ETV Bharat / sports

വീണ്ടും ഇന്ത്യൻ ജഴ്‌സിയണിഞ്ഞ് ക്യാപ്റ്റൻ കൂൾ ; പക്ഷേ ക്രിക്കറ്റ് കളിക്കാനല്ല - Farah khan

ഇന്ത്യൻ ജഴ്‌സിയണിഞ്ഞ ധോണിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറല്‍

MS Dhoni  ക്യാപ്റ്റൻ കൂൾ  മഹേന്ദ്രസിങ് ധോണി  ഫറാ ഖാൻ  Farah khan  ഇന്ത്യൻ ജഴ്‌സിയണിഞ്ഞ് ധോണി
വീണ്ടും ഇന്ത്യൻ ജഴ്‌സിയണിഞ്ഞ് ക്യാപ്റ്റൻ കൂൾ; പക്ഷേ ക്രിക്കറ്റ് കളിക്കാനല്ല എന്ന് മാത്രം!
author img

By

Published : Jul 27, 2021, 10:52 PM IST

മുംബൈ : ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും ഏറ്റവുമധികം ആരാധകരുള്ള താരമാണ് ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി. സോഷ്യൽ മീഡിയകളിൽ അധികം സജീവമല്ലാത്ത ധോണിയുടെ പുതുതായി വരുന്ന ഓരോ ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോൾ ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കുന്നതിനായി ഇന്ത്യൻ ജഴ്‌സിയണിഞ്ഞ ധോണിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ബോളിവുഡ് സംവിധായിക ഫറാ ഖാനോടൊപ്പമുള്ള ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കുന്നതിനായാണ് ധോണി വീണ്ടും ഇന്ത്യൻ കുപ്പായമണിഞ്ഞത്. ധോണിയോടൊപ്പമുള്ള ചിത്രം ഫറാ ഖാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

'വളരെ കൃത്യ നിഷ്ഠയുള്ളവനും ഭൂമിയോളം താഴ്ന്നവനും എല്ലാവരെയും ചിരിയിലൂടെ കീഴടക്കുന്നവനുമാണ് ധോണി. ഞാൻ ഇപ്പോള്‍ അദ്ദേഹത്തിന്‍റെ കടുത്ത ആരാധികയായി മാറിയിരിക്കുന്നു', ചിത്രത്തിൽ ഫറാ ഖാന്‍ കുറിച്ചു.

ALSO READ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം നാളെ നടക്കാൻ സാധ്യത

ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിക്കൊടുത്ത ധോണി 2020 ആഗസ്റ്റ് 15നാണ് അന്താരാഷ്ട ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ജഴ്‌സിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം ഐപിഎല്ലില്‍ സി.എസ്‌.കെക്കായി സജീവമായി തുടരുന്നുണ്ട്. സി.എസ്‌.കെയ്ക്കായും മൂന്ന് ഐപിഎൽ കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ് ലീഗും അദ്ദേഹം നേടിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.