ETV Bharat / sports

Maheesh Theekshana Ruled Out Of Asia Cup 2023 സ്റ്റാര്‍ സ്‌പിന്നര്‍ പുറത്ത്; ഏഷ്യ കപ്പ് കലാശപ്പോരിന് ഇറങ്ങുന്ന ലങ്കയ്‌ക്ക് വമ്പന്‍ തിരിച്ചടി

Sahan Arachchige replaced Maheesh Theekshana in Asia Cup Sri Lank Squad പരിക്കേറ്റതിനെ തുടര്‍ന്ന് ശ്രീലങ്കയുടെ ഏഷ്യ കപ്പ് സ്‌ക്വാഡില്‍ നിന്നും പുറത്തായ മഹീഷ് തീക്ഷണയ്‌ക്ക് പകരക്കാരനായി സഹൻ ആരാച്ചിഗെയെ ഉള്‍പ്പെടുത്തി.

author img

By ETV Bharat Kerala Team

Published : Sep 16, 2023, 8:50 PM IST

Maheesh Theekshana ruled out of Asia Cup Final  Maheesh Theekshana  Sri Lankan Cricket Board  Sahan Arachchige replaced Maheesh Theekshana  Sahan Arachchige  Asia Cup 2023  India vs Sri Lanka  മഹീഷ് തീക്ഷണ  മഹീഷ് തീക്ഷണയ്‌ക്ക് പരിക്ക്  സഹൻ ആരാച്ചിഗെ  ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്  ഏഷ്യ കപ്പ് 2023  ഇന്ത്യ vs ശ്രീലങ്ക
Maheesh Theekshana ruled out of Asia Cup Final

കൊളംബോ: ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരായ ഫൈനലിന് ഇറങ്ങുന്ന ശ്രീലങ്കന്‍ ( (India vs Sri Lanka Asia Cup 2023 Final) ടീമിന് കനത്ത തിരിച്ചടിയായി സ്‌പിന്നര്‍ മഹീഷ് തീക്ഷണയുടെ പരിക്ക്. വലത് തുടയ്‌ക്ക് പരിക്കേറ്റ മഹീഷ് തീക്ഷണ ഇന്ത്യയ്‌ക്കെതിരായ ഫൈനലില്‍ കളിക്കില്ലെന്ന് ശ്രീലങ്കന്‍ ബോര്‍ഡ് അറിയിച്ചു (Maheesh Theekshana ruled out of Asia Cup Final). പാകിസ്ഥാനെതിരായ തങ്ങളുടെ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ കളിക്കവെയാണ് ലങ്കന്‍ സ്‌പിന്നര്‍ക്ക് പരിക്കേറ്റത്.

താരത്തെ സ്‌കാനിങ്ങിന് വിധേയനാക്കിയതായും തുടയുടെ പേശികള്‍ക്ക് പരിക്ക് സ്ഥിരീകരിച്ചതായി ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് (Sri Lankan Cricket Board) തങ്ങളുടെ പ്രസ്‌താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഏകദിനത്തില്‍ ദ്വീപ് രാഷ്‌ട്രത്തിനായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്‌ത്തിയ താരമാണ് മഹീഷ് തീക്ഷണ (Maheesh Theekshana). ഏഷ്യ കപ്പില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്നായി 29.1 ശരാശരിയില്‍ എട്ട് വിക്കറ്റുകള്‍ വീഴ്‌ത്താനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

തീക്ഷണയ്‌ക്ക് പകരക്കാരനായി സഹൻ ആരാച്ചിഗെയെ സ്‌ക്വാഡില്‍ ചേര്‍ത്തതായും ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട് (Sahan Arachchige replaced Maheesh Theekshana in Asia Cup Sri Lank Squad). 28-കാരനായ സഹൻ ആരാച്ചിഗെ ഇതേവരെ ശ്രീലങ്കയ്‌ക്കായി രണ്ട് ഏകദിനങ്ങള്‍ മാത്രം കളിച്ചിട്ടുള്ള താരമാണ്.

ALSO READ: Nasser Hussain on India cricket team 'രോഹിത്തും കോലിയും ഒക്കെയുണ്ട്, പക്ഷെ...'; ലോകകപ്പിലെ വെല്ലുവിളി ചൂണ്ടിക്കാട്ടി നാസര്‍ ഹുസൈന്‍

ഇന്ത്യന്‍ ടീമിനെയും പരിക്ക് പിടികൂടിയിട്ടുണ്ട്. സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിനും ((Axar Patel) ഏഷ്യ കപ്പ് ഫൈനല്‍ നഷ്‌ടമാകും. മത്സരത്തിനിടെ അക്‌സറിന്‍റെ തുടയിലെ പേശികള്‍ക്കും വിരലിലുമാണ് പരിക്കേറ്റിരുന്നത് (Axar Patel Injury). പരിക്ക് ഗുരുതരമല്ലെങ്കിലും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് അക്‌സറിനെ പുറത്തിരുത്തുന്നത്. ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിന്‍റെ ഭാഗമായ താരമാണ് അക്‌സര്‍.

അതേസമയം നാളെ കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് ഏഷ്യ കപ്പില്‍ ഇന്ത്യ-ശ്രീലങ്ക (India vs Sri Lanka Asia Cup Final) ഫൈനല്‍ നടക്കുക. സൂപ്പര്‍ ഫോറിലെ രണ്ട് മത്സരങ്ങള്‍ വീതം സ്വന്തമാക്കിയാണ് ഇന്ത്യയും ശ്രീലങ്കയും കലാശപ്പോരിന് യോഗ്യത ഉറപ്പിച്ചത്. റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യ തലപ്പത്ത് എത്തിയപ്പോള്‍ രണ്ടാമതായിരുന്നു സഹആതിഥേയര്‍ കൂടിയായ ശ്രീലങ്ക. സൂപ്പര്‍ ഫോറില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു.

ALSO READ: Naseem Shah injury ODI World Cup 2023 മുട്ടന്‍ പണി കിട്ടി പാകിസ്ഥാന്‍, നസീം ഷായുടെ പരിക്ക് ഗുരുതരം; ലോകകപ്പ് നഷ്‌ടമായേക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.