മുംബൈ: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര നഷ്‌ടത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ ആഞ്ഞടിച്ച് മുൻ താരവും കോച്ചുമായ മദൻ ലാൽ. ടീം തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നതെന്നും രാജ്യത്തിനായി കളിക്കുന്നതിലുള്ള തീവ്രതയും അഭിനിവേശവും ഈ ടീമിനില്ലെന്നും മദന്‍ ലാല്‍ പറഞ്ഞു. വാര്‍ത്ത ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് മദന്‍ ലാലിന്‍റെ പ്രതികരണം.
"ഈ ടീം ഇന്ത്യന്‍ ടീമായി തോന്നുന്നില്ല. രാജ്യത്തിന് വേണ്ടി കളിക്കാനുള്ള ആ ആവേശം അവരില്‍ കാണുന്നില്ല. ഒന്നുകിൽ അവരുടെ ശരീരം വളരെ തളർന്നിരിക്കുന്നു. അല്ലെങ്കിൽ യാന്ത്രികമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ഗുരുതരമായ ആശങ്കയാണ്", മദന്‍ ലാല്‍ പറഞ്ഞു.
ബംഗ്ലാദേശിനെതിരായ രണ്ടാം എകദിനത്തിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉയര്‍ത്തിക്കാട്ടിയിരുന്നു. പൂര്‍ണമായും ഫിറ്റല്ലാത്ത കളിക്കാര്‍ക്ക് ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാനാവില്ലെന്നായിരുന്നു രോഹിത് പറഞ്ഞത്. ഇക്കാര്യത്തിലും 1983ലെ ലോകകപ്പ് വിന്നിങ് ടീമിന്‍റെ ഭാഗമായ മദന്‍ ലാല്‍ പ്രതികരിച്ചു.
ഫിറ്റല്ലാത്ത താരങ്ങളെ എന്തിനാണ് ടീമിലെടുക്കുന്നതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. "ഇത് വളരെ സങ്കടകരമായ കാര്യമാണ്, ക്യാപ്റ്റൻ ഇത് പറയുന്നുണ്ടെങ്കിൽ എവിടെയോ എന്തോ കുഴപ്പമുണ്ട്. ആരാണ് ഇതിന് ഉത്തരവാദി, പരിശീലകർ ഇതിന് ഉത്തരവാദികളാണോ?.
എന്തിനാണ് ഫിറ്റല്ലാത്ത കളിക്കാരെ ടീമിലെടുക്കുന്നത്. നിങ്ങൾ അന്താരാഷ്ട്ര മത്സരങ്ങളാണ് കളിക്കുന്നത്. അതിന്‍റെ ഫലമാണ് ഇപ്പോള്‍ മുന്നിലുള്ളത്", മദന്‍ ലാല്‍ പറഞ്ഞു.
ഐപിഎല്ലിനേക്കാള്‍ പ്രധാനം രാജ്യത്തിനായി കളിക്കുന്നതാണെന്നും മദന്‍ ലാല്‍ ഓര്‍മിപ്പിച്ചു. "കളിക്കാര്‍ക്ക് വിശ്രമം വേണമെങ്കിൽ ഐപിഎൽ മത്സരങ്ങളിൽ വിശ്രമിക്കാം. നിങ്ങളുടെ രാജ്യമാണ് ആദ്യം വരുന്നത്. നിങ്ങൾ ഐസിസി ട്രോഫികൾ നേടിയില്ലെങ്കിൽ രാജ്യത്തിന്‍റെ ക്രിക്കറ്റ് അസ്‌തമിക്കും", മദന്‍ ലാല്‍ വ്യക്തമാക്കി.
സമീപകാലത്തായി ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ മികച്ച പ്രകടനം നടത്തുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. "കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അവർ (സീനിയർമാർ) എത്ര സെഞ്ച്വറികൾ നേടി?. കഴിഞ്ഞ ഒരു വർഷത്തിൽ എത്ര സെഞ്ചുറികൾ നേടി?.
പ്രായത്തിനനുസരിച്ച്, നിങ്ങളുടെ കൈ-കണ്ണുകളുടെ ഏകോപനം മന്ദഗതിയിലാകാം. എന്നാൽ അവർ പരിചയസമ്പന്നരായ കളിക്കാരാണ്. അവർ മികച്ച പ്രകടനം നടത്തേണ്ടതായിരുന്നു. ടീമിന്‍റെ ടോപ്പ് ഓർഡർ മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ നിങ്ങൾ വിജയിക്കാൻ പോകുന്നില്ല", 71 കാരനായ മുൻ ഓൾറൗണ്ടര്‍ പറഞ്ഞു നിര്‍ത്തി.
ഇന്ത്യന്‍ ബോളിങ് യൂണിന്‍റെ നിലവിലെ പ്രകടനം മോശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലെ ബോളര്‍മാരുടെ പ്രകടനം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്‍റെ വിമര്‍ശനം. "നിങ്ങളുടെ ബൗളിങ് യൂണിറ്റ് പെട്ടെന്ന് വളരെ ദുർബലമായി. അവർക്ക് വിക്കറ്റുകളൊന്നും ലഭിക്കില്ലെന്ന് തോന്നുന്നു.
ആറ് വിക്കറ്റിന് 69 റൺസ് എന്ന നിലയിലായിരുന്നു ഒരു ഘട്ടത്തില്‍ ബംഗ്ലാദേശ്. എന്നാല്‍ അവര്‍ക്ക് ഒടുവില്‍ എഴ് വിക്കറ്റിന് 271 റൺസെടുക്കാൻ കഴിഞ്ഞു. അപ്പോൾ എന്താണ് സംഭവിക്കുന്നത്?", മദന്‍ ലാല്‍ ചോദിച്ചു.
അതേസമയം ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ രണ്ട് കളികളില്‍ തോല്‍വി വഴങ്ങിയതോടെയാണ് ഇന്ത്യയ്ക്ക് പരമ്പര കൈമോശം വന്നത്. ആദ്യ കളിയില്‍ ഒരു വിക്കറ്റിന് വിജയിച്ച ബംഗ്ലാദേശ് രണ്ടാം മത്സരത്തില്‍ അഞ്ച് റണ്‍സിനാണ് മത്സരം സ്വന്തമാക്കിയത്.
Also read: 'ഇന്ത്യയുടേത് കാലഹരണപ്പെട്ട സമീപനങ്ങൾ'; വിമർശനവുമായി ഇന്ത്യൻ മുൻ താരങ്ങൾ