ETV Bharat / sports

ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിന് ടോസ് ; ഇന്ത്യയെ ബാറ്റിങ്ങിനയച്ചു, ഇഷാന്ത് ടീമില്‍

വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ പരിക്കിന്‍റെ പിടിയിലാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അന്തിമ ഇലവനില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

Lords test  england vs india  ഇംഗ്ലണ്ട്- ഇന്ത്യ  ജോ റൂട്ട്  വീരാട് കോലി
ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിന് ടോസ്; ഇന്ത്യയെ ബാറ്റിങ്ങിനയച്ചു, ഇഷാന്ത് ടീമില്‍
author img

By

Published : Aug 12, 2021, 4:02 PM IST

ലണ്ടന്‍ : ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ബൗളിങ്ങ് തെരഞ്ഞെടുത്തു. ചാറ്റല്‍ മഴയെ തുടര്‍ന്ന് നിശ്ചയിച്ചിരുന്നതില്‍ നിന്നും 15 മിനുട്ട് വൈകിയാണ് ടോസ് നടന്നത്.

ഇന്ത്യന്‍ നിരയില്‍ പരിക്കേറ്റ് പുറത്തായ ശര്‍ദ്ദുല്‍ താക്കുറിന് പകരം പേസര്‍ ഇഷാന്ത് ശര്‍മ ഇടം പിടിച്ചു. ഇംഗ്ലണ്ട് നിരയില്‍ പരിക്കേറ്റ സ്റ്റുവര്‍ട്ട് ബ്രോഡ് പുറത്തായി.

വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ പരിക്കിന്‍റെ പിടിയിലാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അന്തിമ ഇലവനില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

ബ്രോഡിന് പുറമെ സക് ക്രൗളി, ഡാന്‍ ലോറന്‍സസ് എന്നിവര്‍ക്ക് ടീമില്‍ നിന്നും സ്ഥാനം നഷ്ടമായപ്പോള്‍ മൊയീന്‍ അലി, ഹസീബ് ഹമീദ്, മാര്‍ക്ക് വുഡ് എന്നിവര്‍ ടീമില്‍ ഇടം പിടിച്ചു.

also read: ഒളിമ്പിക് സ്വര്‍ണത്തിന് പിന്നാലെ ലോക റാങ്കിങ്ങിലും നീരജിന് കുതിപ്പ്

ഇന്ത്യ: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്: റോറി ബേണ്‍സ്, ഡൊമിനിക് സിബ്ലി, ഹസീബ് ഹമീദ്, ജോ റൂട്ട് (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, മൊയീന്‍ അലി, സാം കറന്‍, ഒല്ലി റോബിന്‍സണ്‍, മാര്‍ക് വുഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.