ETV Bharat / sports

'വന്ദേമാതരം' ഉയര്‍ന്ന് കേള്‍ക്കാന്‍ തുടങ്ങി, ഞാന്‍ ഏറെ വികാരഭരിതനായിരുന്നു'; 2011ലെ ലോകകപ്പ് ഫൈനല്‍ ഓര്‍മ്മയില്‍ എംഎസ്‌ ധോണി

author img

By

Published : Apr 3, 2023, 8:21 PM IST

2011 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ തനിക്ക് ഏറ്റവും സ്‌പെഷ്യലായി തോന്നിയ നിമിഷം വെളിപ്പെടുത്തി ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ്‌ ധോണി.

MS Dhoni  MS Dhoni on 2011 World Cup victory  ODI World Cup 2011  എംഎസ്‌ ധോണി  ഏകദിന ലോകകപ്പ് 2011  ഇന്ത്യ vs ശ്രീലങ്ക  India vs Sri Lanka  സച്ചിന്‍ ടെണ്ടുല്‍ക്കര്‍  virender sehwag  വിരേന്ദർ സെവാഗ്  Sachin Tendulkar
'വന്ദേമാതരം' ഉയര്‍ന്ന് കേള്‍ക്കാന്‍ തുടങ്ങി, ഞാന്‍ ഏറെ വികാരഭരിതനായിരുന്നു

ചെന്നൈ: ഇന്ത്യയുടെ സ്വന്തം മണ്ണില്‍ വീണ്ടുമൊരു ഏകദിന ലോകകപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുകയാണ്. ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ഈ വര്‍ഷത്തെ ഏകദിന ലോകകപ്പ് നടക്കുക. ഇന്ത്യയെ സംബന്ധിച്ച് 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിന് ശേഷം വീണ്ടുമൊരിക്കല്‍ കൂടി ടൂര്‍ണമെന്‍റില്‍ ചാമ്പ്യന്മാരാവാനുള്ള മികച്ച അവസരമാണിത്.

2011ലെ ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ചായിരുന്നു എംഎസ്‌ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ കിരീടം ചൂടിയത്. മുംബൈയിലെ വാങ്കഡെയില്‍ നടന്ന ഫൈനലില്‍ വിജയികളായതോടെ ലോകകപ്പില്‍ വീണ്ടുമൊരു കിരീടത്തിനായുള്ള രാജ്യത്തിന്‍റെ 28 വർഷത്തെ കാത്തിരിപ്പിനായിരുന്നു വിരാമമായത്. ഇന്ത്യ ഈ വിജയം നേടിയിട്ട് ഇന്നലെ 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരുന്നു.

ലങ്കന്‍ പേസര്‍ നുവാൻ കുലശേഖരയെ സിക്‌സറിന് പറത്തിക്കൊണ്ടായിരുന്നു ധോണി ഇന്ത്യന്‍ വിജയം ഉറപ്പിച്ചത്. ഫൈനലില്‍ ധോണിയുടെ ഏറ്റവും മികച്ച ഓര്‍മ്മയാവും ഈ സിക്‌സെന്നാണ് ആരാധകരുള്‍പ്പെടെ പലരും കരുതുന്നത്. എന്നാല്‍ ലങ്കയ്‌ക്കെതിരായ ഫൈനലിലെ തന്‍റെ ഏറ്റവും മികച്ച ഓര്‍മ്മ പങ്കുവച്ചിരിക്കുകയാണ് താരം.

മത്സരത്തിന്‍റെ വിജയം ഉറപ്പിക്കും മുമ്പുള്ള നിമിഷങ്ങളാണ് തന്നെ സംബന്ധിച്ച് ഏറ്റവും സ്‌പെഷ്യലെന്നാണ് ധോണി പറയുന്നത്. " വിജയത്തിന് 15-20 മിനിട്ട് മുമ്പുള്ള വികാരങ്ങള്‍ ഏറ്റവും മികച്ചതായിരുന്നു. ലക്ഷ്യത്തിലേക്ക് ഞങ്ങള്‍ക്ക് അധികം റണ്‍സ് ആവശ്യമായിരുന്നില്ല. കൂട്ടുകെട്ട് നല്ല നിലയിലുമായിരുന്നു.

