ETV Bharat / sports

രോഹിത് ശര്‍മയോ വിരാട് കോലിയോ...? ലോകകപ്പ് റണ്‍വേട്ടയില്‍ ആരാകും മുന്നില്‍; മാര്‍ക്ക് നിക്കോളസിന്‍റെ പ്രതികരണം ഇങ്ങനെ - മാര്‍ക്ക് നിക്കോളസ്

Mark Nicholas About Rohit And Virat Kohli: ഏകദിന ലോകകപ്പില്‍ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും പ്രകടനങ്ങളെ കുറിച്ച് മുന്‍ ഇംഗ്ലീഷ് താരം മാര്‍ക്ക് നിക്കോളസ്.

Cricket World Cup 2023  Mark Nicholas About Rohit And Virat Kohli  Rohit Sharma Stats In Cricket World Cup 2023  Virat Kohli Stats In Cricket World Cup 2023  Most Runs In Cricket World Cup 2023  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് റണ്‍വേട്ട  വിരാട് കോലി രോഹിത് ശര്‍മ  മാര്‍ക്ക് നിക്കോളസ്  ഇന്ത്യ ശ്രീലങ്ക
Rohit And Virat Kohli
author img

By ETV Bharat Kerala Team

Published : Nov 2, 2023, 1:26 PM IST

മുംബൈ : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ജൈത്രയാത്ര തുടരുകയാണ് ടീം ഇന്ത്യ (Team India). ഇതുവരെ കളിച്ച ആറ് മത്സരവും ജയിച്ച ഇന്ത്യ സെമി ഫൈനല്‍ ബെര്‍ത്തിന്‍റെ പടിവാതില്‍ക്കലാണ് നിലവില്‍. സെമി ഉറപ്പിക്കാന്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ ഒരൊറ്റ ജയം മാത്രമാണ് ഇന്ത്യയ്‌ക്ക് ഇനി ആവശ്യം.

ബാറ്റര്‍മാരുടെയും ബൗളര്‍മാരുടെയും തകര്‍പ്പന്‍ ഫോമിലാണ് ലോകകപ്പില്‍ ടീം ഇന്ത്യയുടെ കുതിപ്പ്. ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറയും (Jasprit Bumrah) കുല്‍ദീപ് യാദവും (Kuldeep Yadav) മുഹമ്മദ് ഷമിയും (Muhammad Shami) എതിരാളികളെ എറിഞ്ഞിടുമ്പോള്‍ രോഹിതും കോലിയും രാഹുലുമെല്ലാം ചേര്‍ന്നാണ് ഇന്ത്യയ്‌ക്കായി റണ്‍സ് അടിച്ച് കൂട്ടുന്നത്. സീനിയര്‍ താരങ്ങളായ ക്യപ്‌റ്റന്‍ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും ഫോമാണ് ഇന്ത്യന്‍ ബാറ്റിങ് യൂണിറ്റിന്‍റെ കരുത്ത്.

ലോകകപ്പില്‍ ആറ് മത്സരം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയ്‌ക്കായി കൂടുതല്‍ റണ്‍സ് നേടിയത് നായകന്‍ രോഹിത് ശര്‍മയാണ് (Rohit Sharma). ആറ് മത്സരങ്ങില്‍ നിന്നും 398 റണ്‍സാണ് ഇന്ത്യന്‍ നായകന്‍റെ സമ്പാദ്യം. 66.33 ശരാശരിയില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറിയും അടിച്ചെടുക്കാനും ഇന്ത്യന്‍ നായകന് സാധിച്ചിട്ടുണ്ട്.

ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനാണ് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി (Virat Kohli). ആറ് മത്സരങ്ങളില്‍ നിന്നും 88.50 ശരാശരിയില്‍ കോലിയുടെ ബാറ്റില്‍ നിന്നും പിറന്നത് 354 റണ്‍സാണ്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയുമാണ് കോലി ഇതുവരെ അടിച്ചെടുത്തത്.

ലോകകപ്പിന് തിരശീല വീഴുമ്പോള്‍ ഇവരില്‍ ആരാകും റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്നിലെത്തുക എന്നത് ആരാധകര്‍ ഉറ്റുനോക്കുന്ന ഒന്നാണ്. എന്നാല്‍, ഇക്കാര്യത്തില്‍ ഇപ്പോള്‍ തന്‍റെ പ്രതികരണം നടത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ താരവും കമന്‍റേറ്ററുമായ മാര്‍ക്ക് നിക്കോളസ് (Mark Nicholas About Rohit And Virat Kohli).

'ഈ വിഷയത്തില്‍ ഒരു പ്രവചനം നടത്തുക എന്നത് വളരെയേറെ അസാധ്യമായൊരു കാര്യമാണ്. രോഹിത് ശര്‍മയും വിരാട് കോലിയും, അവര്‍ രണ്ട് പേരും ലോകോത്തര താരങ്ങളാണ്. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച കളിക്കാരെന്ന വിശേഷണവും അവര്‍ക്ക് ചേരും.

ഒരു പിച്ചിനെ മനസിലാക്കി അവിടെ എങ്ങനെ കളിക്കണമെന്നതില്‍ പ്രത്യേക കഴിവ് രോഹിത് ശര്‍മയ്‌ക്കുണ്ട്. ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തില്‍ രോഹിത് ശര്‍മയുടെ ആ മികവ് നമ്മള്‍ കണ്ടതാണ്. ചേസിങ്ങില്‍ കോലിയെ വെല്ലാന്‍ മറ്റാരും ഇല്ലെന്നും നമുക്കറിയാം.

ഇവിടെ ലഭിക്കുന്ന അവസരങ്ങള്‍ക്കനുസരിച്ചായിരിക്കും തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഇലരുവരും റണ്‍സ് സ്കോര്‍ ചെയ്യുന്നത്. എന്‍റെ അഭിപ്രായത്തില്‍ ലോകകപ്പ് അവസാനിക്കുമ്പോള്‍ ഏകദേശം ഒരുപോലെയായിരിക്കും ഇവര്‍ ഇന്ത്യയ്ക്കായി റണ്‍സ് അടിക്കുന്നത്'- മാര്‍ക്ക് നിക്കോളസ് പറഞ്ഞു.

Also Read : 'ഞാന്‍ അടിക്കും, പക്ഷെ അത് സാഹചര്യം നോക്കിയാണെന്ന് മാത്രം..'; ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ് രോഹിത് ശര്‍മ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.