ETV Bharat / sports

ടി20 ലോകകപ്പ് : ശ്രീലങ്കക്കെതിരെ 26 റണ്‍സ് വിജയം, സെമി ഉറപ്പിച്ച് ഇംഗ്ലണ്ട്

ഇംഗ്ലണ്ടിന്‍റെ 163 റണ്‍സ് ലക്ഷ്യം പിന്തുടർന്നിറങ്ങിയ ലങ്ക 19 ഓവറിൽ 137 റണ്‍സിന് ഓൾ ഔട്ട് ആവുകയായിരുന്നു.

Buttler  England beat SL by 26 runs  ടി20 ലോകകപ്പ്  ശ്രീലങ്കക്കെതിരെ ഇംഗ്ലണ്ടിന് വിജയം  ജോസ് ബട്‌ലർ  ശ്രീലങ്ക  ചരിത അസലങ്ക  ആദില്‍ റഷീദ്  ജേസണ്‍ റോയി  ജോസ് ബട്‌ലർ  വാനിന്‍ഡു ഹസരംഗ
ടി20 ലോകകപ്പ് : ശ്രീലങ്കക്കെതിരെ 26 റണ്‍സ് വിജയം, സെമി ഉറപ്പിച്ച് ഇംഗ്ലണ്ട്
author img

By

Published : Nov 2, 2021, 7:45 AM IST

ഷാര്‍ജ : ടി20 ലോകകപ്പിൽ ശ്രീലങ്കയെ 26 റണ്‍സിന് തകത്ത് ഇംഗ്ലണ്ട് സെമിയിൽ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് സെഞ്ചുറി നേടിയ ജോസ് ബട്‌ലറുടെ മികവിൽ 20 ഓവറിൽ 163 റണ്‍സ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 19 ഓവറിൽ 137 റണ്‍സിന് ഓൾ ഔട്ട് ആവുകയായിരുന്നു. സൂപ്പർ 12 പോരാട്ടങ്ങളിൽ തുടർച്ചയായ നാല് മത്സരങ്ങളും വിജയിച്ചാണ് ഇംഗ്ലണ്ട് സെമിയിൽ സ്ഥാനമുറപ്പിച്ചത്.

അതേസമയം തുടർച്ചയായ മൂന്നാം തോൽവിയോടെ ശ്രീലങ്ക പുറത്താകലിന്‍റെ വക്കിലെത്തിയിട്ടുണ്ട്. നാല് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്‍റുള്ള ഇംഗ്ലണ്ടാണ് എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർ. നാല് മത്സരങ്ങളിൽ നിന്ന് ഒരു ജയവും മൂന്ന് തോൽവിയുമുൾപ്പെടെ രണ്ട് പോയിന്‍റുമായി ശ്രീലങ്ക പട്ടികയിൽ നാലാം സ്ഥാനത്താണ്.

ഇംഗ്ലണ്ടിന്‍റെ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ലങ്കയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ തന്നെ പാത്തും നിസങ്ക(1) റണ്ണൗട്ടായി മടങ്ങി. പിന്നാലെ ടീമിന് നല്ല തുടക്കമിട്ട ചരിത അസലങ്കയെയും(21)കുശാല്‍ പെരേരയെയും(7)മടക്കി ആദില്‍ റഷീദ് ലങ്കയുടെ നടുവൊടിച്ചു. 34-3ലേക്ക് കൂപ്പുകുത്തിയ ലങ്കയെ അവിഷ്‌ക ഫെര്‍ണാണ്ടോയും ഭാനുക രജപക്സെയും ചേര്‍ന്ന് 50 കടത്തി.

എന്നാൽ ഫെര്‍ണാണ്ടോയെ(13) വിക്കറ്റിന് മുന്നില്‍ കുടുക്കി ക്രിസ് ജോര്‍ദാന്‍ കൂട്ടുകെട്ട് പൊളിച്ചു. ഇതോടെ തകർച്ചയിലേക്ക് നീങ്ങിയ ലങ്കയെ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വാനിന്ദു ഹസരങ്കയും ക്യാപ്റ്റന്‍ ദസുന്‍ ഷനകയും ചേർന്ന് മെല്ലെ കരകയറ്റി. ആറാം വിക്കറ്റില്‍ 53 റണ്‍സ് അടിച്ചുകൂട്ടിയ ഇരുവരും ലങ്കയെ വിജയവരകടത്തുമെന്ന് കരുതിയെങ്കിലും ലിവിംഗ്‌സ്റ്റണിന്‍റെ പന്തില്‍ ഹസരങ്കയെ(21 പന്തില്‍ 34) ജേസണ്‍ റോയിയും പകരക്കാരന്‍ ഫീല്‍ഡര്‍ സാം ബില്ലിങ്സും ചേര്‍ന്ന് മനോഹരമായ ക്യാച്ചിലൂടെ പുറത്താക്കി.

പിന്നാലെ ഷനകയെ മികച്ചൊരു ത്രോയിലൂടെ ജോസ്‌ ബട്‌ലര്‍ റണ്ണൗട്ടാക്കി. തുടർന്ന് ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്ന ലങ്കൻ നിരയെയാണ് കാണാനായത്. ദുഷ്മന്ത ചമീര(4), ചാമിക കരുണരത്നെ(0), മഹീഷ് തീക്ഷണ(2) എന്നിവരെക്കൂടി പുറത്താക്കി ഇംഗ്ലണ്ട് വിജയം കൈപ്പിടിയിലൊതുക്കി. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദാനും ആദില്‍ റഷീദും മൊയീന്‍ അലിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ക്രിസ് വോക്‌സ്, ലിയാം ലിവിങ്സ്റ്റണ്‍ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

ALSO READ : 'റോബോട്ടുകളല്ല'; ഇന്ത്യന്‍ ടീമിന് പിന്തുണയുമായി കെവിന്‍ പീറ്റേഴ്‌സണ്‍

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് ജോസ് ബട്‌ലറുടെ സെഞ്ചുറി മികവിലാണ് മികച്ച സ്കോർ പടുത്തുയർത്തിയത്. 67 പന്തില്‍ അറ് വീതം സിക്‌സും ഫോറും പറത്തിയ താരം 101 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ടി20 ക്രിക്കറ്റില്‍ ബട്‌ലറുടെ ആദ്യ രാജ്യാന്തര സെഞ്ചുറി കൂടിയാണിത്. നായകന്‍ ഇയാന്‍ മോര്‍ഗന്‍ 36 പന്തില്‍ 40 റണ്‍സെടുത്ത് ബട്‌ലറിന് മികച്ച പിന്തുണനൽകി.

ജേസണ്‍ റോയി (9), ഡേവിഡ് മലാൻ (6) ജോണി ബെയര്‍സ്റ്റോ(0) മോയിന്‍ അലി (1*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന. ശ്രീലങ്കയ്‌ക്കായി വാനിന്‍ഡു ഹസരംഗ നാലോവറില്‍ വെറും 21 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റെടുത്തു. ചമീര ഒരു വിക്കറ്റും നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.