നല്ല മഞ്ഞുവീഴ്ചയാണ് ഉണ്ടായിരുന്നത്. സ്റ്റേഡിയത്തില്‍ 'വന്ദേമാതരം' ഉയര്‍ന്ന് കേള്‍ക്കാന്‍ തുടങ്ങി. ആ അന്തരീക്ഷം ഇനി പുനർനിർമ്മിക്കാൻ വളരെ ബുദ്ധിമുട്ടാണെന്നാണ് എനിക്ക് തോന്നുന്നത്. ഈ വരാനിരിക്കുന്ന ലോകകപ്പിനും സമാനമായ ഒരു സാഹചര്യമുണ്ട്.

പക്ഷേ, നാല്‍പ്പത്തി അയ്യായിരം മുതല്‍ അറുപതിനായിരം വരെ ആരാധകര്‍ ഒന്നിച്ച് പാടിയാല്‍ മാത്രമേ അന്നത്തെ അന്തരീക്ഷം പുനർനിർമ്മിക്കാൻ കഴിയൂ". ധോണി പറഞ്ഞു. "എന്നെ ഏറെ വൈകാരികമായ നിമിഷമായിരുന്നുവത്. മത്സരം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. വിജയിക്കാന്‍ കഴിയുന്ന നിമഷത്തിലാണ് ഉള്ളതെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. മത്സരത്തില്‍ തോല്‍ക്കുകയെന്നത് ഞങ്ങളെ സംബന്ധിച്ച് ഏറെ പ്രയാസമായിരുന്നു" ഇന്ത്യയുടെ മുൻ നായകൻ കൂട്ടിച്ചേര്‍ത്തു.

ശ്രീലങ്കയ്‌ക്കെതിരായ ഫൈനലില്‍ ആറ് വിക്കറ്റിന്‍റെ വിജയമായിരുന്നു ധോണിയും സംഘവും നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 274 റണ്‍സായിരുന്നു നേടിയിരുന്നത്. മറുപടിക്കിറങ്ങിയ ഇന്ത്യ 48.2 ഓവറില്‍ 277 റണ്‍സ് എടുത്താണ് വിജയം ഉറപ്പിച്ചത്.

97 റണ്‍സ് നേടിയ ഗൗതം ഗംഭീര്‍ ആയിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 91 റണ്‍സുമായി പുറത്താവാതെ നിന്ന ധോണിയാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. ടൂര്‍ണമെന്‍റില്‍ അതുവരെ കാര്യമായ പ്രകടനം നടത്താന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല.

ലങ്കയ്‌ക്ക് മറുപടിക്കിറങ്ങിയ ഇന്ത്യയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. വിരേന്ദർ സെവാഗ് (0) സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (18) എന്നിവര്‍ വേഗം തന്നെ തിരിച്ച് കയറിതോടെ ആതിഥേയര്‍ പ്രതിരോധത്തിലായി. എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച് ഗംഭീറും വിരാട് കോലിയും (35) ചേര്‍ന്ന് 85 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു.

കോലി വീണതോടെ എത്തിയ ധോണിക്കൊപ്പം 109 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉയര്‍ത്തിയാണ് ഗംഭീര്‍ മടങ്ങിയത്. പിന്നീടെത്തിയ യുവരാജിനെ കൂട്ടുപിടിച്ച് ധോണി ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ALSO READ: 'ചെന്നൈയുടെ നായകനാവേണ്ടത് അവന്‍'; ധോണിയുടെ പിന്‍ഗാമിയെക്കുറിച്ച് വിരേന്ദർ സെവാഗ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.