കൊളംബോ: ചെന്നൈ ഉൾപ്പെടെയുള്ള തമിഴ്‌നാടിന്‍റെ തീരപ്രദേശങ്ങളിൽ മിഷോങ് ചുഴലിക്കാറ്റും (Cyclone Michaung) കനത്ത മഴയും ദുരന്തം വിതയ്‌ക്കുകയാണ്. ഇതിന്‍റെ പശ്ചാത്തലത്തില്‍ ചെന്നൈയിലെ ജനങ്ങളോട് സുരക്ഷിതമായിരിക്കാന്‍ ആഹ്വാനം ചെയ്‌തിരിക്കുകയാണ് ശ്രീലങ്കന്‍ പേസറും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് (Chennai Super Kings) താരവുമായ മതീഷ പതിരണ. (Matheesha Pathirana react to Cyclone Michaung) സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് 20-കാരന്‍ ഇക്കാര്യം കുറിച്ചിരിക്കുന്നത്.
-
Stay safe, my Chennai! The storm 🌪️ may be fierce, but our resilience is stronger. Better days are just around the corner. Take care, stay indoors, and look out for one another 💛💛💛 #yellove #ChennaiWeather #StaySafe #ChennaiRains #CycloneMichaung https://t.co/ovbsziy7gv
— Matheesha Pathirana (@matheesha_9) December 4, 2023 " class="align-text-top noRightClick twitterSection" data="
">Stay safe, my Chennai! The storm 🌪️ may be fierce, but our resilience is stronger. Better days are just around the corner. Take care, stay indoors, and look out for one another 💛💛💛 #yellove #ChennaiWeather #StaySafe #ChennaiRains #CycloneMichaung https://t.co/ovbsziy7gv
— Matheesha Pathirana (@matheesha_9) December 4, 2023Stay safe, my Chennai! The storm 🌪️ may be fierce, but our resilience is stronger. Better days are just around the corner. Take care, stay indoors, and look out for one another 💛💛💛 #yellove #ChennaiWeather #StaySafe #ChennaiRains #CycloneMichaung https://t.co/ovbsziy7gv
— Matheesha Pathirana (@matheesha_9) December 4, 2023
"എന്‍റെ ചെന്നൈ, സുരക്ഷിതരായിരിക്കൂ... ഒരു പക്ഷെ, കൊടുങ്കാറ്റ് ഇനിയും തീവ്രത പ്രാപിച്ചേക്കാം. എന്നാല്‍ പ്രതിരോധിക്കാനുള്ള നമ്മുടെ ശേഷി അതിലും ശക്തമാണ്. നല്ല ദിവസങ്ങൾ അടുത്ത് തന്നെയുണ്ട്. വീടിനുള്ളിൽ തന്നെ തുടരുക, പരസ്പരം ശ്രദ്ധിക്കുകയും സഹായിക്കുകയും ചെയ്യുക" മതീഷ പതിരണ എക്‌സില്‍ എഴുതി.
ഇന്ത്യന്‍ ക്രിക്കറ്റര്‍മാരായ ആര്‍ അശ്വിന്‍, ദിനേശ് കാര്‍ത്തിക് എന്നിവരും ജനങ്ങളോട് സുരക്ഷിതാരായിരിക്കാന്‍ ആവശ്യപ്പെട്ട് എക്‌സില്‍ പോസ്റ്റിട്ടിട്ടുണ്ട്. "ചെന്നൈക്കാരേ, ദയവായി നിങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുകയും വീടിനുള്ളിൽ തന്നെ തുടരുകയും ചെയ്യുക. ഇത്തരം സമയങ്ങളിൽ ഇക്കാര്യം ഏറെ നിർണായകമാണ്.
സ്ഥിതിഗതികൾ മെച്ചപ്പെടുത്താൻ അക്ഷീണം പ്രവർത്തിക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും ഒരു ബിഗ് സല്യൂട്ട്. നമുക്കെല്ലാവർക്കും സഹകരിക്കാം, ഒറ്റക്കെട്ടായി ഇതിനെ മറികടക്കാം" എന്നാണ് ദിനേശ് കാര്‍ത്തിക് എക്‌സില്‍ എഴുതിയിരിക്കുന്നത് (Dinesh Karthik react to Cyclone Michaung).
