ദുബായ് : ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾക്കുള്ള മുംബൈ ഇന്ത്യൻസ് ടീമിന്‍റെ ഉപദേഷ്‌ടാവായി സച്ചിൻ ടെൻഡുൽക്കർ യു.എ.ഇയിലെത്തി. മുംബൈ ഇന്ത്യൻസ് തന്നെയാണ് തങ്ങളുടെ ട്വിറ്റർ പേജിലൂടെ മാസ്റ്റർ ബ്ലാസ്റ്റർ ടീമിനൊപ്പം ചേർന്ന കാര്യം അറിയിച്ചത്.
യുഎയിലെത്തിയ താരം ആറ് ദിവസം ക്വാറന്‍റൈനിൽ കഴിയും. തുടർന്ന് കൊവിഡ് ടെസ്റ്റിന് വിധേയനായ ശേഷം മുംബൈ ടീമിനൊപ്പം ചേരും. കൊവിഡ് പിടിപെട്ടതിനാൽ ഐപിഎല്ലിന്‍റെ ആദ്യ ഘട്ടത്തിൽ സച്ചിൻ ടീമിനൊപ്പം ഉണ്ടായിരുന്നില്ല.
-
The 𝗜𝗖𝗢𝗡. The 𝗟𝗘𝗚𝗘𝗡𝗗. The ___ Aala Re! 🤩💙#OneFamily #MumbaiIndians #IPL2021 @sachin_rt pic.twitter.com/5ouM9c9U5U
— Mumbai Indians (@mipaltan) September 12, 2021 " class="align-text-top noRightClick twitterSection" data="
">The 𝗜𝗖𝗢𝗡. The 𝗟𝗘𝗚𝗘𝗡𝗗. The ___ Aala Re! 🤩💙#OneFamily #MumbaiIndians #IPL2021 @sachin_rt pic.twitter.com/5ouM9c9U5U
— Mumbai Indians (@mipaltan) September 12, 2021The 𝗜𝗖𝗢𝗡. The 𝗟𝗘𝗚𝗘𝗡𝗗. The ___ Aala Re! 🤩💙#OneFamily #MumbaiIndians #IPL2021 @sachin_rt pic.twitter.com/5ouM9c9U5U
— Mumbai Indians (@mipaltan) September 12, 2021
കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പേസ് ബൗളര്‍ ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ കുടുംബസമേതം ചാര്‍ട്ടേഡ് വിമാനത്തിൽ അബുദാബിയിലെത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയ്ക്കായി മാഞ്ചസ്റ്ററിലായിരുന്നു താരങ്ങൾ.
ALSO READ : ഐപിഎല്‍: ഡല്‍ഹി താരങ്ങൾ ദുബായിലെത്തി
ആറ് കളിക്കാര്‍ക്കും രണ്ട് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതോടെ മെയ് നാലിനാണ് ബിസിസിഐ ടൂര്‍ണമെന്‍റ് നിര്‍ത്തിവച്ചത്. ഇതിന് മുന്‍പേ സീസണിൽ 29 മത്സരങ്ങൾ മാത്രമാണ് പൂര്‍ത്തിയായത്. പോയിന്‍റ് പട്ടികയിൽ ഡൽഹി ക്യാപിറ്റല്‍സ് ഒന്നാം സ്ഥാനത്തും, സിഎസ്കെ രണ്ടാം സ്ഥാനത്തും, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്തും, മുംബൈ ഇന്ത്യന്‍സ് നാലാം സ്ഥാനത്തുമാണ്.
-
स्वागत आहे 🙏#OneFamily #MumbaiIndians #IPL2021 #KhelTakaTak @sachin_rt @MXTakaTak MI TV pic.twitter.com/py8HW6mJAG
— Mumbai Indians (@mipaltan) September 12, 2021 " class="align-text-top noRightClick twitterSection" data="
">स्वागत आहे 🙏#OneFamily #MumbaiIndians #IPL2021 #KhelTakaTak @sachin_rt @MXTakaTak MI TV pic.twitter.com/py8HW6mJAG
— Mumbai Indians (@mipaltan) September 12, 2021स्वागत आहे 🙏#OneFamily #MumbaiIndians #IPL2021 #KhelTakaTak @sachin_rt @MXTakaTak MI TV pic.twitter.com/py8HW6mJAG
— Mumbai Indians (@mipaltan) September 12, 2021
സെപ്റ്റംബർ 19 മുതലാണ് യുഎഇയിൽ ഐപിഎല്ലിന്‍റെ രണ്ടാം പാദ മത്സരങ്ങള്‍ നടക്കുക. ഫൈനലടക്കം 31 മത്സരങ്ങളാണ് സീസണില്‍ ഇനി അവശേഷിക്കുന്നത്. ഒക്ടോബർ 15 നാണ് ഫൈനൽ.