഥർ ഇടപെട്ടാണ് തിരിച്ചയച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
മുരളി വിജയ് ബൗണ്ടറി ലൈനിന് അരികെ ഫീല്‍ഡ് ചെയ്യവെ ആരാധകര്‍ ദിനേഷ് കാര്‍ത്തിക്കിന് വേണ്ടി മുദ്രാവാക്യം വിളിച്ച സംഭവം അടുത്തിടെ ചര്‍ച്ചയായിരുന്നു. ആരാധകർ ‘ഡികെ, ഡികെ’ എന്ന് വിളിക്കുന്നതിന്‍റെയും തുടർന്ന് താരം കൈ കൂപ്പി നില്‍ക്കുന്നതിന്‍റെയും ദൃശ്യം പുറത്തുവന്നിരുന്നു.
-
Murali Vijay's Fight with Crowd, Crowd also Fightback with Vijay and send back to the ground.#TNPL #CricketTwitter pic.twitter.com/9vSgmyMzTK
— CricketWithAman (@imAmanParihar) July 28, 2022 " class="align-text-top noRightClick twitterSection" data="
">Murali Vijay's Fight with Crowd, Crowd also Fightback with Vijay and send back to the ground.#TNPL #CricketTwitter pic.twitter.com/9vSgmyMzTK
— CricketWithAman (@imAmanParihar) July 28, 2022Murali Vijay's Fight with Crowd, Crowd also Fightback with Vijay and send back to the ground.#TNPL #CricketTwitter pic.twitter.com/9vSgmyMzTK
— CricketWithAman (@imAmanParihar) July 28, 2022
സമാനമായ സംഭവം ആവർത്തിച്ചതോടെയാണ് താരം പ്രകോപിതനായതെന്നാണ് റിപ്പോര്‍ട്ട്. ദിനേഷ് കാർത്തിക്കിന്‍റെ മുൻ ഭാര്യ നികിത വൻജാരയെയാണ് മുരളി വിജയ് വിവാഹം ചെയ്തത്. മുരളിയുമായുള്ള നികിതയുടെ അടുപ്പം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു.
-
Crowd chanting DK DK in front of Murali Vijay in TNPL🤣pic.twitter.com/rZLyiqzrLX
— Pushkar (@musafir_hu_yar) July 26, 2022 " class="align-text-top noRightClick twitterSection" data="
">Crowd chanting DK DK in front of Murali Vijay in TNPL🤣pic.twitter.com/rZLyiqzrLX
— Pushkar (@musafir_hu_yar) July 26, 2022Crowd chanting DK DK in front of Murali Vijay in TNPL🤣pic.twitter.com/rZLyiqzrLX
— Pushkar (@musafir_hu_yar) July 26, 2022
ഇന്ത്യൻ ടെസ്റ്റ് ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന മുരളി വിജയ് ടിഎൻപിഎല്ലിൽ റൂബി ട്രിച്ചി വാരിയേഴ്‌സിനായാണ് കളിക്കുന്നത്. 2018ൽ പെർത്തിൽ നടന്ന ഓസ്ട്രേലിയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലാണ് താരം ഏറ്റവുമൊടുവിൽ ഇന്ത്യയ്ക്കായി കളിച്ചത്.