അതേസമയം ചെന്നൈ നഗരത്തിലെ പ്രധാന പ്രദേശങ്ങൾ ഉൾപ്പടെയുള്ള ഇടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. വെസ്റ്റ് മാമ്പലം, റോയപ്പേട്ട, കോടമ്പാക്കം, ചിദാദ്രിപേട്ട് എന്നിവിടങ്ങളും പല സമീപ പ്രദേശങ്ങളും വെള്ളത്തിനടിയിലാണ് (Cyclone Michaung Heavy rain lashes Chennai). ചുഴലിക്കാറ്റിന്‍റെ ആഘാതത്തിൽ ചെങ്കൽപേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലും ഞായറാഴ്‌ച വൈകുന്നേരം മുതൽ വ്യാപകമായ മഴ ലഭിക്കുന്നത്.
നാളെ (ഡിസംബർ 5) ഉച്ചതിരിഞ്ഞ് കര തൊടുന്ന മിഷോങ് ചുഴലിക്കാറ്റിനെതിരെ അതീവ ജാഗ്രതാനിർദേശമാണ് തമിഴ്‌നാട്ടിൽ പുറപ്പെടുവിച്ചിരിക്കുന്നത്. പല പ്രദേശങ്ങളിലും വൈദ്യുതിയും ഇന്‍റർനെറ്റും തടസപ്പെട്ടു. കനത്ത മഴയിൽ റൺവേയിൽ രൂപപ്പെട്ട വെള്ളക്കെട്ടിനെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്.
ചെന്നൈയിലെ എല്ലാ വിമാന സർവീസുകളും താത്കാലികമായി റദ്ദാക്കി. ഇവിടേയ്‌ക്ക് പറന്നിറങ്ങേണ്ട വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചുവിടുകയാണ്. കാറ്റിന്‍റെ വേഗതയും കൂടുതലാണെന്നും യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് സർവീസ് താത്കാലികമായി നിർത്തിയതെന്ന് വിമാനത്താവളം അധികൃതർ പ്രതികരിച്ചു.
കാലാവസ്ഥ അനുകൂലമായാൽ ഇവിടേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കും. ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുകൾ പ്രകാരം വിമാനത്താവളത്തിലെ പ്രത്യേക സംഘം ഉചിതമായി നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി. കൂടാതെ വിവിധ ട്രെയിൻ സർവീസുകളും റദ്ദാക്കിയിരിക്കുകയാണ്. ഡോ.എം.ജി.ആർ ചെന്നൈ സെൻട്രലിൽ നിന്ന് കോയമ്പത്തൂർ, മൈസൂരു ഉൾപ്പടെയുള്ള സ്ഥലങ്ങളിലേക്ക് പുറപ്പെടുന്ന ആറ് ട്രെയിനുകളും തിങ്കളാഴ്‌ച റദ്ദാക്കി.
എല്ലാ യാത്രക്കാർക്കും മുഴുവൻ തുകയും റീഫണ്ട് ചെയ്‌തു നൽകുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചിരുന്നു. അപകടനിലയ്‌ക്ക് മുകളിൽ വെള്ളത്തിന്‍റെ ഒഴുക്കുള്ളതിനാല്‍, സുരക്ഷ കണക്കിലെടുത്ത് ബേസിൻ ബ്രിഡ്‌ജിനും വ്യാസർപാടിക്കും ഇടയിലുള്ള പാലം നമ്പർ 14 താത്‌കാലികമായി അടച്ചു. തമിഴ്‌നാടിന് പുറമെ പുതുച്ചേരിയിലും ജനജീവിതം ദുസഹമാക്കി വെള്ളപ്പൊക്കം ഭീഷണിയാവുന്നുണ്ട്.
ALSO READ: ചെന്നൈ എയർപോർട്ടിൽ കനത്ത വെള്ളക്കെട്ട്; വിമാന സർവീസുകൾ താത്കാലികമായി റദ്ദാക്കി