ETV Bharat / sports

Mohammad Kaif On Virat Kohli ഷഹീന്‍ ഷാ അല്ല ആരെറിഞ്ഞാലും കോലി അടിച്ച് തൂക്കും; ടി20 ലോകകപ്പിലെ പ്രകടനം പാക് ബോളര്‍മാര്‍ മറക്കാനിടയില്ലെന്നും കൈഫ്

author img

By ETV Bharat Kerala Team

Published : Aug 30, 2023, 8:52 PM IST

India vs Pakistan പാകിസ്ഥാനെതിരെ കളിക്കുമ്പോള്‍ വിരാട് കോലി എപ്പോഴും അപകടകാരിയായ ബാറ്ററെന്ന് മുന്‍ താരം മുഹമ്മദ് കൈഫ്.

Mohammad Kaif on Virat Kohli  Asia Cup 2023  India vs Pakistan  T20 World Cup 2022  Mohammad Kaif  Virat Kohli  Naseem Shah  Shaheen Shah Afridi  Haris Rauf  ഷഹീന്‍ ഷാ അഫ്രീദി  ഹാരിസ് റൗഫ്  നസീം ഷാ  ഏഷ്യ കപ്പ്  മുഹമ്മദ് കൈഫ്  വിരാട് കോലി
Mohammad Kaif on Virat Kohli

മുംബൈ: ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് തുടക്കമായിരിക്കുകയാണ്. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും (India vs Pakistan) തമ്മിലുള്ള പോരാട്ടത്തിനായാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. രാഷ്‌ട്രീയ കാരണങ്ങളാല്‍ പ്രധാന ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ് നിലവില്‍ ഇന്ത്യ-പാക് ടീമുകള്‍ പരസ്‌പരം മത്സരിക്കുന്നത്.

ഇതോടെ ഇരു ടീമുകളും നേര്‍ക്കുനേരെത്തുമ്പോഴുള്ള ആവേശം പതിന്മടങ്ങാണ്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിലായിരുന്നു (T20 World Cup 2022) അവസാനമായി ഇന്ത്യയും പാകിസ്ഥാനും പോരടിച്ചത്. അന്ന് വിരാട് കോലിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്‍റെ മികവില്‍ പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും ഇന്ത്യ വിജയം തട്ടിപ്പറിച്ച് എടുത്തിരുന്നു.

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒരറ്റത്ത് നിലംപൊത്തുമ്പോഴും പൊരുതിക്കളിച്ചുകൊണ്ടായിരുന്നു വിരാട് കോലി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇനി ഏഷ്യ കപ്പിനിറങ്ങുമ്പോഴും കോലിയുടെ അന്നത്തെ ബാറ്റിങ് പ്രകടനം പാകിസ്ഥാന്‍ ബോളര്‍മാര്‍ മറക്കാന്‍ ഇടയില്ലെന്നാണ് ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫ് (Mohammad Kaif) അഭിപ്രായപ്പെട്ടിരിക്കുന്നത്.

"ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിൽ, പാകിസ്ഥാനെതിരായ വിരാട് കോലിയുടെ ബാറ്റിങ് അതിഗംഭീരമായിരുന്നു(Mohammad Kaif on Virat Kohli's performance against Pakistan in T20 World Cup 2022). മത്സരം പാകിസ്ഥാനെതിരായാവുമ്പോള്‍ അദ്ദേഹം സമര്‍ത്ഥനായ ഒരു ബാറ്ററാണ്. പൂർണ്ണ ഉത്തരവാദിത്തവും കോലി ഏറ്റെടുക്കും. ശരിക്കും ഒരു ചേസ് മാസ്റ്ററാണ് അദ്ദേഹം" -കൈഫ് പറഞ്ഞു.

"അവസാനത്തെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം കഴിഞ്ഞ് ഒരു പാട് നാളായെന്നത് വസ്‌തുത തന്നെയാണ്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലാണ് അത് നടന്നത്. എന്നാല്‍ ഓരോ പാകിസ്ഥാനി ബോളര്‍മാരും എങ്ങനെ പന്തെറിയുമെന്ന് വിരാട് കോലിക്ക് വ്യക്തമായി അറിയാം. അത് നസീം ഷായോ (Naseem Shah), ഷഹീന്‍ ഷാ അഫ്രീദിയോ (Shaheen Shah Afridi), ഹാരിസ് റൗഫോ (Haris Rauf) അങ്ങനെ ആരെങ്കിലും അവട്ടെ. പാകിസ്ഥാനെതിരെ കളിക്കുമ്പോള്‍ വിരാട് കോലി ഏറെ അപകടകാരിയാണ് (Mohammad Kaif on Virat Kohli)"- കൈഫ് കൂട്ടിച്ചേര്‍ത്തു.

അതേസമയം സെപ്റ്റംബര്‍ രണ്ടിനാണ് ഏഷ്യ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ പോര് നടക്കുക. ഒന്നിലേറെ തവണ ഇരു ടീമുകളും നേര്‍ക്കുനേര്‍ മത്സരിക്കുന്ന രീതിയിലാണ് ഇത്തവണത്തെ ടൂര്‍ണമെന്‍റ്. ലോകകപ്പ് കൂടെ അടുത്തിരിക്കെ ഏഷ്യ കപ്പിലെ പ്രകടനം ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണായകമാണ്.

ഏഷ്യ കപ്പ് ഇന്ത്യൻ സ്‌ക്വാഡ് ( Asia Cup 2023 India Squad ): രോഹിത് ശർമ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, വിരാട് കോലി, ഇഷാൻ കിഷൻ, ശുഭ്‌മാൻ ഗിൽ, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, തിലക് വർമ്മ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസണ്‍ (ബാക്കപ്പ്).

ALSO READ: Sanjay Manjrekar Advice To Rohit Sharma കഴിഞ്ഞ ലോകകപ്പില്‍ 5 സെഞ്ചുറികള്‍ നേടിയതിങ്ങനെയാണ്, അക്കാര്യം മറക്കരുത്; രോഹിത്തിനോട് സഞ്ജയ് മഞ്ജരേക്കര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.