മുംബൈ: ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുലുമായി ബന്ധപ്പെട്ട് സമീപകാലത്തായി സോഷ്യല്‍ മീഡിയയില്‍ നിരവധി ചര്‍ച്ചകളാണ് നടക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ മോശം ഫോമിലുള്ള താരത്തിന് അവസരം ലഭിച്ചതിന് പിന്നാലെയാണ് ഇതിന് തുടക്കമാവുന്നത്. മികച്ച ഫോമിലുള്ള ശുഭ്‌മാന്‍ ഗില്ലിനെ പുറത്തിരുത്തിയായിരുന്നു ഓസീസിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലും രാഹുലിന് അവസരം നല്‍കിയത്.
എന്നാല്‍ നിരാശജനകമായ പ്രകടനമായിരുന്നു 33കാരന്‍റെ ഭാഗത്ത് നിന്നുമുണ്ടായത്. കളിച്ച മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നായി ആകെ 38 റണ്‍സ് മാത്രമാണ് വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്ന രാഹുല്‍ നേടിയത്. ഇതോടെ മൂന്നാം ടെസ്റ്റിലെ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ നിന്നും താരം പുറത്തായിരുന്നു.
പകരമെത്തിയ ശുഭ്‌മാന്‍ ഗില്ലിനും തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന മത്സരത്തില്‍ രാഹുല്‍ പ്ലേയിങ് ഇലവനിലേക്ക് മടങ്ങിയെത്തുമോയെന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. ഇതിനിടെ ഇന്ത്യൻ പ്രീമിയർ ലീഗില്‍ (ഐപിഎൽ) തന്‍റെ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിന്‍റെ പുതിയ ജഴ്‌സിയുടെ അനാച്ഛാദനച്ചടങ്ങില്‍ രാഹുല്‍ എത്തിയിരുന്നു.
സ്‌ട്രൈക്ക് റേറ്റ് 'ഓവർറേറ്റഡ്': ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുണ്ടെങ്കിലും താരത്തിന്‍റെ സ്‌ട്രൈക്ക് റേറ്റ് പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വിധേയമാവാറുണ്ട്. ജഴ്‌സി അനാച്ഛാദനച്ചടങ്ങില്‍ ഇതു സംബന്ധിച്ച ചോദ്യത്തോടുള്ള രാഹുലിന്‍റെ പ്രതികരണം ശ്രദ്ധേയമാണ്. സ്‌ട്രൈക്ക് റേറ്റ് 'ഓവർറേറ്റഡ്' ആണെന്നാണ് രാഹുല്‍ പറഞ്ഞത്.
"സ്‌ട്രൈക്ക് റേറ്റ് ഓവർറേറ്റഡ് ആണെന്ന് ഞാൻ കരുതുന്നു. അത് സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്ന ഒന്നാണ്. നിങ്ങൾ 140 റണ്‍സാണ് പിന്തുടരുന്നതെങ്കില്‍, 200 സ്‌ട്രൈക്ക് റേറ്റില്‍ കളിക്കേണ്ടതില്ല. തീര്‍ച്ചയായും അത് സാഹചര്യത്തെ ആശ്രയിച്ചിരിക്കുന്നു", രാഹുല്‍ പരിപാടിയിൽ പറഞ്ഞു.
ലഖ്‌നൗ ഇനി കടും നീലയില്‍: ഐപിഎല്ലിന്‍റെ പുതിയ സീസണിന് മുന്നോടിയായാണ് ലഖ്‌നൗ തങ്ങളുടെ പുതിയ ജഴ്‌സി അവതരിപ്പിച്ചിരിക്കുന്നത്. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ജഴ്‌സി അനാച്ഛാദനം ചെയ്‌തത്. ടീമിന്‍റെ ഉടമ സഞ്ജീവ് ഗോയങ്ക, ഉപദേശകനായ ഗൗതം ഗംഭീർ എന്നിവരും സന്നിഹിതരായിരുന്നു.
വശങ്ങളില്‍ ചുകന്ന സ്‌ട്രിപ്പുകളുള്ള കടും നീല നിറത്തിലുള്ളതാണ് ടീമിന്‍റെ പുതിയ ജഴ്‌സി. കഴിഞ്ഞ സീസണില്‍ ഗ്രീനിഷ്‌ബ്ല്യൂ നിറത്തിലുള്ള കിറ്റായിരുന്നു ലഖ്‌നൗ ധരിച്ചിരുന്നത്. ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ കൂടാതെ രവി ബിഷ്‌ണോയ്, ആവേശ് ഖാൻ, ജയ്‌ദേവ് ഉനദ്‌ഘട്ട്, ദീപക് ഹൂഡ എന്നീ താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
-
𝑵𝒂𝒚𝒂 𝑹𝒂𝒏𝒈, 𝑵𝒂𝒚𝒂 𝑱𝒐𝒔𝒉, 𝑵𝒂𝒚𝒊 𝑼𝒎𝒆𝒆𝒅, 𝑵𝒂𝒚𝒂 𝑨𝒏𝒅𝒂𝒂𝒛 👕💪#JerseyLaunch | #LucknowSuperGiants | #LSG pic.twitter.com/u3wu5LqnjN
— Lucknow Super Giants (@LucknowIPL) March 7, 2023 " class="align-text-top noRightClick twitterSection" data="
">𝑵𝒂𝒚𝒂 𝑹𝒂𝒏𝒈, 𝑵𝒂𝒚𝒂 𝑱𝒐𝒔𝒉, 𝑵𝒂𝒚𝒊 𝑼𝒎𝒆𝒆𝒅, 𝑵𝒂𝒚𝒂 𝑨𝒏𝒅𝒂𝒂𝒛 👕💪#JerseyLaunch | #LucknowSuperGiants | #LSG pic.twitter.com/u3wu5LqnjN
— Lucknow Super Giants (@LucknowIPL) March 7, 2023𝑵𝒂𝒚𝒂 𝑹𝒂𝒏𝒈, 𝑵𝒂𝒚𝒂 𝑱𝒐𝒔𝒉, 𝑵𝒂𝒚𝒊 𝑼𝒎𝒆𝒆𝒅, 𝑵𝒂𝒚𝒂 𝑨𝒏𝒅𝒂𝒂𝒛 👕💪#JerseyLaunch | #LucknowSuperGiants | #LSG pic.twitter.com/u3wu5LqnjN
— Lucknow Super Giants (@LucknowIPL) March 7, 2023
ഈ മാസം 31നാണ് ഐപിഎല്ലിന്‍റെ 16-ാം സീസണിന് തുടക്കമാവുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്സുമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. ഏപ്രില്‍ ഒന്നിന് ഡല്‍ഹി കാപിറ്റല്‍സിനെതിരെയാണ് ലഖ്‌നൗവിന്‍റെ ആദ്യ മത്സരം.
കിരീടം ലക്ഷ്യം വച്ചിറങ്ങുന്ന ലഖ്‌നൗവിന് ക്യാപ്‌റ്റന്‍ രാഹുലിന്‍റെ ഫോം നിര്‍ണായകമാവും. ഐപിഎല്ലിൽ ഇതേവരെ 109 മത്സരങ്ങളിൽ നിന്ന് 48.01 ശരാശരിയിലും 136.22 സ്‌ട്രൈക്ക് റേറ്റിലും 3889 റൺസാണ് രാഹുല്‍ നേടിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 17 മത്സരങ്ങളില്‍ ഒമ്പത് ജയം നേടിയ ലഖ്‌നൗ പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്താണ് ഫിനിഷ് ചെയ്‌തത്.