ETV Bharat / sports

'ലജ്ജാവതിയെ നിന്‍റെ കള്ളകടക്കണ്ണില്‍..'; ക്യൂന്‍സ് പാര്‍ക്കില്‍ ധവാന്‍റെ ബൗണ്ടറിക്ക് മലയാള ഗാനം, സോഷ്യല്‍ മീഡിയയില്‍ ആഘോഷം

ജാസി ഗിഫ്റ്റ് സംഗീതമൊരുക്കി ആലപിച്ച ഗാനത്തിന് ഇന്നും നിരവധി ആസ്വാദകരുണ്ട്.

lajjavathiye song  lajjavathiye song played in wi vs ind odi  for the people malayalam movie  wi vs ind  ഇന്ത്യ vs വെസ്റ്റ്‌ഇന്‍ഡീസ്  ലജ്ജാവതിയെ നിന്‍റെ കള്ളകടക്കണ്ണില്‍ പാട്ട്‌  ഷൈജു ദാമോദരന്‍
'ലജ്ജാവതിയെ നിന്‍റെ കള്ളകടക്കണ്ണില്‍..'; ക്യൂന്‍സ് പാര്‍ക്കില്‍ ധവാന്‍റെ ബൗണ്ടറിക്ക് മലയാള ഗാനം, സോഷ്യല്‍ മീഡിയയില്‍ ആഘോഷം
author img

By

Published : Jul 23, 2022, 12:59 PM IST

ട്രിനിഡാഡ്: 'ലജ്ജാവതിയെ നിന്‍റെ കള്ളകടക്കണ്ണില്‍..' ഒരിക്കല്‍ മലയാളക്കര ഒന്നാകെ ഏറ്റുപാടിയ ഗാനമാണിത്. ജയരാജിന്‍റെ സംവിധാനത്തില്‍ 2004ല്‍ പുറത്തിറങ്ങിയ 'ഫോര്‍ ദി പീപ്പിള്‍' എന്ന ചിത്രത്തിലെ പാട്ടാണിത്. ജാസി ഗിഫ്‌റ്റ്‌ സംഗീതമൊരുക്കി ആലപിച്ച ഗാനത്തിന് ഇന്നും നിരവധി ആസ്വാദകരുണ്ട്.

എന്നാല്‍ രാജ്യാതിര്‍ത്തികള്‍ കടന്ന് അങ്ങ് വെസ്റ്റ്‌ ഇന്‍ഡീസിലും ഈ ഗാനത്തിന് ആസ്വാദകരുണ്ടെന്ന് പറഞ്ഞാല്‍ മലയാളിക്ക് അഭിമാനിക്കാനുള്ള വക കൂടിയാണത്. പുറത്തിറങ്ങി 18 വര്‍ഷം കഴിഞ്ഞ് ഇപ്പോള്‍ ഈ പാട്ട് ചര്‍ച്ചയാവുന്നത് ഇന്ത്യ - വെസ്റ്റ്‌ ഇന്‍ഡീസ് ഒന്നാം ഏകദിനത്തിനിടെ ഉയര്‍ന്ന് കേട്ടതോടെയാണ്.

  • " class="align-text-top noRightClick twitterSection" data="">

ഇന്ത്യയുടെ ബാറ്റിങ്ങിനിടെ നായകന്‍ ശിഖര്‍ ധവാന്‍ ബൗണ്ടറി പായിച്ചപ്പോഴാണ് ക്യൂന്‍സ് പാര്‍ക്കില്‍ 'ലജ്ജാവതി' മുഴങ്ങിയത്. സംഭവത്തിന്‍റെ വീഡിയോ ഏറ്റെടുത്ത് ആഘോഷിക്കുകയാണ് മലയാളികള്‍ ഇപ്പോള്‍. പ്രമുഖ ഫുട്‌ബോള്‍ കമന്‍റേറ്റര്‍ ഷൈജു ദാമോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

മത്സരത്തില്‍ ഇന്ത്യ മൂന്ന് റണ്‍സിന്‍റെ ജയം പിടിച്ചിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 309 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 305 റണ്‍സാണ് നേടാനായത്. വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.