മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സിന്‍റെ വെസ്റ്റ് ഇന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡ്. ഐപിഎല്ലിന്‍റെ പുതിയ സീസണിലേക്കായി പൊള്ളാര്‍ഡിനെ മുംബൈ നിലനിര്‍ത്തിയേക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിന്‍ഡീസ് താരത്തിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം.
മുംബൈ ഇന്ത്യന്‍സിന് തലമുറമാറ്റം വേണമെന്ന കാര്യം അംഗീകരിക്കുന്നതായി താരം ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെ വ്യക്തമാക്കി. "കളിക്കുന്നത് കുറച്ച് വർഷങ്ങൾ കൂടി തുടരുമെന്നതിനാല്‍ ഈ തീരുമാനം എളുപ്പമുള്ളതായിരുന്നില്ല. പക്ഷേ വളരെയധികം നേട്ടങ്ങൾ കൈവരിച്ച ഈ അവിശ്വസനീയമായ ഫ്രാഞ്ചൈസിക്ക് പരിവർത്തനം ആവശ്യമാണെന്ന് ഞാൻ മനസിലാക്കുന്നു.
- " class="align-text-top noRightClick twitterSection" data="
">
മുംബൈ കുപ്പായത്തില്‍ കളിക്കാനായില്ലെങ്കില്‍, ഇനി അവര്‍ക്കെതിരെ ഒരിക്കലും കളിക്കാനും എനിക്ക് കഴിയില്ല. ഒരിക്കല്‍ മുംബൈയുടെ ഭാഗമായവര്‍ എപ്പോഴും മുംബൈയുടെ ഭാഗമാണ്.
കഴിഞ്ഞ 13 സീസണുകളിൽ ഐപിഎല്ലിലെ ഏറ്റവും വലുതും വിജയകരവുമായ ടീമിനെ പ്രതിനിധീകരിച്ചതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു", പൊള്ളാര്‍ഡ് കുറിച്ചു. 2010ല്‍ മുംബൈയുടെ ഭാഗമായ പൊള്ളാര്‍ഡ് ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച വിദേശ താരമാണ്. മുംബൈ കുപ്പായത്തില്‍ 189 മത്സരങ്ങളില്‍ നിന്നും 3412 റണ്‍സാണ് താരം നേടിയത്.
മുംബൈക്കൊപ്പം അഞ്ച് ഐപിഎല്‍ കീരടങ്ങളും രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും പൊള്ളാര്‍ഡ് നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം 2023 സീസൺ മുതൽ ഫ്രാഞ്ചൈസിയുടെ ബാറ്റിങ് പരിശീലകനായി പൊള്ളാര്‍ഡുണ്ടാവും.
also read: ഐപിഎല്ലിന് ഇല്ലെന്ന് പാറ്റ് കമ്മിന്‍സ്, കൊല്‍ക്കത്തയ്‌ക്ക് തിരിച്ചടി