മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ തുല്ല്യ ശക്‌തികളുടെ പോരാട്ടത്തിൽ ഇന്ന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും നേര്‍ക്കുനേര്‍. മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ആറു റൗണ്ടുകള്‍ പൂര്‍ത്തിയാക്കിയ ലഖ്‌നൗവിനും ബാംഗ്ലൂരിനും എട്ടു പോയിന്‍റ് വീതമാണുള്ളത്.
വിക്കറ്റ് വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്, ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ല് എന്നിവരുടെ പ്രകടനത്തിലാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ പ്രതീക്ഷ. ഫിനിഷറുടെ റോളില്‍ ഗംഭീര പ്രകടനമാണ് കാർത്തിക് കാഴ്‌ചവച്ചുകൊണ്ടിരിക്കുന്നത്. വനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ക്കൊപ്പം മുഹമ്മദ് സിറാജും താളം നിലനിര്‍ത്തിയാല്‍ ബൗളിംഗും കരുത്തുറ്റതാകും.
മറുഭാഗത്ത് ലഖ്‌നൗവിനായി നായകൻ കെ എല്‍ രാഹുലും ക്വിന്‍റണ്‍ ഡികോക്കും ഓപ്പണിങ്ങിൽ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അവസാന മത്സരത്തിൽ മുംബൈയ്‌ക്കെതിരെ സെഞ്ച്വറി നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് രാഹുല്‍ ആര്‍സിബിക്കെതിരേയിറങ്ങുക.
ALSO READ: IPL 2022 | ഹാട്രിക്കിന് പിന്നാലെ വൈറല്‍ മീം അനുകരിച്ച് ചാഹല്‍
മനീഷ് പാണ്ഡെ, ദീപക് ഹൂഡ, മാര്‍ക്കസ് സ്റ്റോയിനിസ്, ആയുഷ് ബദോനി എന്നിവര്‍ അവസരത്തിനൊത്തുയര്‍ന്നാല്‍ ലഖ്‌നൗവിന്‍റെ ബാറ്റിംഗ് കൂടുതൽ കരുത്തുറ്റതാകും. ബൗളിംഗില്‍ ജേസന്‍ ഹോള്‍ഡര്‍, ആവേഷ് ഖാന്‍, ദുഷ്‌മന്ത ചമീര എന്നിവരിലാണ് പ്രതീക്ഷകള്‍.