കൊല്‍ക്കത്ത: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി മുന്‍ ഭാര്യ ഹസിന്‍ ജഹാന് പ്രതിമാസം 50000 രൂപ വീതം ജീവനാംശം നല്‍കണമെന്ന് ഉത്തരവ്. കൊല്‍ക്കത്തയിലെ അലിപൂര്‍ കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നാല് വര്‍ഷം മുമ്പ് വിവാഹമോചന കേസ് നല്‍കിയപ്പോള്‍ പ്രതിമാസം 10 ലക്ഷം രൂപ ജീവനാംശമായി ലഭിക്കണമെന്നാണ് ഹസിന്‍ ജഹാന്‍ ആവശ്യപ്പെട്ട്.
വ്യക്തിഗത ചിലവുകൾക്കായി 7 ലക്ഷം രൂപയും മകളുടെ പരിപാലനത്തിനായി 3 ലക്ഷം രൂപയും ഉള്‍പ്പെടെയാണിത്. ഈ ഹര്‍ജിയിലാണ് അലിപൂർ കോടതി ജഡ്‌ജി അനിന്ദിത ഗാംഗുലി വിധി പ്രസ്‌താവിച്ചത്. വിധിയില്‍ അതൃപ്തി പ്രകടിപ്പിച്ച ഹസിന്‍ ജഹാന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്നാണ് സൂചന.
ഷമിക്കെതിരെ പരസ്ത്രീ ബന്ധവും ഗാർഹിക പീഡനവും ആരോപിച്ച് ഹസിൻ ജാദവ്പൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതോടെയാണ് ഇരുവരും തമ്മിലുള്ള തര്‍ക്കം പരസ്യമായത്. ഇതിന്‍റെ തെളിവായി സോഷ്യല്‍ മീഡിയയിലൂടെ ചില ചിത്രങ്ങളും ഷമിയുടെ ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ടുകളും ഹസിന്‍ ജഹാന്‍ പുറത്തുവിടുകയും ചെയ്തിരുന്നു.
പരാതിയെ തുടർന്ന് ഷമിക്കെതിരെ ഗാർഹിക പീഡനം, വധശ്രമം എന്നീ കുറ്റങ്ങള്‍ ഉള്‍പ്പടെ ചുമത്തി ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. ഷമിയുടെ കുടുംബത്തിനെതിരെയും ഹസിന്‍ ആരോപണം ഉന്നിയിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ ഷമി തന്നെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്നാണ് പ്രതികരിച്ചത്.