ETV Bharat / sports

'ക്ലാസ് എന്നത് ശാശ്വതവും ഫോം എന്നത് താത്‌കാലികവുമാണ്'; കോലി പഴയ ഫോമിലേക്കെത്തുമെന്ന് ജയവർധനെ - ജയവർധനെ

മോശം ഫോമിൽ നിന്ന് കരകയറാനുള്ള എല്ലാ കഴിവുകളും കോലിക്കുണ്ടെന്നും ജയവർധനെ

Mahela Jayawardene  Virat Kohli poor form  Jayawardene on Kohli  Virat Kohli in Asia Cup  India cricket updates  കോലി പഴയ ഫോമിലെത്തുമെന്ന് ജയവർധനെ  വിരാട് കോലി  വിരാട് കോലിയെ പുകഴ്‌ത്തി ജയവർധനെ  ഏഷ്യ കപ്പ്  കെ എൽ രാഹുൽ  കോലി ഏഷ്യ കപ്പ്  Jayawardene about Kohli  ജയവർധനെ  Kohli has all tools to come out of batting slump
'ക്ലാസ് എന്നത് ശാശ്വതവും ഫോം എന്നത് താത്‌കാലികവുമാണ്'; കോലി പഴയ ഫോമിലേക്കെത്തുമെന്ന് ജയവർധനെ
author img

By

Published : Aug 10, 2022, 4:28 PM IST

ദുബായ്‌: ഇന്ത്യൻ താരം വിരാട് കോലി ഉടൻ തന്നെ ഫോമിലേക്ക് തിരിച്ചെത്തുമെന്ന് ശ്രീലങ്കൻ മുൻ നായകൻ മഹേല ജയവർധനെ. കോലി മികച്ച താരമാണെന്നും നീണ്ട കാലമായുള്ള ഫോമില്ലായ്‌മയിൽ നിന്ന് കരകയറാൻ ആവശ്യമായ എല്ലാ കഴിവുകളും കോലിക്കുണ്ടെന്നും ജയവർധനെ കൂട്ടിച്ചേർത്തു. ഐസിസി റിവ്യൂ ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡിലായിരുന്നു ജയവർധനയുടെ പ്രതികരണം.

വിരാട് ഇപ്പോൾ കടന്നുപോകുന്നത് നിർഭാഗ്യകരമായ അവസ്ഥയിലൂടെയാണ്. പക്ഷേ അദ്ദേഹം ഒരു മികച്ച കളിക്കാരനാണ്. നഷ്‌ടപ്പെട്ട ഫോമിൽ നിന്ന് തിരികെ കയറാനുള്ള എല്ലാ കഴിവുകളും അവനുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അവൻ പണ്ടും ഇത്തരം അവസ്ഥകളെ തരണം ചെയ്‌തിട്ടുണ്ട്. അതിനാൽ തന്നെ അവൻ തിരിച്ചുവരുമെന്ന് എനിക്കുറപ്പുണ്ട്. ക്ലാസ് എന്നത് ശാശ്വതവും ഫോം എന്നത് താത്‌കാലികവുമാണ്, ജയവർധനെ പറഞ്ഞു.

ഓഗസ്റ്റ് 27 മുതൽ സെപ്‌റ്റംബർ 11 വരെ ദുബായിലും ഷാർജയിലും നടക്കാനിരിക്കുന്ന ഏഷ്യ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിലേക്ക് കോലിയും പരിക്കിൽ നിന്ന് മുക്തനായി കെഎൽ രാഹുലും തിരിച്ചെത്തിയിരുന്നു. അതേസമയം ദീർഘനാളായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ രാഹുലിന്‍റെ പ്രകടനം എത്തരത്തിലാകുമെന്നതിലും ജയവർധനെ ആശങ്ക പ്രകടിപ്പിച്ചു.

ഐപിഎല്ലിന് ശേഷം കുറച്ചു നാളുകളായി രാഹുൽ കളിക്കളത്തിന് പുറത്താണ്. അവന് കളിക്കളത്തിൽ കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കാത്തത് ഒരു പ്രശ്‌നമായേക്കാം. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ ആശങ്കാജനകമാണ്. അതിനാൽ അവൻ എത്രയും വേഗം മൈതാനത്തിൽ കൂടുതൽ സമയം ചെലവഴിച്ച് ആ പഴയ ആത്മവിശ്വാസം വീണ്ടെടുക്കണം, ജയവർധനെ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.