ETV Bharat / sports

'സ്വപ്‌നതുല്യം'; അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി മുഹമ്മദ് ഷമി - മുഹമ്മദ് ഷമി

Mohammed Shami received Arjuna Award: അര്‍ജുന അവാര്‍ഡ് ലഭിച്ചത് ജീവിതത്തില്‍ സ്വപ്‌നതുല്യമായ നേട്ടമെന്ന് മുഹമ്മദ് ഷമി.

Mohammed Shami  Arjuna Award  മുഹമ്മദ് ഷമി  അര്‍ജുന അവാര്‍ഡ്
Mohammed Shami received Arjuna Award from President Droupadi Murmu
author img

By ETV Bharat Kerala Team

Published : Jan 9, 2024, 2:34 PM IST

ന്യൂഡല്‍ഹി: രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ഇന്ത്യന്‍ മുഹമ്മദ് ഷമി. (Mohammed Shami received Arjuna Award from President Droupadi Murmu). കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്കായുള്ള മികവാണ് ഷമിയെ അര്‍ജുന അവാര്‍ഡിന് അര്‍ഹനാക്കിയത്. ഏകദിന ലോകകപ്പില്‍ കളിച്ച ഏഴ്‌ മത്സരങ്ങളില്‍ നിന്നും 24 വിക്കറ്റുകളാണ് താരം വീഴ്‌ത്തിയത്.

ഷമി നടത്തിയ ഈ അത്ഭുത പ്രകടനം ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ മുന്നേറ്റത്തില്‍ നിര്‍ണായകമായിരുന്നു. ഇതോടെ ഇന്ത്യന്‍ കായിക രംഗത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ബഹുമതിയായ അര്‍ജുന അവാര്‍ഡിന് ഷമിക്ക് നല്‍കാന്‍ കേന്ദ്ര കായിക മന്ത്രാലയത്തോട് നേരത്തെ ബിസിസിഐ 'പ്രത്യേക അഭ്യർത്ഥന' നടത്തിയിരുന്നു. ഇത്തവണ അര്‍ജുന അവാര്‍ഡ് ലഭിച്ച ഏക ക്രിക്കറ്ററാണ് 33-കാരനായ ഷമി.

സ്വപ്‌നതുല്യമായ നേട്ടമാണിതെന്ന് ഷമി പ്രതികരിച്ചു. "തീര്‍ത്തും സ്വപ്‌നതുല്യമായ ഒരു നേട്ടമാണിത്. ജീവിതം കടുന്നുപോയിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ വളരെ ചുരുക്കം പേര്‍ക്കാണ് ഇത്തരത്തിലുള്ള അവാര്‍ഡ് ലഭിക്കുന്നത്.

അക്കൂട്ടത്തില്‍ ഒരാളാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷം ഏറെയാണ്. ഈ നിമിഷം വിശീകരിക്കാന്‍ പ്രയാസമാണ്. എന്നാല്‍ ചില സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാവും എന്നാണ് എനിക്ക് പറയാനുള്ളത്" അവാര്‍ഡ് സ്വീകരിച്ചതിന് ശേഷം മുഹമ്മദ് ഷമി പറഞ്ഞു.

ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ നാല് മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്ന താരമാണ് ഷമി. പിന്നീട് ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്കേറ്റതാണ് താരത്തിന് പ്ലേയിങ് ഇലവനിലേക്ക് വാതില്‍ തുറന്നത്. ടൂര്‍ണമെന്‍റില്‍ ഇന്ത്യയ്‌ക്കായുള്ള താരത്തിന്‍റെ മിന്നും പ്രകടനം കാല്‍ക്കുഴയ്‌ക്കേറ്റ പരിന്‍റെ കടുത്ത വേദനകള്‍ സഹിച്ചുകൊണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു.

പരിക്ക് സാരമായിരുന്നുവെന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ട്. എന്നാല്‍ പരിക്കിന്‍റെ വേദന മാറാന്‍ ഷമിയ്‌ക്ക് നിരന്തരം കുത്തിവയ്‌പ്പുകള്‍ എടുക്കേണ്ടിവന്നുവെന്ന വിവരം വാര്‍ത്ത ഏജന്‍സിയായ പിടിഐയാണ് പുറത്ത് വിട്ടത്. ബംഗാള്‍ ക്രിക്കറ്റ് ടീമില്‍ ഷമിയുടെ സഹതമാരമായിരുന്ന ഒരാളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു പ്രസ്‌തുത റിപ്പോര്‍ട്ട്.

"മുഹമ്മദ് ഷമിയ്‌ക്കേറ്റ ആ പരിക്ക് സാരമായതായിരുന്നു. ലോകകപ്പിനിടെ അവന്‍ സ്ഥിരമായി കുത്തിവയ്പ്പ് എടുത്തതും കടുത്ത വേദന സഹിച്ച് ടൂർണമെന്‍റ് മുഴുവൻ കളിച്ചതും പലർക്കും അറിയാത്ത കാര്യമാണ്. പ്രായമാകുന്നതിന് അനുസരിച്ച് പരിക്കില്‍ നിന്നും സുഖം പ്രാപിക്കുന്നതിനും കൂടുതല്‍ സമയം ആവശ്യമാണ്"- ഷമിയുടെ സഹതാരമായിരുന്ന പേരുവെളിപ്പെടുത്താത്ത വ്യക്തി പ്രതികരിച്ചു.

അതേസമയം ജനുവരി അവസാനത്തില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ ഷമിക്ക് നഷ്‌ടമാവുമെന്നാണ് വിവരം. അഞ്ച് മത്സര പരമ്പരയ്‌ക്കാണ് ഇന്ത്യ ഇംഗ്ലണ്ടിന് ആതിഥേയത്വം വഹിക്കുന്നത്. ജനുവരി 25-ന് ഹൈദരാബാദിലാണ് ആദ്യ മത്സരത്തിന് തുടക്കമാവുക (India vs England Test).

തുടര്‍ന്ന് ഫെബ്രുവരി രണ്ടിന് വിശാഖപട്ടണം, 15-ന് രാജ്‌കോട്ട്, 23-ന് റാഞ്ചി, മാര്‍ച്ച് ഏഴിന് ധര്‍മശാല എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ ആരംഭിക്കുക. (India vs England Test Series 2024 Schedule).

ALSO READ: 'എവിടെ ഉമ്രാൻ മാലിക് എവിടെ', ഇന്ത്യ എ ടീമിലേക്ക് പോലും പരിഗണിക്കാത്തത് ചോദ്യം ചെയ്‌ത് ആകാശ് ചോപ്ര

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.