ETV Bharat / sports

Madan Lal On Asia Cup 2023 India Squad : 'അക്കാര്യം ആശങ്കാജനകമാണ്, ഒളിച്ചുവയ്‌ക്കുന്നതെന്തിന്? '; തുറന്നടിച്ച് മദന്‍ ലാല്‍ - ഇന്ത്യ ഏഷ്യ കപ്പ് സ്‌ക്വാഡ്

Madan Lal on KL Rahul fitness മധ്യനിര ബാറ്റര്‍ കെഎല്‍ രാഹുലിന്‍റെ ഇപ്പോഴത്തെ പരിക്ക് എന്തെന്ന് സെലക്‌ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ വ്യക്തമാക്കണമായിരുന്നുവെന്ന് ഇന്ത്യയുടെ ലോകകപ്പ് ജേതാവ് മദന്‍ ലാല്‍

Madan Lal on Asia Cup 2023 India Squad  Asia Cup 2023  Madan Lal  India Squad Asia Cup 2023  KL Rahul  Shreyas Iyer  Ajit Agarkar  Rohit Sharma  കെഎല്‍ രാഹുല്‍  ശ്രേയസ് അയ്യര്‍  ഏഷ്യ കപ്പ്  ഏഷ്യ കപ്പ് 2023  ഇന്ത്യ ഏഷ്യ കപ്പ് സ്‌ക്വാഡ്  Madan Lal on KL Rahul fitness
Madan Lal on Asia Cup 2023 India Squad
author img

By

Published : Aug 22, 2023, 12:43 PM IST

മുംബൈ : ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ (Asia Cup 2023 India Squad) കഴിഞ്ഞ ദിവസം ബിസിസിഐ (BCCI) സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മയുടെ (Rohit Sharma) നേതൃത്വത്തിലുള്ള 17 അംഗ ടീമിനെയാണ് അജിത് അഗാര്‍ക്കര്‍ (Ajit Agarkar) അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തത്. പരിക്കേറ്റ് ഏറെ നാളായി ടീമിന് പുറത്തായിരുന്ന കെഎല്‍ രാഹുല്‍ (KL Rahul), ശ്രേയസ് അയ്യര്‍ (Shreyas Iyer) എന്നിവര്‍ ടീമില്‍ തിരികെ എത്തിയിരുന്നു.

ശ്രേയസ് അയ്യര്‍ നൂറ് ശതമാനം ഫിറ്റാണെങ്കിലും രാഹുലിന് നിസാരമായ പരിക്കുണ്ടെന്ന് ടീം പ്രഖ്യാപന വേളയില്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞിരുന്നു. ഇതോടെ 31-കാരനായ രാഹുലിന് ടീമിന്‍റെ ആദ്യ മത്സരത്തില്‍ കളിക്കാന്‍ കഴിയിയില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം മദന്‍ ലാല്‍ (Madan Lal on Asia Cup 2023 India Squad ) .

രാഹുലിന്‍റെ പരിക്കെന്ത്? : രാഹുലിന്‍റെ പരിക്കെന്തെന്ന് സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ അജിത് അഗാര്‍ക്കര്‍ തുറന്ന് പറയണമായിരുന്നുവെന്നാണ് ഇന്ത്യയുടെ ലോകകപ്പ് ജേതാവ് കൂടിയായ താരം പറയുന്നത് (Madan Lal on KL Rahul fitness).

"നമ്മള്‍ എല്ലാവരും പ്രതീക്ഷിച്ചതുപോലുള്ള ടീമാണ് സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ആശങ്കാജനകമായ ഒരേയൊരു കാര്യം ഫിറ്റ്നസ് നിലയാണ്. കെഎല്‍ രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുത്തോയെന്ന് സെലക്ഷന്‍ കമ്മിറ്റിക്കും മാനേജ്മെന്‍റിനും ഉറപ്പില്ലെന്നാണ് എനിക്ക് തോന്നുന്നത്. രാഹുലിന്‍റെ ഇപ്പോഴത്തെ പരിക്ക് എന്തെന്ന് സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ വ്യക്തമാക്കേണ്ടതായിരുന്നു"- മദന്‍ ലാല്‍ പറഞ്ഞു.

നൂറ് ശതമാനവും ഫിറ്റാവണം : വലിയ ടൂര്‍ണമെന്‍റുകള്‍ കളിക്കുന്ന താരങ്ങള്‍ നൂറ് ശതമാനവും ഫിറ്റായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "പരിക്കിനെ തുടര്‍ന്ന് ഏറെ നാളായി കെഎൽ രാഹുലും ശ്രേയസ് അയ്യരും മത്സരങ്ങൾ കളിച്ചിരുന്നില്ല. നെറ്റ്സില്‍ പരിശീലനം നടത്തുന്നതും മത്സരങ്ങള്‍ കളിക്കുന്നതും രണ്ടും രണ്ടാണ്.

തങ്ങളുടെ ഫിറ്റ്‌നസ് പൂര്‍ണമായും തെളിയിച്ചതിന് ശേഷം വേണമായിരുന്നു ഇരുവരേയും ടീമില്‍ ഉള്‍പ്പെടുത്തേണ്ടത്. ഏഷ്യ കപ്പും ലോകകപ്പും പോലുള്ള വലിയ ടൂര്‍ണമെന്‍റുകള്‍ കളിക്കുകയെന്നത് വ്യത്യസ്‌തമാണ്. ഫിറ്റ്‌നസ് നൂറ് ശതമാനത്തിലും കൂടുതലായിരിക്കണം.അവർ ഫിറ്റാണെന്നാണ് ഞാന്‍ കരുതുന്നത്" - മദന്‍ ലാല്‍ പറഞ്ഞു.

വെറ്ററന്‍ സ്‌പിന്നര്‍മാരായ ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരെ ഒഴിവാക്കിയ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: Rohit Sharma On R Ashwin And Yuzvendra Chahal Exclusion : അശ്വിനും ചാഹലും പുറത്തായതിന്‍റെ കാരണമിതാണ് ; തുറന്നുപറഞ്ഞ് രോഹിത് ശര്‍മ

ഏഷ്യ കപ്പ് ഇന്ത്യ സ്‌ക്വാഡ് (Asia Cup 2023 India Squad): രോഹിത് ശർമ (ക്യാപ്റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ,ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), കെഎൽ രാഹുൽ, തിലക് വർമ, ശാര്‍ദുൽ താക്കൂർ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസൺ (ബാക്കപ്പ്).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.