ETV Bharat / sports

'കാര്യങ്ങളെല്ലാം പഠിച്ചുവരുന്നതേയുള്ളൂ, അവന്‍ ഇപ്പോഴും ചെറുപ്പമാണ്...'; പാകിസ്ഥാന്‍ നായകനെ പിന്തുണച്ച് ടീം ഡയറക്‌ടര്‍ - ബാബര്‍ അസം

Mickey Arthur backs Babar Azam: ലോകകപ്പ് തോല്‍വിക്ക് ശേഷം ഉയരുന്ന വിമര്‍ശനങ്ങളില്‍ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനെ പിന്തുണച്ച് ടീം ഡയറക്‌ടര്‍ മിക്കി ആര്‍തര്‍.

Cricket World Cup 2023  Mickey Arthur backs Babar Azam  Pakistan vs England  Babar Azam Captaincy  Criticism Against Babar Azam  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ്  പാകിസ്ഥാന്‍  ബാബര്‍ അസം  മിക്കി ആര്‍തര്‍ ബാബര്‍ അസം
Mickey Arthur backs Babar Azam
author img

By ETV Bharat Kerala Team

Published : Nov 12, 2023, 10:28 AM IST

കൊല്‍ക്കത്ത : കിരീട പ്രതീക്ഷയുമായി ഇന്ത്യയിലേക്ക് ക്രിക്കറ്റ് ലോകകപ്പ് (Cricket World Cup 2023) കളിക്കാനെത്തിയ പാകിസ്ഥാന്‍ പോയിന്‍റ് പട്ടികയിലെ അഞ്ചാം സ്ഥാനക്കാരായിട്ടാണ് നാട്ടിലേക്ക് മടങ്ങുന്നത്. ലോകകപ്പില്‍ കളിച്ച് ഒന്‍പത് മത്സരങ്ങളില്‍ നാല് ജയം മാത്രമാണ് ബാബര്‍ അസത്തിനും സംഘത്തിനും നേടാന്‍ സാധിച്ചതും. ഇന്ത്യ, അഫ്‌ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ക്ക് മുന്നിലാണ് പാകിസ്ഥാന് മുട്ടുമടക്കേണ്ടി വന്നത്.

ലോകകപ്പ് സെമിയില്‍ പോലും കടക്കാതെ പുറത്തായതോടെ പാക് നായകന്‍ ബാബര്‍ അസമിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. പാകിസ്ഥാന്‍റെ പ്രധാന ബറ്റര്‍ കൂടിയായ ബാബര്‍ ക്യാപ്‌റ്റന്‍ സ്ഥാനമൊഴിയണമെന്നും പലരും വാദിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് താരത്തിന് പിന്തുണയുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഡയറക്‌ടര്‍ മിക്കി ആര്‍തര്‍ രംഗത്തെത്തിയത് (Mickey Arthur backs Babar Azam).

ആദ്യ മത്സരങ്ങള്‍ ജയിച്ചുകൊണ്ടായിരുന്നു പാകിസ്ഥാന്‍ ലോകകപ്പ് യാത്ര തുടങ്ങി വച്ചത്. എന്നാല്‍, പിന്നീട് തുടര്‍തോല്‍വികള്‍ വഴങ്ങേണ്ടി വന്നതോടെ ടീം പോയിന്‍റ് പട്ടികയിലും പിന്നിലേക്ക് വീണു. ഈ സാഹചര്യത്തിലാണ് നിരവധി മുന്‍ താരങ്ങള്‍ ബാബറിന്‍റെ ക്യാപ്‌റ്റന്‍സിയെ ചോദ്യം ചെയ്‌ത് രംഗത്തെത്തിയത്.

'മികച്ച രീതിയില്‍ സൗഹൃദാന്തരീക്ഷം നിലനിര്‍ത്തിയിരുന്ന സ്ക്വാഡാണ് ഞങ്ങളുടേത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഞാന്‍ ബാബറിനൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. എപ്പോഴും എനിക്കൊപ്പം തന്നെ നിന്നിരുന്ന ഒരാളാണ് അവന്‍.

അവന്‍ ഇപ്പോഴും ചെറുപ്പമാണ്. എല്ലായിപ്പോഴും ബാബര്‍ ഓരോ പുതിയ കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. അവന്‍ മികച്ച ബാറ്ററാണെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്.

തന്‍റെ ക്യാപ്‌റ്റന്‍സി മികവ് കൊണ്ടും അവന്‍ പുതിയ കാര്യങ്ങള്‍ മനസിലാക്കുന്നുണ്ട്. അവന്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. മുന്നിലേക്കുള്ള യാത്രയില്‍ അവനെ നമ്മള്‍ ഇപ്പോള്‍ പിന്തുണയ്‌ക്കുകയാണ് വേണ്ടത്.

ഒരോ കാര്യങ്ങളും പഠിക്കുമ്പോള്‍ ഏതൊരാള്‍ക്കും തെറ്റ് പറ്റുന്നത് സ്വാഭാവികമാണ്. അതുപോലെ ഇവിടെ ഞങ്ങള്‍ക്കും ഒരുപാട് തെറ്റുകള്‍ സംഭവിച്ചു. അതില്‍ നിന്നും പുതിയ കാര്യങ്ങള്‍ പഠിച്ച് മുന്നേറാന്‍ സാധിച്ചാല്‍ നിരവധി നേട്ടങ്ങളായിരിക്കും ഞങ്ങളെ കാത്തിരിക്കുന്നത്'- ലോകകപ്പിലെ അവസാന മത്സരത്തിന് ശേഷം മിക്കി ആര്‍തര്‍ അഭിപ്രായപ്പെട്ടു.

അതേസമയം, തനിക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ ലോകകപ്പിന് ശേഷം ബാബര്‍ അസം പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ നായകസ്ഥാനം ഒഴിയുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ലോകകപ്പ് കഴിഞ്ഞ് താരം നാട്ടിലെത്തിയ ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായിരിക്കുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Read More: 'നാട്ടിലെത്തിയ ശേഷം തീരുമാനം...' ബാബര്‍ അസം പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകസ്ഥാനം ഒഴിയുന്നതായി റിപ്പോര്‍ട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.