കൊല്‍ക്കത്ത: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) അപരാജിത കുതിപ്പ് നടത്തുന്ന ഇന്ത്യയ്‌ക്ക് ഇനി ശേഷിക്കുന്നത് മൂന്ന് മത്സരങ്ങളാണ്. പോയിന്‍റ് പട്ടികയില്‍ (Cricket World Cup 2023 Points Table) നിലവില്‍ ഒന്നാം സ്ഥാനക്കാരായ ടീം ഇന്ത്യ അടുത്ത മത്സരത്തില്‍ ശ്രീലങ്കയേയും തുടര്‍ന്ന് ദക്ഷിണാഫ്രിക്ക, നെതര്‍ലന്‍ഡ്‌സ് ടീമുകളേയുമാണ് നേരിടുന്നത്. നവംബര്‍ രണ്ടിന് മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ വച്ചാണ് ഇന്ത്യ ശ്രീലങ്ക മത്സരം (India vs Sri Lanka).
-
•Question:- Virat Kohli will play at Eden gardens on his birthday, do you have any wish for him?.
— CricketMAN2 (@ImTanujSingh) October 30, 2023 " class="align-text-top noRightClick twitterSection" data="
•Mohammad Rizwan:- I have lot of love for him. God be willing, may he gets his both 49th & 50th ODI Hundreds". pic.twitter.com/IucYoebhPk
">•Question:- Virat Kohli will play at Eden gardens on his birthday, do you have any wish for him?.
— CricketMAN2 (@ImTanujSingh) October 30, 2023
•Mohammad Rizwan:- I have lot of love for him. God be willing, may he gets his both 49th & 50th ODI Hundreds". pic.twitter.com/IucYoebhPk•Question:- Virat Kohli will play at Eden gardens on his birthday, do you have any wish for him?.
— CricketMAN2 (@ImTanujSingh) October 30, 2023
•Mohammad Rizwan:- I have lot of love for him. God be willing, may he gets his both 49th & 50th ODI Hundreds". pic.twitter.com/IucYoebhPk
2011 ഏകദിന ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയ ടീമുകള്‍ അതേ വേദിയില്‍ വീണ്ടും പോരടിക്കാനിറങ്ങുമ്പോള്‍ സ്റ്റാര്‍ ബാറ്റര്‍ ഇന്ത്യയുടെ വിരാട് കോലിക്ക് 49-ാം ഏകദിന ലോകകപ്പ് സെഞ്ച്വറി നേടാന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍, കോലിയുടെ 49-ാം സെഞ്ച്വറിക്ക് അല്‍പം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍റെ പ്രവചനം. തന്‍റെ പിറന്നാള്‍ ദിനത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലായിരിക്കും വിരാട് കോലി ഈ നേട്ടം സ്വന്തമാക്കുക എന്ന് പാകിസ്ഥാന്‍ ബംഗ്ലാദേശ് മത്സരത്തിന് മുന്‍പ് റിസ്‌വാന്‍ പറഞ്ഞു (Mohammad Rizwan Predicts Virat Kohli's 49th ODI Century).
'നവംബര്‍ അഞ്ചിനാണ് വിരാട് കോലിയുടെ ജന്മദിനം. അദ്ദേഹത്തിന് എല്ലാ ആശംസകളും ഇപ്പോള്‍ നേരുന്നുണ്ട്. എന്‍റെ പിറന്നാള്‍ ഞാന്‍ അങ്ങനെ ആഘോഷിക്കാറില്ലെങ്കിലും ഇപ്പോള്‍ വിരാട് കോലിക്ക് നല്ലൊരു ജന്മദിനം തന്നെ ആശംസിക്കുകയാണ്.
അദ്ദേഹത്തിന് പിറന്നാള്‍ ദിനത്തില്‍ ഏകദിനത്തിലെ 49-ാം സെഞ്ച്വറി നേടാന്‍ സാധിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കൂടാതെ ഈ ലോകകപ്പില്‍ തന്നെ അദ്ദേഹത്തിന് 50-ാം സെഞ്ച്വറി നേടാന്‍ സാധിക്കട്ടേയെന്നും ഞാന്‍ ആശംസിക്കുന്നു' മുഹമ്മദ് റിസ്‌വാന്‍ പറഞ്ഞു.
34 കാരനായ വിരാട് കോലി നിലവില്‍ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരങ്ങളുടെ പട്ടികയിലെ രണ്ടാം സ്ഥാനക്കാരനാണ്. 49 സെഞ്ച്വറികള്‍ നേടിയിട്ടുള്ള സച്ചിന്‍ ടെണ്ടുല്‍ക്കറാണ് (Sachin Tendulkar) പട്ടികയില്‍ കോലിക്ക് മുന്നിലുള്ള ഏക താരം (Most Centuries In ODI Cricket). ഈ ലോകകപ്പില്‍ ഒരു സെഞ്ച്വറിയാണ് വിരാട് കോലി സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ മത്സരത്തിലായിരുന്നു വിരാട് കോലി തന്‍റെ ഏകദിന കരിയറിലെ 48-ാം സെഞ്ച്വറി നേടിയത്.