ETV Bharat / sports

പരിക്കോട് പരിക്ക്, ഷമിയില്ലാതെ ഇന്ത്യയുടെ ഇംഗ്ലീഷ് ടെസ്റ്റ് പരീക്ഷ

Mohammed Shami injury: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ മുഹമ്മദ് ഷമിയ്‌ക്ക് കളിക്കാനായേക്കില്ല.

Mohammed Shami  India vs England Test  മുഹമ്മദ് ഷമി  ഇന്ത്യ vs ഇംഗ്ലണ്ട്
Mohammed Shami likely to miss two Tests against England
author img

By ETV Bharat Kerala Team

Published : Jan 8, 2024, 4:15 PM IST

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടി. അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി കളിച്ചേക്കില്ല. (Mohammed Shami likely to miss two Tests against England). ഏകദിന ലോകകപ്പിനിടെ കാല്‍ക്കുഴയ്‌ക്കേറ്റ പരിക്ക് പൂര്‍ണമായും ഭേദമാവാത്തതാണ് 33-കാരന്‍റെ തിരിച്ചുവരവ് വൈകിപ്പിക്കുന്നത്. (Mohammed Shami injury). മുഹമ്മദ് ഷമി ഇതേവരെ പന്തെറിയാന്‍ തുടങ്ങിയിട്ടില്ലെന്നാണ് നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

പരമ്പരയ്‌ക്കിറങ്ങാന്‍ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ താരത്തിന് ഫിറ്റ്നസും തെളിയിക്കേണ്ടതുണ്ട്. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ ഫിറ്റ്‌നസിന് വിധേയമായി ഷമിയെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കളിപ്പിക്കുന്നതിന് മെഡിക്കല്‍ ടീമിന്‍റെ അനുമതി ലഭിക്കാതെ വന്ന സാഹചര്യത്തില്‍ പരമ്പരയില്‍ നിന്നും പിന്നീട് താരത്തെ ഒഴിവാക്കി.

ഷമിയുടെ അഭാവം ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വിയില്‍ നിര്‍ണായകമാവുകയും ചെയ്‌തിരുന്നു. പേസര്‍മാരെ അകമഴിഞ്ഞ് പിന്തുണച്ച സെഞ്ചൂറിയനിലെ പിച്ചില്‍ ഇന്നിങ്‌സിനും 32 റണ്‍സിനുമായിരുന്നു സന്ദര്‍ശകര്‍ പരാജയം സമ്മതിച്ചത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ പുലികളായപ്പോള്‍ ഇന്ത്യന്‍ നിരയില്‍ ജസ്‌പ്രീത് ബുംറ ഒഴികെയുള്ള പേസര്‍മാര്‍ എലികളായി.

അതേസമയം ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി ഷമി അത്ഭുത പ്രകടനം നടത്തിയത് കടുത്ത വേദന സഹിച്ചുകൊണ്ടായിരുന്നുവെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇന്ത്യയുടെ ആദ്യ നാല് മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്ന ഷമിയ്‌ക്ക് ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്കേറ്റതോടെയാണ് പ്ലേയിങ് ഇലവനില്‍ ഇടം ലഭിച്ചത്.

തുടര്‍ന്ന് കളിച്ച ഏഴ് മത്സരങ്ങളില്‍ നിന്നും 24 പേരെ പുറത്താക്കി ടൂര്‍ണമെന്‍റിലെ വിക്കറ്റ് വേട്ടക്കാരനാവാനും ഷമിയ്‌ക്ക് കഴിഞ്ഞു. കാല്‍ക്കുഴയ്‌ക്ക് പറ്റിയ പരിക്കുമായാണ് 33-കാരന്‍ കളിച്ചതെന്ന് ലോകകപ്പിന് പിന്നാലെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ താരത്തിന്‍റെ പരിക്ക് സാരമായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും ഇതിന് പിന്നാലെ പുറത്തെത്തി.

ടൂര്‍ണമെന്‍റിലുടനീളം ഷമി കളിച്ചത് കടുത്ത വേദന സഹിച്ചുകൊണ്ടാണ്. വേദന മാറാന്‍ ഷമിയ്‌ക്ക് നിരന്തരം കുത്തിവയ്‌പ്പുകള്‍ എടുക്കേണ്ടി വന്നുവെന്നായിരുന്നു പ്രസ്‌തുത റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ബംഗാള്‍ ക്രിക്കറ്റ് ടീമില്‍ ഷമിയുടെ സഹതമാരമായിരുന്നയാളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ പിടിഐ ആയിരുന്നു പ്രസ്‌തുത റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്.

"മുഹമ്മദ് ഷമിയുടെ പരിക്ക് സാരമായതായിരുന്നു. ലോകകപ്പിനിടെ അവന്‍ സ്ഥിരമായി കുത്തിവയ്പ്പ് എടുത്തതും ടൂർണമെന്‍റ് മുഴുവൻ കടുത്ത വേദന സഹിച്ച് കളിച്ചതും പലർക്കും അറിയില്ല. പ്രായമാകുന്നതിന് അനുസരിച്ച് പരിക്കില്‍ നിന്നും സുഖം പ്രാപിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണ്"- പേരുവെളിപ്പെടുത്താത്ത ഷമിയുടെ സഹതാരം പറഞ്ഞു.

ALSO READ: രഞ്ജിയെ ടി20 ആക്കി റിയാൻ പരാഗ്, സന്തോഷം സഞ്ജുവിന്‍റെ ടീമിന്

അതേസമയം ജനുവരി 25-നാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്‌ക്ക് തുടക്കമാവുന്നത് (India vs England Test). ഹൈദരാബാദിലാണ് ആദ്യ മത്സരം നടക്കുക. തുടര്‍ന്ന് ഫെബ്രുവരി രണ്ടിന് വിശാഖപട്ടണം, 15-ന് രാജ്‌കോട്ട്, 23-ന് റാഞ്ചി, മാര്‍ച്ച് ഏഴിന് ധര്‍മശാല എന്നിവിടങ്ങളിലാണ് യഥാക്രമം മറ്റ് മത്സരങ്ങള്‍ തുടങ്ങുക. (India vs England Test Series 2024 Schedule).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.