ലണ്ടന്‍ : ന്യൂസിലാന്‍ഡിനെതിരെ ലോര്‍ഡ്‌സില്‍ നടക്കുന്ന ക്രിക്കറ്റ് ടെസ്‌റ്റില്‍ പരിക്കേറ്റ ഇംഗ്ലീഷ് സ്‌പിന്നര്‍ ജാക്ക് ലീച്ചിനെ മത്സരത്തില്‍ നിന്ന് ഒഴിവാക്കി. മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ ബൗണ്ടറി ശ്രമം തടയുന്നതിനിടെയാണ് ലീച്ചിന് തലയ്‌ക്ക് പരിക്കേറ്റത്. പരിക്കേറ്റ ലീച്ചിന് പകരം കണ്‍കഷന്‍ പകരക്കാരനായി മാറ്റ് പാര്‍ക്കിന്‍സണെ ഇംഗ്ലണ്ട് ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.
-
England bowler Jack Leach has withdrawn from the first Test against New Zealand with concussion and has been replaced by Matt Parkinson 🏏 pic.twitter.com/R8TJozfs6V
— Sky Sports News (@SkySportsNews) June 2, 2022 " class="align-text-top noRightClick twitterSection" data="
">England bowler Jack Leach has withdrawn from the first Test against New Zealand with concussion and has been replaced by Matt Parkinson 🏏 pic.twitter.com/R8TJozfs6V
— Sky Sports News (@SkySportsNews) June 2, 2022England bowler Jack Leach has withdrawn from the first Test against New Zealand with concussion and has been replaced by Matt Parkinson 🏏 pic.twitter.com/R8TJozfs6V
— Sky Sports News (@SkySportsNews) June 2, 2022
ന്യൂസിലാന്‍ഡിന്‍റെ ആദ്യ ഇന്നിങ്സിലെ ആറാം ഓവറില്‍ ഡേവോണ്‍ കോണ്‍വെ ബൗണ്ടറിയിലേക്ക് അടിച്ച പന്ത് തടയാന്‍ ശ്രമിക്കവെയാണ് ലീച്ചിന് പരിക്ക് പറ്റിയത്. പന്ത് ബൗണ്ടറി ലൈന്‍ കടക്കാതിരിക്കാന്‍ ഡൈവ് ചെയ്‌ത ലീച്ചിന്‍റെ തലയ്‌ക്ക് പരിക്കേല്‍ക്കുകയായിരുന്നു. പിന്നാലെ മൈതാനത്ത് അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് താരം ഗ്രൗണ്ട് വിട്ടത്.
-
Congratulations, @mattyparky96! 🦁🏴
— Lancashire Lightning (@lancscricket) June 2, 2022 " class="align-text-top noRightClick twitterSection" data="
Parky's on his way to Lord's to make an @englandcricket Test debut as a concussion replacement for Jack Leach.
🌹 #RedRoseTogether | #ENGvNZ pic.twitter.com/uvu1ESzFGh
">Congratulations, @mattyparky96! 🦁🏴
— Lancashire Lightning (@lancscricket) June 2, 2022
Parky's on his way to Lord's to make an @englandcricket Test debut as a concussion replacement for Jack Leach.
🌹 #RedRoseTogether | #ENGvNZ pic.twitter.com/uvu1ESzFGhCongratulations, @mattyparky96! 🦁🏴
— Lancashire Lightning (@lancscricket) June 2, 2022
Parky's on his way to Lord's to make an @englandcricket Test debut as a concussion replacement for Jack Leach.
🌹 #RedRoseTogether | #ENGvNZ pic.twitter.com/uvu1ESzFGh
ആദ്യ മത്സരത്തിന് പാര്‍ക്കിന്‍സണ്‍ : ജാക്ക് ലീച്ച് അല്ലാതെ മറ്റൊരു സ്‌പിന്‍ ബൗളറെ പരമ്പരയ്‌ക്ക് പ്രഖ്യാപിച്ച ടീമില്‍ ഇംഗ്ലണ്ട് ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് ആഭ്യന്തര കരിയറില്‍ മികച്ച റെക്കോഡുള്ള താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ആദ്യമായാണ് പാര്‍ക്കിന്‍സണ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നത്.
ലാങ്‌ഷെയറിന് വേണ്ടിയാണ് പര്‍ക്കിന്‍സണ്‍ ആഭ്യന്തര ലീഗില്‍ കളിക്കുന്നത്. നിലവിലെ കൗണ്ടി സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റും താരം നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിന്‍റെ ആദ്യ കണ്‍കഷന്‍ സബ്‌സ്‌ടിട്യൂഷനായാണ് മാറ്റ് പാര്‍ക്കിന്‍സണ്‍ ലോര്‍ഡ്സ് മൈതാനത്തിറങ്ങുന്നത്.
ഇംഗ്ലണ്ടും പതറുന്നു : ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് പേസാക്രമണത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ന്യൂസിലാന്‍ഡ് അതേ നാണയത്തിലാണ് ആതിഥേയര്‍ക്കും മറുപടി നല്‍കിയത്. ഒന്നാം ദിനം ഏഴിന് 116 എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിങ് അവസാനിപ്പിച്ചത്. ടിം സൗത്തി, ട്രെൻ്റ് ബോള്‍ട്ട്, കൈല്‍ ജാമിസണ്‍ എന്നിവര്‍ കിവീസിനായി മത്സരത്തില്‍ രണ്ട് വിക്കറ്റ് വീതം നേടിയിട്ടുണ്ട്.
-
Bowlers dominate on day one 🔴
— England Cricket (@englandcricket) June 2, 2022 " class="align-text-top noRightClick twitterSection" data="
🏴 #ENGvNZ 🇳🇿 | @LV pic.twitter.com/t7pg4XxvO7
">Bowlers dominate on day one 🔴
— England Cricket (@englandcricket) June 2, 2022
🏴 #ENGvNZ 🇳🇿 | @LV pic.twitter.com/t7pg4XxvO7Bowlers dominate on day one 🔴
— England Cricket (@englandcricket) June 2, 2022
🏴 #ENGvNZ 🇳🇿 | @LV pic.twitter.com/t7pg4XxvO7
രണ്ടാം ദിനത്തില്‍ 16 റണ്‍സ് പിന്നിലായാണ് ഇംഗ്ലണ്ട് ബാറ്റിങ് പുനരാരംഭിക്കുക. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബെന്‍ ഫോക്‌സും, പേസ് ബൗളര്‍ സ്‌റ്റുവര്‍ട്ട് ബോര്‍ഡുമാണ് ക്രീസില്‍. രണ്ടാം ദിനത്തില്‍ കഴിയുന്നത്ര ഒന്നാം ഇന്നിങ്‌സ് ലീഡുയര്‍ത്തുകയാകും ഇംഗ്ലണ്ടിന്‍റെ ലക്ഷ്യം.