മുംബൈ : ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ വലിയ പങ്കാണ് പേസര്‍ മുഹമ്മദ് ഷമിയ്‌ക്കുള്ളത്. മത്സരത്തില്‍ 10 ഓവറിൽ 51 റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകളാണ് മുഹമ്മദ് ഷമി (Mohammed Shami) വീഴ്‌ത്തിയത്. ഓസീസ് ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിന്‍റെ ആദ്യ ഓവറില്‍ തന്നെ മടക്കിക്കൊണ്ടായിരുന്നു ഷമി വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടത്.
തുടര്‍ന്ന് സ്റ്റീവ് സ്‌മിത്ത്, മാർകസ് സ്‌റ്റോയിനിസ്, മാത്യു ഷോർട്ട്, സീൻ അബോട്ട് എന്നിവരെയും ഇരയാക്കിയാണ് താരം അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയത്. മത്സരത്തിലെ ഈ മിന്നും പ്രകടനത്തിന് ഷമിയെ അകമഴിഞ്ഞ് അഭിനന്ദിച്ചിരിക്കുകയാണ് മുന്‍ താരം മുഹമ്മദ് കൈഫ്.
-
Mohammed Shami is easily the world’s most underrated pacer. To me he is a world Cup hero.. bhai ko halke mein mat lena. Congrats on fifer#Shami #INDvsAUS pic.twitter.com/C3U7ELQOjt
— Mohammad Kaif (@MohammadKaif) September 22, 2023 " class="align-text-top noRightClick twitterSection" data="
">Mohammed Shami is easily the world’s most underrated pacer. To me he is a world Cup hero.. bhai ko halke mein mat lena. Congrats on fifer#Shami #INDvsAUS pic.twitter.com/C3U7ELQOjt
— Mohammad Kaif (@MohammadKaif) September 22, 2023Mohammed Shami is easily the world’s most underrated pacer. To me he is a world Cup hero.. bhai ko halke mein mat lena. Congrats on fifer#Shami #INDvsAUS pic.twitter.com/C3U7ELQOjt
— Mohammad Kaif (@MohammadKaif) September 22, 2023
ലോകത്തിലെ ഏറ്റവും അണ്ടറേറ്റഡ് പേസര്‍ ആണ് മുഹമ്മദ് ഷമിയെന്നാണ് മുഹമ്മദ് കൈഫ് പറയുന്നത് (Mohammad Kaif on Mohammed Shami after India vs Australia 1st ODI). സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് കൈഫ് ഇക്കാര്യം എഴുതിയത്. തന്നെ സംബന്ധിച്ച് ഷമി ലോകകപ്പ് ഹീറോ ആണെന്നും കൈഫ് (Mohammad Kaif) തന്‍റെ എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. ജസ്‌പ്രീത് ബുംറയും (Jasprit Bhumrah) മുഹമ്മദ് സിറാജും (Mohammed siraj) ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ സ്ഥിരക്കാരായതോടെ പലപ്പോഴും ഷമിക്ക് ടീമിന് പുറത്തിരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
കഴിഞ്ഞ ഏഷ്യ കപ്പില്‍ ബുംറ കളിക്കാതിരുന്ന മത്സരങ്ങളില്‍ മാത്രമാണ് താരം ഇന്ത്യയുടെ പ്ലേയിങ് ഇലവനിലെത്തിയത്. നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലും കാര്യങ്ങള്‍ സമാനമാവുമെന്നാണ് വിലയിരുത്തല്‍. അതേസമയം മൊഹാലിയില്‍ നടന്ന മത്സരത്തിലെ പ്രകടനത്തോടെ ചില റെക്കോഡുകള്‍ സ്വന്തമാക്കാനും 33-കാരനായ ഷമിക്ക് കഴിഞ്ഞിരുന്നു.
ഓസ്‌ട്രേലിയക്കെതിരായ ഏകദിന മത്സരത്തില്‍ അഞ്ചോ അതില്‍ കൂടുതലോ വിക്കറ്റ് വീഴ്‌ത്തുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ പേസറാണ് ഷമി (Mohammed Shami record against Australia). കപില്‍ ദേവ്, അജിത് അഗാര്‍ക്കര്‍ എന്നിവരാണ് ഷമിക്ക് മുന്നെ പ്രസ്‌തുത നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ പേസര്‍മാര്‍. 1983-ൽ നോട്ടിങ്‌ഹാമില്‍ 43 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകളായിരുന്നു കപില്‍ വീഴ്‌ത്തിയത്.
2004-ൽ മെല്‍ബണില്‍ 42 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റായിരുന്നു നിലവിലെ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ കൂടിയായ അജിത് അഗാർക്കറിന്‍റെ നേട്ടം. കൂടാതെ ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഏകദിന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്‌ത്തുന്ന ഇന്ത്യന്‍ ബോളര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനവും ഷമി നേടിയെടുത്തു.
ഓസീസിനെതിരായ ഏകദിന മത്സരങ്ങളില്‍ നിലവിൽ 37 വിക്കറ്റുകളാണ് 33-കാരനായ ഷമി സ്വന്തമാക്കിയിട്ടുള്ളത്. ഇതോടെ 36 വിക്കറ്റുകളുള്ള അജിത് അഗാര്‍ക്കര്‍ പിന്നിലായി. ജവഗൽ ശ്രീനാഥ് (33), ഹർഭജൻ സിങ് (32) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിള്‍. 45 വിക്കറ്റുകള്‍ നേടിയിട്ടുള്ള കപില്‍ ദേവാണ് പട്ടികയില്‍ തലപ്പത്ത്.