ETV Bharat / sports

ലോകകപ്പിലെ വിക്കറ്റ് വേട്ട, റാങ്കിങ്ങില്‍ ഒന്നാമന്‍; ക്ലാസ് ടോപ്പറായി 'ലേറ്റ് കമറായ' മുഹമ്മദ് ഷമി

Most Wickets In Cricket World Cup 2023: ഏകദിന ക്രിക്കറ്റ് ലോകകപ്പ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തി മുഹമ്മദ് ഷമി.

Cricket World Cup 2023  Mohammed Shami  Most Wickets In Cricket World Cup 2023  Mohammed Shami Stats In World Cup 2023  Mohammed Shami Wickets Cricket World Cup  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പില്‍ കൂടുതല്‍ വിക്കറ്റ്  മുഹമ്മദ് ഷമി  മുഹമ്മദ് ഷമി വിക്കറ്റ്  ക്രിക്കറ്റ് ലോകകപ്പ് മുഹമ്മദ് ഷമി
Most Wickets In Cricket World Cup 2023
author img

By ETV Bharat Kerala Team

Published : Nov 16, 2023, 7:45 AM IST

മുംബൈ : ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ (Most Wickets In Cricket World Cup 2023) ഒന്നാം സ്ഥാനം പിടിച്ചെടുത്ത് മുഹമ്മദ് ഷമി (Mohammed Shami). ലോകകപ്പിലെ ഒന്നാം സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരായ ഏഴ് വിക്കറ്റ് പ്രകടനത്തോടെയാണ് പട്ടികയില്‍ ഷമിയുടെ കുതിപ്പ്. ആറ് മത്സരങ്ങളില്‍ നിന്നും 23 വിക്കറ്റാണ് ഈ ലോകകപ്പില്‍ ഇതുവരെ മുഹമ്മദ് ഷമി സ്വന്തമാക്കിയിട്ടുള്ളത്.

ഓസ്‌ട്രേലിയന്‍ സ്‌പിന്നര്‍ ആദം സാപയാണ് (Adam Zampa) പട്ടികയിലെ രണ്ടാമന്‍. 9 മത്സരം കളിച്ച സാംപ 22 വിക്കറ്റാണ് നേടിയത്. ദില്‍ഷന്‍ മധുഷങ്ക (21), ജസ്‌പ്രീത് ബുംറ (18), ജെറാള്‍ഡ് കോട്‌സീ (18) എന്നിവരാണ് പട്ടികയില്‍ ആദ്യ അഞ്ചിലുള്ള മറ്റ് താരങ്ങള്‍.

ലോകകപ്പില്‍ ഇന്ത്യ കളിച്ച ആദ്യ നാല് മത്സരങ്ങളിലും പുറത്തിരുന്ന താരമാണ് മുഹമ്മദ് ഷമി. ഹാര്‍ദിക് പാണ്ഡ്യയും (Hardik Pandya) ശര്‍ദുല്‍ തക്കൂറും (Shardul Thakur) പ്ലേയിങ് ഇലവനില്‍ സ്ഥിര സാന്നിധ്യമായതോടെയാണ് ഷമിക്ക് അവസരം നഷ്‌ടപ്പെട്ടത്. എന്നാല്‍, ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മൂന്നാം മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്കേറ്റതോടെ പിന്നീടുള്ള മത്സരങ്ങള്‍ക്കായി പ്ലേയിങ് ഇലവനില്‍ മാറ്റം കൊണ്ടുവരാന്‍ ടീം മാനേജ്‌മെന്‍റ് നിര്‍ബന്ധിതരായി.

ഇതോടെയാണ് ഷമിക്ക് ടീമിലേക്കുള്ള വിളിയെത്തുന്നത്. ആദ്യ റൗണ്ടില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലൂടെയായിരുന്നു ലോകകപ്പിലേക്ക് ഷമിയുടെ തിരിച്ചുവരവ്. ആ കളിയില്‍ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിക്കൊണ്ടാണ് ഷമി തന്‍റെ മടങ്ങിവരവ് ആഘോഷമാക്കിയത്.

പിന്നീട്, ലോകകപ്പ് സാക്ഷിയായത് മുഹമ്മദ് ഷമിയുടെ സംഹാര താണ്ഡവത്തിനായിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റ്, ശ്രീലങ്കയ്‌ക്കെതിരെ അഞ്ച് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് വിക്കറ്റ്. പ്രാഥമിക റൗണ്ടില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ മാത്രമാണ് ഷമി വിക്കറ്റുകളൊന്നും നേടാതിരുന്നത്.

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടത്തില്‍ ഷമിയുടെ വിക്കറ്റ് വേട്ടയാണ് ഇന്ത്യയ്‌ക്ക് 70 റണ്‍സിന്‍റെ ജയം സമ്മാനിച്ചത്. 9.5 ഓവര്‍ പന്തെറിഞ്ഞ ഷമി 57 റണ്‍സ് വഴങ്ങിയായിരുന്നു 7 വിക്കറ്റ് വീഴ്‌ത്തിയത്. ഈ പ്രകടനത്തോടെ ലോകകപ്പിന്‍റെ ഒരു പതിപ്പില്‍ ഇന്ത്യയ്‌ക്ക് വേണ്ടി കൂടുതല്‍ വിക്കറ്റ് നേടുന്ന താരമായി മാറാനും ഷമിക്കായി (Most Wickets For India In Single World Cup Edition).

Also Read : വാങ്കഡെയില്‍ മുഹമ്മദ് ഷമിയുടെ 'രണ്ടാം വരവ്', കൈവിട്ടെന്ന് തോന്നിപ്പിച്ച മത്സരം ഇന്ത്യ തിരിച്ചുപിടിച്ച നിമിഷം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.